“അവന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിരുന്നില്ല.. തെറ്റ് ഞങ്ങളുടെ ചിന്തകൾക്കായിരുന്നു……….. അവനത് സ്നേഹം കൊണ്ട് കാണിച്ചുതന്നു ഞങ്ങൾക്ക്….
അന്ന് ഏതൊരു അച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു…. ഇതുവരെ അറിയാത്ത
ഒരാൾ സ്വന്തം മോളെ ഉമ്മ വക്കുന്നത് കണ്ടാൽ ഏതച്ഛനാ സഹിക്കാൻ പറ്റുന്നത്……
പത്തുപതിനേഴുകൊല്ലം വളർത്തിയിട്ട്
പെട്ടന്ന് ഒരാളുടെ കൂടെ ഇങ്ങിനെയൊക്കെ കാണുമ്പോൾ ഒരച്ഛനും സഹിക്കാൻ പറ്റില്ല…… അതുതന്നെയാ നിന്നെ അച്ഛൻ
ബീച്ചിൽവച്ചു കണ്ടപ്പോളും ഉണ്ടായത്…..
അവൻ നിന്നെ തൊടുന്നതും നിന്റെ ശരീരത്തിൽ പിടിക്കുന്നതും കണ്ടപ്പോൾ അച്ഛനും ദേഷ്യോം വിഷമോം ഒക്കെ വന്നിട്ടുണ്ടാവില്ലേ….?
നിന്നെ എങ്ങിനെ നോക്കിയതാണ് അച്ഛൻ……..? നീ എങ്ങോട്ട് പോകാൻ ചോദിച്ചാലും അച്ഛൻ വേണ്ടാന്നു പറഞ്ഞിട്ടില്ലല്ലോ…..?
എന്നിട്ടും വീട്ടിൽ പറയാതെ നീ പോയില്ലേ… ?നിന്നെ അച്ഛൻ പുറത്ത് ഒരാണിന്റെ കൂടെ ഇങ്ങിനെ കാണുമ്പോൾ എന്തു വിചാരിക്കും.. ?
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല …. അവളുടെ കണ്ണുകൾ നിറഞ്ഞു….. അവൾ ആ മുത്തശ്ശിയുടെ കൈകൾ ചേർത്ത് അവളോടടുപ്പിച്ചു ……..
ആ വൃദ്ധൻ തുടർന്നു……..
“ബീച്ചിലും റോഡിലും പാർക്കിലും ഒക്കെ നടന്നു പെണ്ണിന്റെ മേലും പിടിച്ച്, ഉമ്മവച്ച് നടക്കുന്നതല്ല മോളെ സ്നേഹം………..
ഈ പ്രായത്തിൽ നിനക്ക് അത് മനസ്സിലാവില്ല….. അത് ഈ പ്രായത്തിന്റെ കുഴപ്പം ആണ്…….
ഞാൻ അവന്റെ കൂടെ കറങ്ങാൻ പോയതിൽ എന്താ തെറ്റ്………?
എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല… അവളുടെ ശബ്ദത്തിൽ ദേഷ്യത്തിന്റെ അംശം തീരെ കുറവായിരുന്നു……
ആ ശബ്ദത്തിൽ കുറ്റബോധത്തിന്റെ നാമ്പുകൾ മുളച്ചിരുന്നു………
ഒരാളെ ഇഷ്ട്ടപെടുന്നത് തെറ്റല്ല.. അവന്റെ കൂടെ പുറത്ത് പോവുന്നതും തെറ്റല്ല മാളൂ…….
മോളാലോചിച്ചുനോക്ക് പരിസരം മറന്ന് പെരുമാറുന്നത് തെറ്റല്ലേ……?
എത്ര പേര് കാണുന്നുണ്ട്…..?
നിന്നെ അറിയുന്നവർ അതൊക്കെ വീട്ടിൽ വന്നു പറയുമ്പോൾ അതുകേൾകുന്ന ഞങ്ങൾക്ക്
എത്ര വിഷമം ഉണ്ടാവും……?
നിന്നെ ഞങ്ങൾക്കൊക്കെ കുറെ