“ചേച്ചീനെ ഇത്രയധികം ഇഷ്ടപെട്ടിട്ട് പിന്നെ എങ്ങിനാ അച്ഛന് വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കാനും , സന്തോഷായി ഇരിക്കാനും പറ്റിയത്.. ഇതെങ്ങിനാ സ്നേഹം ആവുന്നേ……ഒരാൾ
ഇല്ലാണ്ടായാൽ നഷ്ട്ടപെടുന്നതാണോ സ്നേഹം…”
അവളുടെ ചോദ്യത്തിന് തീരെ മൂർച്ച ഉണ്ടായിരുന്നില്ല….. അവൾ മറുപടിക്കായി കാത്തിരുന്നു…
“ഇനി വരാത്ത ആൾക്ക് വേണ്ടി ജീവിതം കളയുന്നതാണോ സ്നേഹം…”
അല്ല മോളെ , ഒരിക്കലും അതല്ല സ്നേഹം……..
ഇഷ്ടപെട്ടവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കുന്നതും സ്നേഹമല്ലേ……..?
സ്വന്തം ആഗ്രഹങ്ങൾക്കൊപ്പം ഇഷ്ട്ടപെടുന്നവരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കുന്നതും സ്നേഹമല്ലേ………….
അവനറിയാമായിരുന്നു ഇനി അവളില്ലെന്ന്……..
അവളെ ആലോചിച്ച് ജീവിതം കളയാണമായിരുന്നോ………….?
ആവൻ കൃഷ്ണയെ ആലോചിച്ച് വേറെ ഒരു ജീവിതം സ്വീകരിച്ചില്ലെങ്കിൽ എത്രപേർ വിഷമിക്കുമായിരുന്നു…….
അവന് കൂടെ ഉള്ളവരുടെ സന്തോഷമാണ് വലുത്………
മോളുടെ കാര്യത്തിലും അങ്ങിനെതന്നെയാണ് ..
“എന്നിട്ടാണോ അച്ഛൻ എന്നെ ചീത്ത പറഞ്ഞത്.. ഇവിടെ കൊണ്ടാക്കിയത്….? എന്റെ കാര്യത്തിൽ അച്ഛന് സ്നേഹം ഇല്ല, ദേഷ്യം ആണ് എന്നോട്….
അവൾ തിരിഞ്ഞു കിടന്നു.. ജനലിലൂടെ പുറത്തേക്ക് നോക്കി, അങ്ങ് ദൂരെ ആകാശത്ത് മേഘങ്ങൾ ചന്ദ്രനെ മറച്ചുകൊണ്ട്
അതിവേഗത്തിൽ നീങ്ങുന്നുണ്ടായിരുന്നു…
ആ ഇരുണ്ട ആകാശത്തിലും ഒരു നക്ഷത്രം മാത്രം തിളങ്ങി നിൽക്കുന്നത് അവൾ കണ്ടു….. അവളതിനെ തന്നെ നോക്കി കിടന്നു… അവളെ
നോക്കി ആ നക്ഷത്രം കണ്ണുചിമ്മുന്നുണ്ടായിരുന്നു …… അവളോട്
എന്തോ പറയുന്നത് പോലെ……
അവളുടെ ശ്രദ്ധ കീറിമുറിച്ച് മുത്തശ്ശിയുടെ തലോടൽ വന്നെത്തി……..
“അച്ഛനും അമ്മേം അല്ലാണ്ട് ആരാ മോളെ ശകാരികേണ്ടത്……..
തെറ്റുകണ്ടാൽ തിരുത്തേണ്ടത് അവരുതന്നെയല്ലേ………………..?
സ്നേഹം ഉള്ളോരല്ലേ നമ്മളോട് ദേഷ്യപ്പെടൂ….? അത് നീ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ……?
ഈ പ്രായത്തിൽ നീ പഠിക്കണം…….
ജോലി ഉണ്ടാക്കണം. എന്നിട്ടൊക്കെ അല്ലെ
കല്യാണം……..പെണ്മക്കളുള്ള എല്ലാ അച്ഛൻ അമ്മമാർക്കും പേടി ഉണ്ടാവും……
നീ വാർത്ത കാണുന്നില്ലേ, ആരെ വിശ്വസിക്കണം