രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസം
കഴിഞ്ഞപ്പോൾ അറിഞ്ഞു അവൾക്ക് ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്ന്… അവൾ എന്നേം അച്ഛനേം കെട്ടിപിടിച്ച് കരഞ്ഞു അന്ന് ….
ജീവിതം കഴിയാറായപോലെ ആയിരുന്നു
അവളുടെ സംസാരം….. അന്നാണ് അവള് നിന്റെ അച്ഛനെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത്…..
മുത്തശ്ശിയുടെ മുന്നിൽ ആ ദിവസം വീണ്ടും നടക്കുന്നത്പോലെ തോന്നി……..
അവൾ അച്ഛനെ കെട്ടിപിടിച്ചു ആശുപത്രി മുറിയിൽ ഇരുന്നു കരയുകയാണ്…….. നിറഞ്ഞാഴുകിയ കണ്ണീരുമായി അവൾ
അവരോട് പറഞ്ഞു
അച്ഛനേം അമ്മേനേം എനിക്ക് ഒരുപാട് ഇഷ്ടാണ്……
എന്നെകൊണ്ട് പറ്റണതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾക്കുവേണ്ടി… എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടേൽ
ക്ഷമിക്കണം എന്നോട്….
എന്റെ ജീവിതത്തിൽ അഖിലിനെ
മാത്രേ വേണമെന്ന് ആഗ്രഹിച്ചിട്ടുള്ളു….. നിങ്ങൾക്കത് ഇഷ്ടം ഇല്ലാത്തതുകൊണ്ട് എനിക്ക് അതും വേണ്ടാർന്നു….. പാവം…അവൻ നിങ്ങളെ സ്വന്തം അച്ഛനേം അമ്മേനേം പോലെ കണ്ടിട്ടുണ്ടായേ…. നിങ്ങൾ കൊറേ സ്നേഹം
കൊടുക്കുമെന്ന് സ്വപനംകണ്ട ആളായിരുന്നു അവൻ…….
എന്തിനാ അച്ഛാ അവനെ വാക്കുകൾകൊണ്ട് കുത്തികീറിയെ…….?
എന്തിനാ അവനെ ചവിട്ടിയെ…..? എന്തു തെറ്റാ അവൻ ചെയ്തെ……? എന്നെ സ്നേഹിച്ചതോ…? സ്നേഹിച്ച പെണ്ണിനെ വീട്ടിൽ വന്നു ചോദിച്ചതോ.?
“അവനുണ്ടായിരുന്നേ എന്നെ ചേർത്ത് പിടിച്ചേനെ.. ഒരിക്കലും എന്നെ ഇട്ടിട്ടുപോവില്ലാർന്നു………..
അത്രേം ഇഷ്ടമായിരുന്നു എന്നെ…….
എന്നെ ഒരിക്കലും ഒറ്റക്കാക്കില്ലായിരുന്നു….”
അവൾ കട്ടിലിലേക്ക് കിടന്നു.. അപ്പോളും അവൾ
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…..
“പൊയ്ക്കോട്ടേ ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ഞാൻ അവനു ഭാരം ആയേനെ…. അവൻ സന്തോഷായി ജീവിക്കട്ടെ…..”
അച്ഛനും അമ്മയും എല്ലാം കേട്ടുകൊണ്ടിരുന്നു….
അവർക്ക് മറുപടി ഉണ്ടായില്ല. അവളുറങ്ങും വരെ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു അമ്മ….
ഉറങ്ങിക്കഴിഞ്ഞും അവളുടെ മുഖം വേദനകൊണ്ട് പുളയുന്നത് കാണാമായിരുന്നു……..