ഞാൻ മദ്രാസിൽ ഒരു ലോജിസ്റ്റിക് കമ്പനിയിലാണ്……
ആ സമയം അമ്മ അടുക്കളയിൽ പോയി അവനു ചായ കൊണ്ട് കൊടുത്തു…..
സമയം പോകും തോറും മഴയ്ക്ക് ശക്തിയേറിവന്നു…..
“മഴമാറുന്ന ലക്ഷണമില്ലെന്ന് തോന്നുന്നു… മോൻ വേണമെങ്കിൽ ഈ കുടകൊണ്ട് പൊക്കോളൂ.. ”
വേണ്ട അച്ഛാ, നാളെ ഞാൻപോകും. കുട തിരിച്ചു തരാൻ കഴിയുമെന്ന് തോന്നുന്നില്ല എനിക്ക്….
ഞാൻ വന്നത് വേറെ ഒരുകാര്യം പറയാനാണ്….. ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണ്……..
നിങ്ങളോട് ഇത് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി
അതുകൊണ്ട്……
അവൾ അമ്മയുടെ അടുത്തേക്കായി നീങ്ങിനിന്നു…….
എല്ലാവരും കുറച്ചുനേരം അവളെ തന്നെ നോക്കിനിന്നു…….
അവൻ തുടർന്നു……
ഇതിന്റെ പേരിൽ അവളെ ഒന്നും ചെയ്യരുത്…… നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം സമ്മതിച്ചാൽ മതി……നിങ്ങളും
കൂടി ഇല്ലാതെ ഞങ്ങൾക്ക് ഒരു ജീവിതം വേണ്ട….
ചെറിയച്ഛനും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി…..
അമ്മ അവളെ രൂക്ഷഭാവത്തോടെ നോക്കി….
“നിന്റെ വീടെവിടാ? ” അച്ഛൻ ചോദിച്ചു…..
“വലിയറമ്പിൽ, ഗാന്ധിപ്രതിമക്ക് അടുത്താണ്… ”
“എന്താ അച്ഛന്റെ പേര്? ”
ഗോപാലൻ…..
ഏത്, അരക്ക് താഴെ തളർന്നുകിടക്കുന്ന തട്ടാൻ ഗോപാലനോ…..
ഉം……
നീ എന്തുകണ്ടിട്ടാടാ ഇവളെ ചോദിച്ചു കേറിവന്നത്? നിനക്ക്
ഇവളെ ചോദിച്ചുവാരാൻ എന്ത് അർഹതയാണുള്ളത്…… ?
ചെറിയച്ഛനായിരുന്നു അത്. ആ വാക്കുകളിൽ അനിഷ്ടം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
ഞാൻ എന്തുകണ്ടിട്ടാ നിന്റെ പോലെ ഒരു വീട്ടിലേക്ക് എന്റെ മോളെതരേണ്ടത്………?
ഇവളെ മറന്നേക്ക്…… നീ പോയി വീട്ടുകാരെ
നോക്കി ജീവിക്ക്….. പ്രായം ആവുമ്പോൾ നിന്റെ ജാതിക്കും നിന്റെ അവസ്ഥക്കും പറ്റിയ ഒരാളെ പോയി കെട്ട്….. ഇവളെ മറന്നേക്ക്….
അച്ഛൻ അപ്പോളും മാന്യതയുടെ ഭാഷ
കൈവെടിഞ്ഞിരുന്നില്ല………