ഒന്ന് മെരുക്കിയെടുത്താല്‍ ഇവളൊരു മുതല്‍ക്കൂട്ടായിരിക്കും, അസിസ്റ്റന്റ് ആയും , പിന്നെ തന്‍റെ കിടപ്പറയിലും
വീട്ടിലേക്ക് പോയ അനുപമ ഇന്‍റര്‍വ്യൂ പാസായ വിവരം പറഞ്ഞെങ്കിലും ആഡ് കണ്ട പോസ്റ്റല്ല എന്ന് പറഞ്ഞില്ല . അവളുടെ ഹസ്ബന്റ് ഒരു പ്രൈവറ്റ് കമ്പനിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്നു . കോണ്ട്രാക്ടര്‍ ചെയ്ത തിരിമറി അയാളുടെ തലയിലായി , കേസായി , പിന്നെയത് നഷ്ടപരിഹാരചര്‍ച്ചയില്‍ ഒതുക്കിയപ്പോഴേക്കും ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടിരുന്നു , കുറയേറെ കടവും ..അനുപമയെ ഒത്തിരി ഇഷ്ടപെട്ടിരുന്ന അയാള്‍ ചിലപ്പോള്‍ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണവള്‍ പറയാതിരുന്നത് .. ഹസിന്റെ സങ്കടവും മൌനവും കണ്ടാണ് വിവാഹശേഷം ജോലിക്ക് പോകാതിരുന്ന അനുപമ പത്രത്തിലെ ആഡ് കണ്ടു അപേക്ഷിച്ചത് ..
” ചേട്ടായി വിഷമിക്കണ്ട … രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ കടം മാറി , കൊച്ചൊരു വീടും ആയാല്‍ തിരികെ പോരാമല്ലോ”
‘ എന്നാലും അനു…നീ തനിച്ചു അത്രയുമകലെ..”
‘ എന്തിനാ പേടിക്കുന്നെ ? മൊത്തം എട്ടു പേരുണ്ട് ലേഡീസ് ആയിട്ട് .. ചേട്ടായി , നമ്മളന്വേഷിച്ചതല്ലേ ഇവരുടെ കമ്പനിയെപ്പറ്റി … പിന്നെന്താ …മൊബൈല്‍ ഒക്കെയുള്ളത് കൊണ്ട് എന്നും കണ്ടു സംസാരിക്കാല്ലോ..”
” എന്നാലും “
” ഒന്നും പറയണ്ട … രണ്ടു വര്‍ഷം കഴിഞ്ഞു ഞാന്‍ വരുമ്പോ ഒരു കുഞ്ഞ് …പിന്നെ പ്രസവത്തിനു വന്നാല്‍ പിന്നെ പോകണ്ട … അപ്പോഴേക്കും ചേട്ടായിക്കും ഒരു ജോലി കണ്ടെത്താന്‍ പറ്റും “