“എന്താ “ മീര ഹരിയുടെ അടുത്ത് പുരികം ഉയർത്തി ചോദിച്ചു.
“എന്ത് ? “ ഹരി മീരയുടെ മുഖത്തു നോക്കാതെ ടി.വി യിൽ ശ്രദ്ദിച്ചു.
മീര ഹരിയുടെ മുഖം ഇടം കയ്യാൽ തന്റെ നേരെ തിരിച്ചു പിടിച്ചു.
“മൂഡ് ഓഫ് ആണോ ? “ മീര വാല്സല്യത്തോടെ ഹരിയെ നോക്കി .
“ഒന്നുമില്ല മീരേ..” എന്ന് പറഞ്ഞു ഹരി മീരയുടെ നെറുകയിൽ ചുംബിച്ചു. മീരയുടെ കുട്ടിത്തവും സ്നേഹവും അയാൾക്കു എന്നും ഒരു ദൗർബല്യം ആണ് .
“എന്നാലും , ഹരിക്കു എന്തോ ഉണ്ട്.ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ദിക്കുന്നതാ “ മീര അയാളീടെ മടിയിൽ നിന്നും തെന്നി മാറി സോഫയിലേക്കിരുന്നു . അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര ഇരുന്നു . ഹരി മീരയെ ചേർത്തു പിടിച്ചു.
“ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യുന്ന കാര്യം ആലോചിച്ചതാ..ശല്യം “ എന്ന് കളിയായി പറഞ്ഞു ഹരി മീരയെ ചേർത്തു പിടിച്ച കൈ കൊണ്ട് അവളുടെ ഇടുപ്പിൽ നുള്ളി .
“ഫ ..” മീര ഒന്ന് പതിയെ ആട്ടി . ദേഷ്യപ്പെട്ടു അയാളെ പതിയെ തോളിൽ അടിച്ചു വേദനിപ്പിച്ചു .
“ഞാൻ ചുമ്മാ ഓഫീസിലെ കാര്യം ഒകെ ഓർത്തിരുന്നു പോയതാ , നല്ല ബിസി ആടോ “ ഹരി മീരക്ക് നേരെ തിരിഞ്ഞിരുന്നു .
“ഞാൻ വിചാരിച്ചു വല്ല പെണ്ണുങ്ങളേം ആലോചിച്ചു ഇരിക്കുവാണെന്നു” മീര തമാശക്ക് വേണ്ടി പറഞ്ഞതാണെങ്കിലും ഹരിക്കു ചെറിയൊരു ഞെട്ടലും കുറ്റബോധവുമുണ്ടാക്കിയ സംസാരം ആയിരുന്നത് .ആ പരിഭ്രമം പുറത്തു കാണിക്കാതെ ഹരി മീരയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു .
“എന്റെ മീരകുട്ടി ഉള്ളപ്പോൾ എന്തിനാ വേറെ പെണ്ണുങ്ങള് “ എന്ന് പറഞ്ഞു മീരയുടെ മാന്പേട കണ്ണുകൾക്ക് മീതെ ഹരി മാറി മാറി ചുംബിച്ചു.
മീര ഹരിയുടെ കൈകൾ പിടിച്ചു മാറ്റി. “ഓഫീസിലെന്താ ഇത്ര ബിസി ? “ ചോദ്യ ഭാവത്തിൽ ഹരിയെ നോക്കി .
“പുതിയ ഒരു ഡീൽ വന്നിട്ടുണ്ട്. പെട്ടെന്ന് തീർത്തു കൊടുക്കേണ്ട പ്രൊജക്റ്റ് ആണ് , അതിന്റെ കാര്യമൊക്കെ ഒന്നാലോചിച്ചു ഇരുന്നതാ” ഹരി മീരയെ ഇടം കയ്യാൽ ചേർത്ത് തന്റെ മാറിലേക്ക് ചെരിച്ചു .
“ഓഫീസിൽ കാര്യമൊക്കെ അവിടെ നിക്കട്ടെ..നമ്മുടെ കാര്യം പറ “ മീര ഹരിയുടെ ബട്ടൻസ് ഇടം കയ്യാൽ ഒരെണ്ണം ഊരികൊണ്ട് അയാളുടെ നെഞ്ചില്ക്കു കൈ കടത്തി . മീരയുടെ കൈവിരലുകൾ അയാളുടെ നെഞ്ചിൽ തഴുകികൊണ്ടിരുന്നു .