അവിടുന്നു നേരെ പോയത് രാജേഷിൻ്റെ ചെറിയ വിട്ടിലേക്ക്. അവൻ്റെ ഒരമ്മ മാത്രം അവിടെ, ഒരമ്മയുടെ സ്നേഹം അവരിൽ നിന്നും പ്രതീക്ഷിച്ച എനിക്ക് അവിടെയും പരാജയം നേരിടേണ്ടി വന്നു.
മകൻ്റ ഭാര്യയുടെ മേൽ അമ്മായമ്മ ചമയുന്ന ഒരു രാക്ഷസിയായിരുന്നു അവർ. വിവാഹ ശേഷം ജീവിതം തന്നെ വെറുത്തു പോയി . ഇതിനാണോ ഞാൻ പ്രണയിച്ചത്. എന്നു പോലും തോന്നി,
രാജേഷിൽ നിന്നും പ്രണയത്തിൻ്റെ കണികകൾ പോലും കിട്ടാതായി, സ്നേഹത്തോടെ ഒരു വാക്ക്, അവൻ്റെ അമ്മയുടെ വായിലെ പുളിച്ച തെറിയും , തീരാത്ത പണികളും മാത്രം എനിക്ക് സ്വന്തം.
രാജേഷ് മദ്യ ലഹരിയിൽ വരുമ്പോ ചാകുമെന്ന് ഭീഷണി പെടുത്തി കല്യാണം കഴിച്ചതിന് മുന്നാം മുറകളും തെറി വിളികളും വേറെ .
ഗർഭിണി ആണെന്ന ദയ അവനും അവനെ തടയാണമെന്ന ആഗ്രഹം ആ അമ്മയ്ക്കുമില്ല, അവർ ഈ പേക്കൂത്തിലെ കാഴ്ചക്കാരിയാണ്, സന്തോഷത്തോടെ കണ്ടു നിൽകുന്ന കാഴ്ചക്കാരി.
അച്ഛൻ പറഞ്ഞ വാക്കുകൾ എല്ലാം സത്യമായ നിമിഷങ്ങൾ അവൻ്റെ അവിഹിതങ്ങളുടെ പുസ്തകതാളുകൾ ദിവസങ്ങൾ കഴിയും തോറും ഞാനറിഞ്ഞു.
ഗർഭിണിയുടെ ആഗ്രഹം സഫലീകരിക്കാൻ സ്നേഹമുള്ള മനസുകൾ ഇവിടെയില്ല. ഒരു കോഴിമുട്ട തിന്നാൻ ആഗ്രഹം തോന്നിയിട്ട് ചൊറിൻ്റെ കൂടെ ഇട്ട് പുഴുങ്ങി. അമ്മ കാണാതെ വേഗം കയ്യിലെടുത്ത് ബാത്ത് റൂമലേക്കു ഞാൻ ഓടി, അവിടെ എത്തുമ്പോ ആ ചൂടിൽ കൈ പൊള്ളിയിരുന്നു.
അതൊന്നും കാര്യമാക്കാതെ തൊലി കളഞ്ഞ് വായിലിട്ടതും നശൂലം പോലെ അമ്മയുടെ വിളി, ആസ്വദിച്ചൊന്നു കഴിക്കാൻ വേണ്ടിയാ ബാത്ത് റൂമിൽ കയറിയത് തന്നെ. അവിടുന്നു ഒരുവിതം വേഗം അതു വിഴുങ്ങി തീർത്ത് പുറത്തേക്കിറങ്ങി, അടുത്ത പണിക്കായിട്ട്.
അച്ഛനമ്മമാർ പറഞ്ഞത് കേക്കാതെ പോയതിൻ്റെ ഫലം ഞാനിന്ന് അനുഭവിക്കുന്നു. യവ്വനത്തിൽ ഞാൻ കണ്ട പ്രണയത്തിൻ്റെ മരീചിക ഇന്നെനിക്ക് ശാപം.
⭐⭐⭐⭐⭐
എടി , നി ഇങ്ങനെ തളരല്ലെ
രാജേട്ടാ നിങ്ങൾ വേറെ വിവാഹം കഴിക്കണം
എടി , നിൻ്റെ കരണക്കുറ്റി നോക്കി ഒന്നു തരണ്ടതാ… അവളു പറയുന്നത് കേട്ടില്ലെ….
രാജേട്ടൻ തല്ലിക്കോ ….. എന്നാലും ഇതു സമ്മതിക്കണം
എൻ്റെ മാളു നിയൊന്നു നിർത്തുന്നുണ്ടോ ? എത്ര തവണയായി നീ ഈ കാര്യം പറയാൻ തുടങ്ങിയിട്ട് , അന്നു ഞാൻ പറഞ്ഞ മറുപടി, അതു തന്നെയാ ഇപ്പോയും അതുമാറണേ… ഞാൻ ചാവണം
രാജേട്ടാ….. എന്തൊക്കെയാ…. ഈ പറയുന്നത്.
എടി, എനി ഈ കാര്യം നി പറയില്ല