നമ്മുടെ ഇപ്പുറത്തുള്ള ആ ഓടിട്ട കടയും അതിനു പുറകിലുള്ള ഷെഡും ഞാന്‍ അഡ്വാന്‍സ് കൊടുത്തു ..അവിടെ ഉടനെ തന്നെ പണി തുടങ്ങും .. പരീക്ഷ കഴിയുമ്പോള്‍ ഇപ്പുറത്തും …ആ ഒരു രണ്ടു മാസം നിനക്കവളേ നാട്ടില്‍ നിര്‍ത്തത്തില്ലേ? മൂന്നോ നാലോ ഫ്ലാറ്റ് ദുബായില്‍ കിടപ്പുണ്ടെനിക്ക് ..അങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല ..ഓരോരോ ദുര്‍ വാശി .. ഇപ്പൊ ബില്‍ഡിങ്ങ് പണിയുന്നതിനെ കുറിച്ചൊരു വാഗ്വാദം കഴിഞ്ഞു വന്നേക്കുവാ… പിള്ളേരെ പഠിപ്പിക്കാനും കെട്ടിക്കാനും ഒക്കെ അവള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു …പിന്നെ ..ഞാന്‍ എന്നാ …%&% “
റോജി മുഷ്ടി ചുരുട്ടി വീശിയപ്പോള്‍ അപ്പുറത്തെ കല്ലില്‍ ഇരുന്ന കുപ്പി താഴെ വീണുടഞ്ഞു
” പറവയിലെ സാര്‍ …നീങ്കെ പെശുങ്കെ…നാന്‍ വേറെ വാങ്കി വരെ” രംഗം പന്തിയല്ലയെന്നു വിചാരിച്ചിട്ടാണോ അതോ ഒന്നും മനസിലായിട്ടില്ലാഞ്ഞിട്ടാണോ കാളി കിട്ടിയ തക്കത്തില്‍ വൈന്‍ ഷോപ്പിലേക്ക് ഓടി
” നീ വേണം അവളോട് കാര്യങ്ങള്‍ പറയാന്‍ … എന്‍റെ പെരിലോന്നും വേണ്ട … അവടേം പിള്ളെരുടേം പേരില്‍ … ഒറ്റ കാര്യമേ ഞാനവളോട് ആവശ്യപ്പെടൂ …നിനക്കൊരു വീട് ..അത് നിന്‍റെ പേര്‍ക്കെഴുതി കൊടുക്കണം …എത്ര നാളാടാ ബാസെ വല്ലോരുടെം വീട്ടില്‍ കിടക്കുന്നെ ..”
പാക്കറ്റ് വെള്ളം ചീറ്റിച്ചു ഞാന്‍ മുഖം കഴുകി ..വെറുതെ കുപ്പിക്കായി പരതിയവിടെയെല്ലാം
” അതവള് പോന്നു പോലെ സമ്മതിക്കൂന്നു എനിക്കറിയാം … എന്നാലും ഞാന്‍ മുഖേനെ പറയുമ്പോ എനിക്കൊരാശ്വാസം….ഈ കാളിയെവിടെ പോയി ”
‘ ഇങ്കെയിരുക്ക് സാര്‍ ” കാളി അപ്പുറത്തൂന്നു ഉയിര്‍ത്തെഴുന്നേറ്റു …
” എല്ലാമേ .എനിക്ക് വിട് സാര്‍ .. നാനിറുക്കെയില്ലേ ഇങ്കെ ..എതുക്ക് കവലപെടരെ ” ഗ്ലാസില്‍ ഊറ്റി ഞങ്ങള്‍ക്ക് തന്നിട്ടവനും ബാക്കി വെള്ളം കൊണ്ട് മുഖം കഴുകി .