അത് മുത്തശ്ശൻ ചെയ്ത തെറ്റാണ് മോളെ….
ആ തെറ്റ് എന്തായാലും നിന്റെ അച്ഛൻ നിന്നോട് ചെയ്യില്ല അതുറപ്പാണ്….
“അവന് സ്നേഹത്തിന്റെ വില നന്നായിയറിയാം..”
മുത്തശ്ശി അവളെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു…….
“ഇരുപതു കൊല്ലം ആയി കൃഷ്ണ മരിച്ചിട്ട്……. ഒറ്റമോളായിരുന്നു ഞങ്ങൾക്ക്…ഞങ്ങളുടെ ജീവൻ പോയപോലെ ആയിരുന്നു……………..
ആരും ഇല്ലാതായി. എല്ലാവരും വരാറുണ്ടായിരുന്നു
വീട്ടിലേക്ക് , ബന്ധുക്കളും അവരുടെ കുട്ടികളും. കാലം പോകുംതോറും ആരും ഇല്ലാതായി….
അന്നും ഇന്നും ഞങ്ങളുടെ കൂടെ ഉള്ളത് നിന്റെ അച്ഛൻ മാത്രം ആണ്……
നീ ഞങ്ങളുടെ കൊച്ചുമോൾ തന്നെയാണ്….
ആ വൃദ്ധ അവളെ കെട്ടിപിടിച്ചു പറഞ്ഞു…….
വേറെ ആർക്കെങ്കിലും ഇതുപോലെ ചെയ്യാൻ
പാറ്റോമോ എന്നറിയില്ല…. കൃഷ്ണയോടുള്ള അവന്റെ സ്നേഹം മനസിലാക്കാൻ ഒരുപാട് കാലം എടുത്തു ഞങ്ങൾക്ക്…..
ഇത്രയും കാലം അവൻ കൂടെ ഉണ്ടാവുമെന്ന് ഞങ്ങൾ വിചാരിച്ചില്ല……..
മോളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് മക്കൾ തന്നെയാണ്…………
ആ വൃദ്ധ അവളെ കെട്ടിപിടിച്ചു കരഞ്ഞു….. നേരം
നീങ്ങിക്കൊണ്ടിരുന്നു.. മുറ്റത്ത് ഇരുൾ വീണു തുടങ്ങി……..
അവളുടെ കണ്ണിലും നിലാവുദിച്ചു തുടങ്ങിയിരുന്നു……..
മനസ്സിൽ മുഴുവൻ ചോദ്യങ്ങളായിരുന്നു…………… ചോദ്യങ്ങളെല്ലാം ഹൃദയത്തിന്റെ ചുവരിൽ എഴുതിവച്ചിട്ട് അവൾ വൃദ്ധയുടെ കണ്ണീരുതുടച്ചു……..
മാളുവിന് മനസ്സിൽ കുറ്റബോധത്തിന്റെ അലയടികൾ തുടങ്ങിയിരുന്നു….അവൾ കട്ടിലിൽ മേൽക്കൂര നോക്കി കഴിഞ്ഞതെല്ലാം ആലോചിച്ച് കിടന്നു……
പെട്ടന്ന് അവിടെ ഇരുട്ട് വീണു, മുത്തശ്ശി വെളിച്ചം അണച്ചതാണ്…..
മുത്തശ്ശി മുറിയിലേക്ക് വന്നത് അവൾ അറിഞ്ഞിരുന്നില്ല……. അവളുടെ
അടുത്തായി മുത്തശ്ശി വന്നു കിടന്നു……
“മുത്തശ്ശി ” ആ വിളികേട്ടാൽ അറിയാമായിരുന്നു
അവൾക്കെന്തോ ചോദിക്കാനുണ്ടെന്ന്……..
“ഞാൻ ചെയ്തത് തെറ്റാണല്ലേ മുത്തശ്ശി? ”
“മോള് ഓരോന്ന് ആലോചിച്ച് കിടക്കാതെ കിടന്നുറങ്ങ്……..
ഒന്നും ആലോചിക്കണ്ട ഇപ്പോൾ മോള് തെറ്റൊന്നും ചെയ്തിട്ടില്ല…..