അവളുടെ ആഗ്രഹങ്ങളും സന്തോഷവും എന്താണെന്ന് അറിയണ്ടേ…………………….?നീ പോ…….. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളൊക്കെ അവളുടെ നല്ലതിന് വേണ്ടിയാണ് ….. ഇപ്പോൾ കുറച്ച് വിഷമിച്ചാലും അവൾ ഭാവിയിൽ സന്തോഷിച്ചോളും……
നിന്റെ കൂടെവിട്ട് ജീവിതം മുഴുവൻ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…..
ഇറങ്ങു പുറത്ത് നീ………
നിറഞ്ഞുനിന്ന കണ്ണുനീർ അവളുടെ കവിളിലൂടെ താഴേക്ക് പതിച്ചു……… അവൻ മറിച്ചൊന്നും പറഞ്ഞില്ല, അവളെ ലക്ഷ്യമാക്കി
നടന്നു…….
അവളുടെ മുന്നിൽ നിന്നു അച്ഛൻ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്…..
ചെറിയച്ഛനും ചെറിയമ്മയും കസേരയിൽ നിന്നെണീറ്റു….. അമ്മ
അവളുടെ അടുത്ത് നിന്ന് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി…….
അവൻ അവളുടെ കണ്ണീരു തുടച്ചു………
കരയല്ലേ…… എനിക്ക് ഉറപ്പ്തന്നതല്ലേ എന്തുണ്ടായാലും കരയില്ലെന്ന്……………..
അച്ഛന്റേം അമ്മേടേം തീരുമാനത്തിന്
എന്തെങ്കിലും മാറ്റം വരാണെങ്കിൽ മാത്രം എന്നെ
വിളിക്കണം.. ഇല്ലെങ്കിലും നീ സന്തോഷായി തന്നെ ജീവിക്കണം…….
ഞാൻ പോവാ , ഇനി ഞാൻ ഉണ്ടാവുമോ എന്നറിയില്ല നിന്റെ ജീവിതത്തിൽ…
നിന്റെ കഴുത്തിൽ ആരെങ്കിലും താലി
കെട്ടുന്നതുവരെ ഞാൻ കാത്തിരിക്കും……..
അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ… അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒഴുകി….
അച്ഛന്റെ ആദ്യത്തെ ചവിട്ടിൽ തന്നെ അവൻ പുറത്തേക്ക് തെറിച്ചു വീണു……
വീണ്ടും അടിക്കാൻ ചെന്ന അച്ഛനെ ചെറിയച്ഛനും അമ്മയും ചെറിയമ്മയും ചേർന്ന് പിടിച്ചു മാറ്റി….
എങ്ങിനെയാണെന്നറിയില്ല നെറ്റി പൊട്ടിയിരുന്നു അവൻ എഴുന്നേറ്റപ്പോൾ….. അപ്പോളും
നിറഞ്ഞകണ്ണുകൾ തുളുമ്പിയിരുന്നില്ല…. അപ്പോളും അവൻ അവളെ നോക്കി പുഞ്ചിരിച്ചിരുന്നു……
ഇരുപത്തൊന്നുകൊല്ലം പിന്നിലോട്ട് സഞ്ചരിച്ച് ആ വൃദ്ധൻ വന്നിരിക്കുന്നു…. വൃദ്ധയെചാരി അവളും ഇനി എന്തെന്നറിയാനുള്ള വെമ്പലോടെ ഇരിക്കുന്നുണ്ടായിരുന്നു…….
“മുത്തച്ഛൻ എന്തിനാ അപ്പോൾ അങ്ങിനെ ചെയ്തെ?.