എനിക്കറിയാം മറ്റൊരു വിവാഹത്തിന് പറയുമ്പോയും ആ ചങ്ക് പിടയുന്നുണ്ട് തന്നെ നഷ്ടമാകുമോ എന്നോർത്ത്. ഒന്നും വേണ്ട നി മതി എന്ന എൻ്റെ വാക്കാണ് അവളുടെ ആശ്വാസം, സ്വാന്തനം, ധൈര്യം അതിനായാണ് ഇടക്കിടെ ആ ചോദ്യവും.
മരണത്തിൻ്റെ മുന്നിൽ പോലും മുട്ടുകുത്താതെ അവൾ പിടിച്ചു നിൽക്കുന്നത് എനിക്കു വേണ്ടിയാ. എൻ്റെ സ്നേഹത്തിനു വേണ്ടി.
ഒരു കാമുകൻ , ഭർത്താവ് എന്ന നിലയിൽ ഞാനിന്നും ഒരു വിജയിയാണ്. എൻ്റെ പാതിക്ക് പക്ക ബലമായി ഞാനുണ്ട് അവളുടെ കൂടെ, ആ ധൈര്യത്തിൽ തന്നെയാ ഇപ്പോഴും എൻ്റെ മാറിലെ ചൂടു പറ്റി അവൾ ഉറങ്ങുന്നതും.
⭐⭐⭐⭐⭐
എടാ നീ ഇതെന്താ ചെയ്യുന്നെ, അതിനെ കിണറ്റിൽ തള്ളിയിട്ടോ……
ദേ….. തള്ളേ… മിണ്ടാതിരി , അതൊന്നു ചത്തോട്ടെ, അച്ചു കാത്തിരിക്കാൻ തുടങ്ങിട്ടെത്രയായി.
പിന്നെ എന്തിനാടാ നി ഇതിനെ പ്രേമിച്ചു കെട്ടിയത്, ഈ ന ശൂലത്തിനെ
ദേ തള്ളേ… നിങ്ങളുടെ ചത്തു പോയ കെട്ടിയോൻ കൊറെ ഒണ്ടാക്കി വെച്ചിട്ടല്ലേ… പോയത് എന്നെ കൊണ്ടൊന്നും പറയാക്കരുത്
തന്തക്ക് പറയുന്നോടാ എരണം കെട്ടവനെ
നിങ്ങക്കും നിങ്ങടെ മോക്കും വേണ്ടിയ ആ വട്ടത്തിയെ ഞാൻ കെട്ടിയത്.
ഞാൻ അർച്ചന, ഇതെൻ്റെ കഥയാണ്, ഇപ്പോ കേട്ടില്ലെ അവരു പറഞ്ഞത്, അതെ മാനസിക നില ചെറുപ്പത്തിലെ തകർന്ന ഒരു പെൺകുട്ടിയാണ് ഞാൻ.
ആറിൽ പഠിക്കുമ്പോ ആയിരുന്നു അമ്മയുടെ മരണം, ഒരാക്സിഡൻ്റ് അന്ന് അമ്മയോടെപ്പം ഞാനും ഉണ്ടായിരുന്നു. അന്നേ എന്നെയും ഈശ്വരന് വിളിക്കാമായിരുന്നു .,അത് ഈശ്വരനും ചെയ്തില്ല.
അന്നത്തെ ആ സംഭവം പിഞ്ചു മനസിൻ്റെ താളം തെറ്റിച്ചു. അച്ഛൻ പൊന്നു പോലെ വളർത്തി, ചികിത്സിച്ച് ഒരുവിതം മാറ്റിയെടുത്തു എന്നാലും ഇടക്കൊക്കെ എന്നിലെ മനോരോഗി , പരിചയം പുതുക്കാനെന്ന പോലെ വന്നു പോകും.
ആവിശ്യത്തിലതികം പണം സമ്പാതിച്ചിട്ടുണ്ട് അച്ഛൻ, എല്ലാ സുഖസമൃദിയും അച്ഛൻ എനിക്കേകി, എൻ്റെ വിവാഹം മാത്രം അച്ഛനെ അലട്ടിയ പ്രശ്നം.
ബന്ധുക്കൾ പോലും എന്നെ സ്വീകരിക്കാൻ വിമുതെ കാട്ടി, ആ സമയത്താണ്, സാധാരണക്കാരനായ മനു എന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.
കുറ്റപ്പെടുത്തലം, സഹതാപവും എന്നെ ഞാൻ രോഗിയാണെന്ന് സ്വയം വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ മനുവിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി.
എല്ലാം അറിഞ്ഞു കൊണ്ട് പ്രണയിക്കുന്നു എന്നു പറഞ്ഞ് പിന്നാലെ നടന്ന നിമിഷങ്ങൾ എപ്പയോ മനസിൽ കയറി. അതറിഞ്ഞ നിമിഷം അച്ഛനുണ്ടായ സന്തോഷം. വലിയ ആഘോഷമായി ആ കല്യാണം, സ്ത്രീധനം എന്ന പേരിൽ അച്ഛൻ മനുവിനെ ധനത്താൽ മുടി.
എന്നോടുള്ള അച്ഛൻ്റെ സ്നേഹമായിരുന്നു അത്, അതോടൊപ്പം എല്ലാം അറിഞ്ഞ് തൻ്റെ മകളെ സ്വീകരിച്ച ആ വലിയ മനസിനോടുള്ള ആരാധനയും.
വിവാഹ ശേഷം ജീവിതം നല്ല രീതിയിൽ ആണ് പോയത്, ഒരു കൊച്ചു മക്കൾ, ചുന്ദരി കുട്ടി, പൊന്നിൻ കുടം പിറന്നു ഞങ്ങൾക്ക്. എന്താ എന്നറിയില്ല, ജീവിതം സുഖദായകമായതിനാൽ ആകാം എന്നിലെ മനോരോഗി ഇതുവരെ പിന്നെ തിരിഞ്ഞു നോക്കിയില്ല.