അവൾ തുടർന്നു……
എനിക്ക് പറ്റുന്നില്ലടാ, തലേടെ ഉള്ളിൽ
വെട്ടിപൊളിയാ. എന്നെകൊണ്ട് പറ്റുന്നില്ലടാ…….
അവനും അവളുടെ കൈ മുറുകെ പിടിച്ചു……..
“ഇതൊക്കെ ഇപ്പോ മാറും…… അതിനല്ലേ മരുന്നൊക്കെ കഴിക്കണേ…..”
“ഞാൻ മരിക്കാൻ പോവാണെന്നു തോന്നാടാ….. പേടിയാവുന്നു………..
എനിക്ക് മരിക്കണ്ട , ഞാൻ മരിച്ചാൽ അമ്മേം അച്ഛനും ഒറ്റക്കാവും…. എനിക്ക് മരിക്കണ്ട….”
“അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു……..
‘മിണ്ടാതെ കിടക്ക് ഒന്നും ഉണ്ടാവില്ല,.. നീ ഇനിയും കൊറേ കാലം ജീവിക്കും…. ”
ഈ പ്രാവശ്യം അവനെ ചവിട്ടാനും ആരും ഉണ്ടായിരുന്നില്ല……..
എല്ലാവരും അവനെ നോക്കി നിൽക്കുന്നുണ്ട്……
അവൻതുടർന്നു……….
“നീ ഉറങ്ങിക്കോ……. ”
“പറ്റുന്നില്ലടാ. തലയുടെ ഉള്ളിലൊക്കെ എന്തോപോലെ…… ”
“കണ്ണടച്ച് കിടക്ക്…… ഉറക്കം വരും………..
അവൾ അവന്റെ അടുത്തേക്ക് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു…….. അവൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല………
മുഖത്തെ ഭാവങ്ങൾ കണ്ടാലറിയാം അവൾ എത്ര വേദന അനുഭവിക്കുന്നേണ്ടെന്ന്…….
“നീ എന്താ കാണിക്കുന്നേ , അനങ്ങാതെ കിടന്നേ അവിടെ….. ”
അവൻ അവളെ ശകാരിച്ചു…..
“എന്നെ വിട്ട് പോവല്ലേടാ…..”
“ഇല്ലാടി, നീ ഉറങ്ങിക്കോ… ഞാൻ ഇവിടെ ഉണ്ടാവും………”
അവൾ അവന്റെ കൈ ചേർത്തു പിടിച്ച് പതിയെ നിദ്രയിലാണ്ടു……..
ഇറങ്ങിയതിന് ശേഷം അവൻ ആ മുറിയിൽ നിന്നും പതിയെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നു ….
ആ നിമിഷം അവിടെ എന്തെന്നില്ലാത്ത നിശബ്ദത പടർന്നു…..
വലിയൊരു നിലവിളിക്ക് മുൻപ് ഉണ്ടായ ശാന്തത…
മുത്തശ്ശി തുടർന്നു…….
“ആ ഉറക്കത്തിൽ നിന്നവൾ പിന്നെ എണീറ്റിട്ടില്ല…”
അവൾ പോയിട്ട് മൂന്ന് നാല് മാസം കഴിഞ്ഞാണ്