നിന്റെ ഫോൺ നോക്കാനോ കംപ്യൂട്ടർ നോക്കാനോ അവർ വരാറുണ്ടോ…….?അവർക്ക് സ്വന്തം മക്കളെ അത്രേം വിശ്വാസമാണ്…….. അവർ ഒരിക്കലും പറ്റിക്കില്ലെന്നുള്ള വിശ്വാസം…….
നിന്നെ വളർത്താനുള്ള അവരുടെ കഷ്ട്ടപ്പാട് നീ
കാണുന്നുണ്ടെന്ന വിശ്വാസം……… മക്കൾ ഇറങ്ങിപോയാലും ഇട്ടിട്ട് പോയാലും അവർക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റില്ല……
പത്തു മാസം വയറ്റിൽ ചുമന്ന അമ്മയല്ലേ, പതിനേഴുകൊല്ലം കൊല്ലം കഷ്ട്ടപ്പെട്ട് വളർത്തിയ അച്ഛനല്ലേ. തിരിച്ച് ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ അവർക്കല്ലാണ്ട് വേറെ
ആർക്കാണ് പറ്റുന്നത്………?
മുത്തശ്ശി അവളെ തലോടി കൊണ്ടിരുന്നു……. അവളുടെ നിറഞ്ഞ കണ്ണുകൾ അപ്പോൾ കൊടും വേനലിൽ നിറഞ്ഞ തടാകംപോലെ നിന്നു……
മുത്തശ്ശി തുടർന്നു…….
നിന്റെ അച്ഛന്റെ കല്യാണത്തിന് ഞങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയത് ഞങ്ങൾക്ക് മറക്കാൻ പറ്റില്ല…..
അന്ന് തൊട്ടാണ് ഞങ്ങൾക്ക് മനസിലായത് അവൻ ഞങ്ങളെ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന്, അല്ല കൃഷ്ണയെ എത്ര ഇഷ്ട്ടപ്പെട്ടിരുന്നെന്ന്…..
നീ ഉണ്ടായേപ്പിന്നെ ഞങ്ങളുടെ അടുത്ത് മാസത്തിൽ ഒരിക്കൽ താമസിക്കാൻ വരും…….
കൃഷ്ണ പോയികഴിഞ്ഞപ്പോൾ ഞങ്ങളുടെ
കൂടെപ്പിറപ്പുകളുടെ മക്കൾ ഉണ്ടാകുമെന്നാണ് വിചാരിച്ചത്….. എല്ലാം കുറച്ചു നാളെ കാണൂ, എല്ലാവർക്കും അവരവരുടെ
തിരക്കുകളാണ്……. വരവൊക്കെ ആദ്യം മാസത്തിലായി പിന്നെ പിന്നെ ഓണത്തിനും വിഷുവിനും വന്നാലായി…..
“നിന്നെ ഞങ്ങൾക്ക് കിട്ടിയില്ലേൽ വിഷമിച്ച് അവസാനിച്ചേനെ ഈ ജീവിതം……”
ആ സമയം ദൂരെ ഉദിച്ചു നിൽക്കുന്ന ആ നക്ഷത്രത്തിന് തിളക്കം കൂടുന്നത് പോലെ തോന്നി അവൾക്ക് …….
അവൾ മുത്തശ്ശിയെ നോക്കി….. മുത്തശ്ശി അവളെ തന്നെ നോക്കി കിടക്കുകയാണ്,
കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്…..അവളുടെ മനസിന്റെ ഭാരം കൂടുന്നത് പോലെ തോന്നി… എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു…
“മുത്തശ്ശി കരയല്ലേ……………. ഞാനില്ലേ………. ഒറ്റക്കാക്കി പോവില്ല ” അവൾ മുത്തശ്ശിയുടെ കണ്ണുനീർ തുടച്ചു നെഞ്ചിൽ തലവച്ചു കിടന്നു…..
കുറച്ച് സമയത്തിന് ശേഷം മുത്തശ്ശി പറഞ്ഞു
തുടങ്ങി……
ഒരിക്കൽ നിന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് , ഒരിക്കലെങ്കിലും ഞങ്ങളോടും അഖിലിനോടും ദേഷ്യം തോന്നിയിട്ടില്ലേന്ന്………?
മുത്തശ്ശി ആ ദിവസം ആലോചിച്ചെടുത്തു…..