പ്രണയം [പ്രണയരാജ]

Posted by

രാത്രികൾ പിന്നെ ചാറ്റുകളായി, അതു പതിയെ കോൾ വിളിയായി, പിന്നെ യവ്വനത്തിൻ്റെ പടിവാതിലിൽ നിൽക്കുന്ന ഏതൊരു കന്യകയുടെ മനസിനും വരുന്ന ഒരു ചാഞ്ചാട്ടം സ്വഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്.

ഒരിക്കൽ കോഫി ഷോപ്പിൽ അവനോടൊപ്പം തന്നെ അച്ഛൻ കണ്ടതാണ് അന്ന് എന്നോട് ദേഷ്യപ്പെടാതെ ഉപദേശിച്ചു മനസിലാക്കാൻ അച്ഛൻ ശ്രമിച്ചു.

എട്ടാം ക്ലാസുവരെ പഠിപ്പുള്ളവൻ, തറുതലയായാണ് അവൻ വളർന്നത്, പല പ്രണയ കഥകളും അവനുണ്ട്, ഒരു വായിനോക്കി, പെണ്ണുപിടിയൻ അങ്ങനെ അനേകം വിശേഷണങ്ങൾ അവനെ പറ്റി അച്ഛൻ പറഞ്ഞു.

യുവത്വത്തിൻ്റെ അറിവില്ലാഴ്മയാവാം, അല്ലെ പ്രണയത്തിൻ്റെ അന്ധത എന്നൊക്കെ പറയാം, ആ വാക്കുകൾ ഒന്നും എൻ്റെ മനസ് ഉൾക്കൊണ്ടില്ല എന്നു പറയുന്നതാവാം സത്യം . എങ്കിലും എല്ലാം മനസിലായി എന്നു ഞാൻ ഭാവിച്ചു , ഒന്നും ആവർത്തിക്കില്ല എന്നൊരു പൊഴ് വാക്കും അച്ഛനു കൊടുത്തു രംഗം ശാന്തമാക്കി.

പിന്നീട് അങ്ങോട്ട് ഡിഗ്രിക്കു ചേർന്നു, ആ ഒരു വർഷം പാത്തും പതുങ്ങിയും ആരും അറിയാതെ ആ ബന്ധം വളർത്തി കൊണ്ടു വന്നു.

ഒടുക്കം പ്രണയം എന്ന വികാരത്തിന് കാമത്തിൻ്റെ മുഖമൂടി ഞങ്ങൾ അണിഞ്ഞ നിമിഷം , കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങി.

ശരിരത്തിലെ ചുടു പങ്കിട്ടെടുത്ത് , കുറച്ചു കാലം മുന്നോട്ടു പോയപ്പോ ഏതോ നിമിഷത്തിൽ അവന് എന്നിൽ താൽപര്യമില്ലായ്മ പ്രകടിപ്പിക്കാൻ തുടങ്ങി. ഞാൻ നിരന്തരം അവനെ ശല്യപ്പെടുത്തി തുടങ്ങിയ നാൾ, അങ്ങനെ ഈ പ്രശ്നം തുടങ്ങി എട്ടാം നാൾ എൻ്റെ പിറന്നാൾ വന്നു.

18 വയസ് തികഞ്ഞതിൻ്റെ ആഘോഷം വീടു മുഴുവൻ ബന്ധുക്കൾ, കേക്കു മുറിയും സദ്യ വിളമ്പും അങ്ങനെ മേളമായിരുന്നു. എന്നാൽ അന്നു രാത്രി ഞാൻ കിടക്കാൻ മുറിയിൽ പോയപ്പോ ഞാനറിഞ്ഞു ആ വലിയ സത്യം. അതെ തൻ്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരാൻ തുടങ്ങിയെന്ന് .

അവനെ വിളിച്ചു കരഞ്ഞപ്പോ അലസിപ്പിക്കാം എന്നവൻ വാക്കു തന്നു നോക്കി, പുറം ലോകം അറിഞ്ഞാൽ വരുന്ന മാനക്കേടോർത്ത് നാളെ കല്യാണം കഴിച്ചില്ലെ അവൻ്റെ പേരെഴുതി വെച്ച് ഞാൻ ചാവുമെന്നു പറഞ്ഞു. ആ നിമിഷം അവൻ അതിനു തയ്യാറായി, എൻ്റെ നാശവും.

പിറ്റെന്നു രജിസ്ട്രാർ ഓഫീസിൽ ഞങ്ങളുടെ വിവാഹം നടന്നു. ആ വാർത്ത അറിഞ്ഞ നിമിഷം അച്ഛന് ഹാർട്ടറ്റാക്കും . പിന്നെ ഞാൻ അവരെ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *