ഇല്ല എനി ഞാൻ പറയില്ല…. ഒക്കെ ഞാൻ സഹിച്ചോളാ… എൻ്റെ പൊന്ന് അരുതാത്തതൊന്നും ചിന്തിക്കുത്
അതും പാഞ്ഞ് അവൾ എന്നെയും കെട്ടിപ്പിടിച്ചു കിടന്നു. മിക്ക രാത്രികളിലും ഇങ്ങനെ ഒരു സിൻ പതിവാണ്. ആ കണ്ണീരു മാറ്റാൻ എനിക്കും കഴിയില്ലല്ലോ എന്നോർത്ത് ഞാനും കിടന്നു. ഉറക്കം നഷ്ടമായിട്ട് നാളുകൾ ഏറെയായി.
ഞാൻ രാജൻ , നല്ലൊരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. ഇവൾ അഞ്ജലി എൻ്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അഞ്ചു വർഷം നീണ്ടു നിന്ന പ്രണയം.
ഞങ്ങളുടെ വീട്ടിൽ ഈ വിഷയം അറിയിച്ചപ്പോ വലിയ പൊട്ടിത്തെറികളൊന്നു കൂടാതെ അതു നടന്നു. നല്ല ജോലി തനിക്കുണ്ടായിരുന്നതു കൊണ്ടും, അവൾ കാണാൻ ഭംഗിയും തരക്കേടില്ലാത്ത സാമ്പത്തികവും ഇരു കൂട്ടർക്കും സമ്മതം.
വിവാഹ ശേഷം ഒരു കൊല്ലത്തോളം അവളെ നിലത്തു വെക്കാതെയാ അമ്മ കൊണ്ടു നടന്നത്, ആ അമ്മയുടെ കുത്തു വാക്കുകൾ തന്നെയാ ഇപ്പോ ഇവളെ കരയിക്കുന്നതും.
ഒരു കൊല്ലം കഴിഞ്ഞതും ഒരു കുഞ്ഞുണ്ടാവാത്തതിൻ്റെ പരിഭവങ്ങൾ തലപൊക്കി തുടങ്ങി, പോകപ്പോകെ അതു വളർന്നു , അതിൻ്റെ ഭാവവും രൂപവും മാറി വന്നു.
ഡോക്ടർമാരെ കണ്ടപ്പോ അവൾക്കാണ് പ്രശ്നം എന്നറിഞ്ഞപ്പോ അമ്മയുടെ പഴയ സ്നേഹം ഒക്കെ കാറ്റിൽ പറന്നു പോയി.
തൻ്റെ മകൻ്റെ ജീവിതം കളഞ്ഞവൾ , അവരുടെ ആഗ്രഹത്തിൽ മണ്ണിട്ടു മൂടിയവൾ, മച്ചി, എന്തിനേറെ മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള പരിഹാസം അങ്ങനെ നീണ്ടു പോയി. കുടുംബക്കാർക്കും അവൾ ഒരു പരിഹാസപാത്രമായിരുന്നു.
ആദ്യമൊന്നും എന്നെ അറിയിക്കാതെ അവൾ മനസിൽ കൊണ്ടു നടന്നു. താങ്ങാവുന്നതിനും അപ്പുറം ആയ നിമിഷം ആദ്യമായി അവൾ എന്നോട് ആ ആഗ്രഹം ഉന്നയിച്ചു മറ്റൊരു വിവാഹം.
എൻ്റെ ദേഷ്യത്തിനു മുന്നിൽ അവൾ എല്ലാം ഏറ്റു പറഞ്ഞ നിമിഷം, വിട്ടിൽ ഞാൻ വലിയ കലഹമുണ്ടാക്കി, അവളെയും വിളിച്ച് പടിയിറങ്ങാൻ നോക്കിയപ്പോ അവിടെയും എന്നെ അവൾ തോൽപ്പിച്ചു.
അവളുടെ ആവിശ്യപ്രകാരം ഇന്നും ഇവിടെ തുടരുന്നു. അന്നത്തെ പ്രശ്നത്തിന് ശേഷം ഈ പല്ലവികൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നറിയാം, അവൾ എല്ലാം എന്നിൽ നിന്നും മറയ്ക്കുന്നു.
ചിലപ്പോ വീണ്ടും ഒരു പ്രശ്നം വേണ്ടെന്നു കരുതി കാണും, താങ്ങാനാവാതെ വരുമ്പോ ഇതുപോലെ മറ്റൊരു വിവാഹത്തിന് നിർബദ്ധിക്കും.
ഹൃദയത്തിൻ്റെ പാതി പകർന്ന് ഞാൻ പ്രണയിച്ചു സ്വന്തമാക്കിയതാണവളെ, അവളെ മറന്നൊരു ജീവിതം , ഒരു കുഞ്ഞ് അതെനിക്കും വേണ്ട.