അവര്‍ വന്നു കഴിയുമ്പോഴേക്കും പുതിയ ബ്രാഞ്ച് ഓപ്പണ്‍ ആയിട്ടുണ്ടാവും ..അവിടേക്ക് മാറാം …അല്ലെങ്കില്‍ താന്‍ വെയിറ്റ് ചെയ്യേണ്ടി വരും … “
” സര്‍ . എനിക്ക് കുഴപ്പമില്ല “
” അനുപമാ … എന്‍റെ അസിസ്റ്റന്റ് ആണ് … എന്റെ കൂടെ ചിലപ്പോള്‍ ഷാര്‍ജയിലും അബുദാബിയിലും ഒക്കെ വരേണ്ടി വരും … ചിലപ്പോള്‍ ഞാനില്ലാതെയും പോകേണ്ടി വരും …മിക്കവാറും ദുബായിലെ മെയിന്‍ ബ്രാഞ്ചില്‍ ആയിരിക്കും … പിന്നെ ഇപ്പോള്‍ നടക്കുന്ന പോസ്റ്റിന്റെ സാലറി ഇന്ത്യന്‍ രൂപ ഏതാണ്ട് അറുപതിനായിരം ആണ് … അസിസ്റ്റന്റ് ആകുമ്പോള്‍ തനിക്ക് ഒരു ലക്ഷം മേലെ കിട്ടും … “
” ഒരു കാര്യം കൂടി അനുപമാ … എന്‍റെ അസിസ്റ്റന്റ് തിരികെ വന്നാല്‍ താന്‍ അക്കൗണ്ടന്റ് പോസ്റ്റിൽ ജോയിൻ ചെയ്യാൻ തയ്യാറാകണം ..സാലറി കുറയുമ്പോൾ ചിലർക്കു വിഷമമാണ് ‘ റോജി വെള്ളാരം കണ്ണുകൾ ചുരുക്കി ചിരിച്ചു
” ഇല്ല സാര്‍ … ഞാന്‍ ജോയിന്‍ ചെയ്തോളാം “
” ഓക്കേ ..അസിസ്റ്റന്റ് പോസ്റ്റില്‍ അല്ലെ … ഞാന്‍ വിസക്ക് കൊടുത്തോട്ടെ ..ഹസിനോട് ചോദിക്കണോ?”
അനുപമ ഒന്നാലോചിച്ചു .വേണ്ട … ഇന്‍റര്‍വ്യൂ ചെയ്ത പോസ്റിലെക്ക് ആണെന്ന് കരുതിക്കോളും , ആറുമാസം വെയിറ്റ് ചെയ്താലും .. ആ ജോലി കിട്ടുമെന്ന് ഉറപ്പില്ല …ഈ പോസ്റ്റില്‍ കയറിയാല്‍ ആ ആറു മാസം കൊണ്ട് കുറച്ചു പൈസ മിച്ചം പിടിക്കാന്‍ പറ്റും . ഇതാവുമ്പോള്‍ ജോലി ഉറപ്പിക്കാം
” വേണ്ട സാര്‍ … ഞാന്‍ തയ്യാറാണ് “
ഒകെ അനുപമ … വിസ വരും .. പാസ്പോര്‍ട്ടും ബാക്കി സര്‍ട്ടിഫിക്കറ്റും id പ്രൂഫ് , ഫോട്ടോഗ്രാഫ് ഒക്കെ ശ്യാമയെ ഏല്‍പ്പിച്ചു പൊക്കോളൂ … രണ്ടാഴ്ചക്കുള്ളില്‍ വിസ ആകും …അപ്പോള്‍ ദുബായില്‍ കാണാം ..ബൈ “
വിടര്‍ന്ന ചുണ്ടില്‍ ചിരി വിരിഞ്ഞു , അകത്ത് കണ്ട മുല്ലപ്പൂപല്ലുകള്‍ അവളുടെ ചിരിക്ക് അഴക് കൂട്ടി … അനുപമ ഇറങ്ങി പോയപ്പോള്‍ റോജി ചിരിച്ചു