പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Posted by

പ്രകാശം പരത്തുന്നവൾ ഷഹാന

Prakasham Parathunnaval Shahana Author Manthanraja

ഡിസംബർ മാസത്തിന്റെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ആണ് എവിടേക്കെങ്കിലും മാറിയാലോ എന്ന ചിന്ത ഉദിച്ചത് . നല്ല തണുപ്പാണ് … മുഖം പോലും കഴുകുവാൻ വയ്യാത്ത തണുപ്പ് . ചിന്തകളും ജീവിതത്തിന്റെ പല പല ടെൻഷനുകളും പിന്നെയും കൂടെകൂടിയപ്പോൾ ആണ് ഒരു യാത്ര ആകാമെന്നുറപ്പിച്ചത് . ഈ തണുപ്പ് ഇഷ്ടമാണെങ്കിലും തത്കാലം അതിൽ നിന്നുമൊരു രക്ഷ …. എങ്ങോട്ടാണ് യാത്രയെന്ന് മാത്രം അടിമാലി സ്റ്റാൻഡിൽ എത്തുമ്പോഴും തീരുമാനത്തിലെത്തിയിരുന്നില്ല .

വീണിടം വിഷ്ണുലോകമെന്നാണല്ലോ …. ആദ്യം വന്നത് മറയൂർക്കുള്ള കോമ്രേഡ് ആണ് …. സൈദ് സീറ്റിൽ സ്ഥാനം പിടിച്ചു … മുന്നാറിലേക്കുള്ള കയറ്റം തുടങ്ങിയപ്പോഴേക്കും തണുപ്പ് അസഹ്യമായി . ഷട്ടറുകൾ മിക്കതും അടഞ്ഞാണ് കിടക്കുന്നത് . പ്രൈവറ്റ് ബസ്സിലിതാണൊരു കുഴപ്പം …. എന്ത് തണുപ്പായാലും മഴ ആയാലും ഷട്ടർ അടച്ചാലൊരു വീർപ്പു മുട്ടലാണ് . ആനവണ്ടിയിൽ ഡ്രൈവറുടെ എതിരെ ആയുള്ള സീറ്റാണ് പതിവ് … എത്തി നോക്കി …. ഭാഗ്യം … പെട്ടിപ്പുറമെന്നൊരു നീണ്ട സീറ്റ് കാലിയാണ് . അല്ലെങ്കിലും സ്ത്രീ ജനങ്ങൾ അധികമില്ല ബസിൽ . എഴുന്നേറ്റു പെട്ടിപ്പുറത്തു പോയിരുന്നു … ഡ്രൈവറുടെ കാബിൻ ഇപ്പോൾ തിരിക്കുന്നത് കൊണ്ട് ചെറുതായൊന്നു നടു വളക്കേണ്ടി വന്നു . ….ങാ .. ഇടക്കൊക്കെ ആരുടെയേലും മുന്നിൽ നട്ടെല്ല് വളക്കുന്നത് നല്ലതാ ..

“‘ സാറെങ്ങോട്ടാ ?” ഡ്രൈവറുടെ കുശലാന്വേഷണം ..നല്ല പരിചയം ഉണ്ട് .

“‘ ഞാൻ …. ഞാൻ കോയമ്പത്തൂർ .”‘ ഒന്നാലോചിച്ചിട്ട് മെല്ലെ പറഞ്ഞു

“‘ എന്നാ ഇതിലെ പിടിച്ചേ …. ഒന്നാലോചിച്ചാൽ ഇതാ നല്ലത് … മടുപ്പില്ല … ഉദുമലെ കേറിയത് പിന്നെ നല്ല റോഡല്ലേ …നൂറേ പിടിക്കാം …. അല്ല വണ്ടിയെടുത്തില്യോ ? ”

ഒന്നും മിണ്ടിയില്ല … മുന്നിലത്തെ ഷട്ടർ മാത്രം പൊക്കിയിട്ടുണ്ട് … ഗ്ളാസ്സിലൂടെ പിന്നോക്കമോടുന്ന തേയില ചെടികളെ നോക്കി ഇരുന്നു .

“” സാറെ …. വാ ഒരു കാലി അടിക്കാം … പതിനഞ്ചു മിനുട്ട് സമയമുണ്ട് “‘

Leave a Reply

Your email address will not be published. Required fields are marked *