ഫ്ലൈറ്റ് സിംഗപ്പൂർ എത്തി അവര്‍ പുറത്തിറങ്ങിയപ്പോള്‍ ഹോട്ടലില്‍ നിന്ന് കാറു വന്നിരുന്നു .അവരതില്‍ കയറി ഹോട്ടലില്‍ എത്തി
ഒരു നീളന്‍ ഹാളില്‍ നിന്നാണ് ബെഡ്റൂമിലേക്ക് കയറുന്നത് .. വലിയ ഫാമിലി കോട്ട് കട്ടില്‍ …അത് കണ്ടനുവിന്‍റെ മുഖം വല്ലാതായി .. ബെഡ്റൂമില്‍ നിന്ന് ബാല്‍ക്കണിയിലെക്ക് കയറാം … സിംഗപ്പൂരിന്റെ മനോഹാരിത അവിടെ നിന്നാല്‍ കാണാം
” അനു ഒന്ന് ഫ്രെഷായി ഡ്രെസ് ചേഞ്ച് ചെയ്തോ ..ഞാനൊന്നു പോയി നാളത്തെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു വരാം ‘
റോജി ഫ്രെഷായി ഒരു ഷോര്‍ട്ട്സും ബനിയനുമിട്ട് ബാല്‍ക്കണിയില്‍ കാഴ്ച കണ്ടു നില്‍ക്കുന്ന അനുവിന്റെ അടുത്ത് വന്നു പറഞ്ഞു
” ശെരി സാര്‍ ‘
അനു ഫ്രഷായി കഴിഞ്ഞപ്പോഴാണ് ആകെ പ്രശ്നം .. ഉണ്ടായിരുന്നത് മുട്ടൊപ്പം ഇറക്കമുള്ള ഒരു നൈസ് മിഡിയും സ്ലീവ് ലെസ് ബനിയനുമാണ് എടുത്തത്.. ഒരുമിച്ചാണ് കിടക്കേണ്ടി വരികയെന്ന് റോജി പറഞ്ഞ ആ ടെന്‍ഷനില്‍ പോരുന്ന നേരത്ത് ഓര്‍ത്തതുമില്ല ..പിന്നെയുള്ളതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൌണ്‍ ആണ്… ഗൌണിലും നല്ലത് ബനിയനും മിഡിയുമാണെന്ന് തോന്നി … കാരണം … വൈറ്റ് ഓവര്‍ കോട്ടില്‍ എന്തോ പറ്റിയിട്ടുണ്ട് .. ഓവര്‍ കോട്ടില്ലാതെ ഗൌണ്‍ ഇടാന്‍ പറ്റില്ല … ഇട്ടാല്‍ തന്നെ തള്ളിച്ച കൂടുതലാന്നാ സഫിയയും പറഞ്ഞത്