പ്രണയകാലം 2
PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM
Previous Parts |Part 1|
ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി .
അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു .
കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി അനുപമ അവർക്കരികിലെത്തി .
“ഗുഡ് മോർണിംഗ് ഹരി “ എന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിക്കു നേരെ കൈ നീട്ടി . ഒരല്പം മടിച്ചിട്ടു ആണെങ്കിലും അനുപമയുടെ നീട്ടിയ കൈകളിലേക്ക് ഹരി തന്റെ കൈത്തലം ചേർത്ത് കുലുക്കി .
അനുപമയുടെ മൃദുലമായ കൈത്തലത്തിന്റെ തണുപ്പിലും ഹരിയുടെ കൈ ചുട്ടുപൊള്ളിയ പോലെ അയാൾക്കു അനുഭവപെട്ടു .
“ഗുഡ് മോർണിംഗ് മാഡം” എന്ന് തിരികെ പറഞ്ഞു ഹരി കൈ പിൻവലിച്ചു . അയാൾക്കു അനുപമയെ ഫേസ് ചെയ്യാൻ ചെറിയ ജാള്യതയും ധൈര്യക്കുറവും ഉണ്ടായിരുന്നു . സതീഷും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
“നമുക്ക് മാക്സിമം സ്പീഡിൽ കാര്യങ്ങൾ നീക്കണം , നിങ്ങളുടെ ഫുൾ എഫേർട് ഉണ്ടാകണം , ഓക്കേ “
അനുപമ ജീൻസിന്റെ പോക്കറ്റിലേക്ക് കൈകൾ ചേർത്തുകൊണ്ട് പതിയെ അവർക്കു സമീപത്തു കൂടെ നടന്നു കെട്ടിടം ഒന്ന് ഓടിച്ചു നോക്കി .
“ഷുവർ മാഡം, പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാമെന്നുണ്ട്..നിങ്ങൾക്കു വിരോധമില്ലെങ്കിൽ നമുക്ക് ചെയ്യാം…” ഹരി ഫോർമൽ ആയി തന്നെ സംസാരിച്ചു തുടങ്ങി.
“അതൊക്കെ നിങ്ങളുടെ ഇഷ്ടം. ഞങ്ങൾക്ക് ഉദ്ദേശിച്ച രീതിക്കു വർക്ക് കമ്പ്ലീറ്റ് ആയി കിട്ടണം . മാക്സിമം ഒരു 6 മാസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? “ അനുപമ സതീഷിനെ നോക്കിയാണ് ചോദിച്ചത്.
“നമുക്ക് ശ്രമിക്കാം മാഡം ” സതീഷ് ഹരിയെ നോക്കി പുരികം ഉയർത്തി . അയാളും നോക്കാം എന്ന ഭാവത്തിൽ തലയാട്ടി .