പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

പ്രകാശം പരത്തുന്നവളേ വിട 5 

PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ

PREVIOUS PARTS 


വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല… റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു … റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല …

‘അവളവിടെ ഇല്ലടാ ..’
അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് … അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു …അതിലുപരി അവള്‍ അവിടെയില്ലായെന്നതും വിഷമിപ്പിച്ചു ..അവളെയൊന്നു കാണാന്‍ അത്രമേല്‍ താന്‍ ആഗ്രഹിച്ചിരുന്നോ ? അവളെ ഓണ്‍ലൈനില്‍ കാണാതിരിക്കുമ്പോള്‍ ഉള്ള വിഷമം ..മാനസിക പിരിമുറുക്കം … അതൊരു സുഹൃത്ത്‌ എന്നതില്‍ ഉപരി മറ്റു വല്ലതുമാണോ ? അവള്‍ പറഞ്ഞത് പോലെ ..”don’t keep deep relation” എത്ര ചിന്തിച്ചിട്ടും അങ്ങനെയൊന്നുമില്ല ..ശാലുവും പിള്ളേരും തന്നെയാണ് എനിക്കെപ്പോഴും വലുത് … എന്നാലും അനുപമ ..അവള്‍ എനിക്കെപ്പോഴെക്കെയോ വളരെ ആശ്വാസമായിരുന്നു…എനിക്കെഴുത്ത് പോലെ തന്നെ പ്രിയങ്കരം … അതില്‍ ഞാനെത്ര ചുഴിഞ്ഞാലോചിച്ചിട്ടും കാമമോ പ്രേമമോ കണ്ടെത്താന്‍ ആയില്ല … ഒരു പക്ഷെ എന്‍റെ വാക്കുകളില്‍ അവള്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ടാവും … ബാവയെയും റോജിയെയും തന്‍റെ സ്വകാര്യ ജീവിതത്തില്‍ കലര്‍ത്താതെ അവള്‍ക്ക് ഒരു വിരല്‍ പാടകലെ നിര്‍ത്താമെങ്കില്‍ അവളെക്കാള്‍ ഒരുപാട് താഴെയാണ് ഞാന്‍ … അത് തന്നെയാവും എന്‍റെ പരാജയവും …

Leave a Reply

Your email address will not be published. Required fields are marked *