ഒരുനിമിഷത്തെ മൗനമായിരുന്നു അതിനുത്തരം.. ആ നേർത്തമൗനത്തെ കീറിമുറിച്ചു ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ അതിനുത്തരം അവളുടെ ചെവിയിലേക്ക് വന്നെത്തി..
“കാൻസറായിരുന്നു.. ഇരുപത് കൊല്ലം ആയി ഞാനും മുത്തശ്ശനും ഒറ്റക്കായിട്ട്… ”
വാക്കുകൾ ശൂന്യമായിത്തോന്നി അവൾക്ക്….
കോപത്തോടെ ജ്വലിച്ച മുഖത്തെ ചുവപ്പെല്ലാം മാഞ്ഞുപോയി….
എന്തു പറയണമെന്നറിയാതെ നിന്ന അവളുടെ മുഖത്ത് നോക്കി വൃദ്ധ തുടർന്നു….
“പതിനാറുവർഷത്തിനിടക്ക് ഒരിക്കൽപോലും നിനക്ക് അറിയണമെന്ന് തോന്നിയിട്ടില്ലേ, ഞങ്ങൾ നിന്റെ ആരാണെന്ന് …..
അറിയണമെന്ന് തോന്നിയിട്ടില്ലേ….?
“ഉം…….”
“എന്നിട്ട് ഞങ്ങൾ ആരാണ് നിനക്ക്…? ”
അവളുടെ മുഖത്ത് ഗൗരവഭാവം മാറിയിരുന്നില്ല.. എങ്കിലും അവൾക്ക് മിണ്ടാതെയിരിക്കുവാൻ കഴിയില്ലായിരുന്നു..
ഒരിക്കൽ അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്…..
അന്ന് അച്ഛൻ പറഞ്ഞു മുത്തശ്ശിയും മുത്തശ്ശനും ആണെന്ന്….
ചെറുപ്പം മുതലേ കണ്ട് ഇഷ്ടപ്പെട്ടുപോയത് കൊണ്ട് പിന്നെ കൂടുതലൊന്നും അന്വേഷിചില്ല… അത് അച്ഛന് ഇഷ്ട്ടവുമല്ലായിരുന്നു…..
വൃദ്ധൻ അവളെ ചേർത്ത് പിടിച്ചു…..
“ഞങ്ങൾ നിനക്കാരുമല്ല, അതാണ് സത്യം.”ഒരു നിമിഷത്തെ മൗനത്തിനുശേഷം ആ വൃദ്ധൻ തുടർന്നു…..
“നിന്റെ അച്ഛനെപോലെ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല മോളെ….
അച്ഛനെമാത്രല്ല അമ്മയെപോലെയും. അവനെ
ഞങ്ങൾ ആദ്യമായി കാണുന്നത് കൃഷ്ണയെ ചോദിച്ച് ഇവിടെവന്നപ്പോളാണ്…..”
അവളുടെ മുഖത്തമ്പരപ്പ് പടർന്നു……
“അച്ഛന്റെ ലൗവ്വറായിരുന്നോ ചേച്ചി….?
ഗൗരവംപൂണ്ട വൃദ്ധന്റെ മുഖം ചിരിനിറക്കാൻ
ശ്രമിക്കുന്നുണ്ടായിരുന്നു ആ സമയം….
ഇരുപത്തൊന്നുകൊല്ലം പിന്നിലേക്ക് ആ വൃദ്ധൻ
സഞ്ചരിച്ചു.. ആ ഓർമകളിൽ ഇന്നും തെളിഞ്ഞുകിടക്കുന്നുണ്ട്……
അന്ന് നല്ല മഴപെയ്യുന്നുണ്ടായിരുന്നു…..
ശക്തമായ മഴയിൽ മുറ്റത്ത ചെടികൾ