പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി
PRAKASAM PARATHUNNAVAL PART 2 JESSY ||| AUTHOR:മന്ദന്‍രാജാ
പിറ്റേന്ന് കണ്ണ് തുറന്നപ്പോള്‍ എട്ടു മണിയായി ,പലതും മനസിനെ വേട്ടയാടിയപ്പോള്‍ ഉറക്കം നഷ്ടപെട്ടിരുന്നു . എഴുന്നേറ്റു ഫ്രെഷായി താഴെ വന്നപ്പോള്‍ പിള്ളേര്‍ സ്കൂളിലേക് പോയിരുന്നു .. അക്ക ഞാന്‍ വന്നത് കണ്ടു ദോശ ചുടാന്‍ തുടങ്ങി , കടയുടെ പിന്നിലെ മുറിയിലാണ് രാവിലെ ബ്രേക്ക് ഫാസ്റ്റ് കൊടുക്കുക . നേരത്തെ ഉച്ചക്ക് സ്ഥിരം ആളുകള്‍ക്ക് ഊണും വൈകിട്ട് ചപ്പാത്തി, ചിക്കന്‍ ഫ്രൈ അങ്ങനെ പലതും ഉണ്ടായിരുന്നു . കട മെച്ചപ്പെട്ടു ജീവിക്കാനുള്ള അവസ്ഥ വന്നതിനാലും റോജി പിള്ളേര് വലുതായി എന്നോര്‍മിപ്പിച്ചത് കൊണ്ടും അക്ക രാവിലെത്തെ ബ്രേക്ക്ഫാസ്റ്റില്‍ മാത്രമായി ഒതുക്കി ..രാവിലത്തെ കാപ്പി നീക്കി എനിക്ക് ആഹാരം അക്കയുടെ വീട്ടില്‍ തന്നെയാണ് …
” പോതും” മൂന്നാമത്തെ ദോശ പ്ലേറ്റിലെക്കിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു ..എന്നാലും ഒരു ദോശ കൂടി വരുമെന്നെനിക്കറിയാം … നാല് ദോശ മിനിമം അതാണ് ഞാന്‍ വിലക്കിയാലും അക്ക തരിക .. കൈ കഴുകി തിരിഞ്ഞപ്പോഴേക്കും ബാഗില്‍ നാലടുക്കുകള്‍ ഉള്ള ടിഫിന്‍ കരിയര്‍ എടുത്തു വെക്കുന്നത് കണ്ടു . പിള്ളേര്‍ക്ക് പൊതി കെട്ടുന്നതിന്റെ കൂടെയെനിക്കും കെട്ടാറാണ് പതിവ്
മുന്‍വശത്തുള്ള കട ഇപ്പോള്‍ ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ് പോലെയാണ് . എല്ലാ സാധനങ്ങളും പാക്കറ്റില്‍ കിട്ടും , കയറി എടുക്കാന്‍ പറ്റത്തില്ല എന്നേയുള്ളൂ . രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കൂടി കൊടുക്കുന്നത് ഒഴിവാക്കിയാല്‍ പിന്നിലെ മുറി കൂടിഎടുത്ത് നന്നായിട്ടൊരു പലചരക്ക് കട തുടങ്ങാം, ..ഞാനും റോജിയും പലപ്രാവശ്യം പറഞ്ഞതാണത്. തുടങ്ങിയ സമയത്തെ സ്ഥിരം കസ്റമേര്‍സ് ഇപ്പോഴും ഉള്ളതിനാല്‍ അക്കാ അത് മാത്രം തുടര്‍ന്ന് കൊണ്ട് പോകുന്നു ..