എനിക്ക് ശെരിക്കും ദേഷ്യം വന്നു, ഞാൻ അവടെ നിന്നും മാറി. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ വന്നു പറഞ്ഞു, പോയി കുളിച്ചു ഈറനായി വരാൻ, നീയാണ് കർമം ചെയ്യണ്ടത് ന്നു. കാര്യം ഞാൻ ഒരു നിരീശ്വര വാദിയാണ്, ഇമ്മാതിരി പരുപാടികളോടൊക്കെ പുച്ഛവും ആണ്, എന്നാൽ സാഹചര്യം ഇതായതിനാൽ ഉള്ളിൽ അമർഷം തോന്നിയെങ്കിലും ഞാൻ പോയി കുളിച്ചു ഈറനോടെ വന്നു.
യാന്ത്രികമായി ഞാൻ എന്തൊക്കെയോ ചെയ്തു, അവസാനം ചടങ്ങുകൾ ഒക്കെ കഴിഞ്ഞു, ബോഡി ദഹിപ്പിക്കാൻ ശ്മാശാനത്തിലേക്ക് എടുത്തു, എന്നോടും ആംബുലൻസിൽ കയറാൻ പറഞ്ഞു. ബോഡി എടുക്കാൻനേരം വലിയമ്മ വലിയ വായിൽ കരഞ്ഞു, കൂടെ വേണിയും, എനിക്കും ചെറിയ വിഷമം ഒക്കെ തോന്നി, കണ്ണുകൾ ഒക്കെ നിറയുന്ന പോലെ. ദഹിപ്പിക്കൽ കഴിഞ്ഞു തിരിച്ചു എത്തിയ , എന്നോട് ചടങ്ങു നടത്താൻ വന്ന കർമിയെ കാണാൻ പറഞ്ഞു, മുഖ്യ കർമങ്ങൾ ഒക്കെ ചെയ്തത് ഞാൻ ആയതു കൊണ്ട്, ഇവിടുന്നു അങ്ങോടുള്ള ചടങ്ങൾക്കും ഞാൻ വേണമെന്ന്. എനിക്ക് ശെരിക്കും ചൊറിഞ്ഞു വന്നു , ഞാൻ ദേഷ്യത്തോടെ അച്ഛനെ ഒന്ന് നോക്കി, പുള്ളി നിസ്സഹായതയോടെ എന്നോട്, “ഒന്ന് സഹകരിക്ക് മോനെ” എന്ന ഭാവത്തിൽ എന്നെ നോക്കി.
അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാൽ, 5 ന്റെ അന്ന് സഞ്ചയനം, പിന്നെ 16 അതും കഴിഞ്ഞു 41, ഇത്രേം ചടങ്ങുകൾ ഞാൻ മുന്നിൽ നിന്ന് നടത്തണം. പിന്നെ 16 കഴിയുന്ന വരെ മരണം നടന്ന വീട്ടിന്നു മാറി നിക്കാൻ പാടില്ല. ദേഷ്യം വന്നിട്ട് എനിക്ക് അവിടെ കിടന്നു അലറണം എന്ന് തോന്നി. രാത്രി കഞ്ഞി കുടി കഴിഞ്ഞു ചുമ്മാ ഫോണും കുത്തി ഞാൻ അവിടെ ഇരുന്നു, അടുത്ത ബന്ധുക്കൾ ഒഴിച്ച് വേറെ എല്ലാരും പോയി.
വലിയമ്മ തളർന്നു കിടക്കുകയാണ്, അമ്മയും, കുഞ്ഞമ്മ മാരും ഒക്കെ സമാധാനിപ്പിക്കുന്നുണ്ട്. ആരൊക്കെ വിളിച്ചിട്ടും പുള്ളികാരി കഞ്ഞി കുടിക്കാൻ വരുന്നില്ല, ഞാനും പോയി വിളിച്ചു വെല്ലിമ്മയെ, “വെല്ലിമ്മക്ക് വിശക്കുന്നില്ല ഉണ്ണി” ന്നു പറഞ്ഞു. അവസാനം ആരൊക്കെയോ നിര്ബന്ധിച്ചപ്പോ ഒരു രണ്ടു വറ്റ് തിന്നു ന്നു വരുത്തി. അന്ന് രാത്രി ഒട്ടുമിക്ക എല്ലാ അടുത്ത ബന്ധുക്കളും അവിടെ തങ്ങി. ആ 3 മുറി വീട്ടിൽ സ്ഥലം തികയാതെ വന്നത് കൊണ്ട് ഞാൻ കാർ ഇൽ പോയി കിടന്നു.പിറ്റേന്ന് ഉച്ചയോടു കൂടെ കുറെ പേരൊക്കെ മടങ്ങി, ഞങ്ങളും രണ്ടു കുഞ്ഞമ്മമാരും പിന്നെ വെല്ലിമ്മയുടെ അനിയത്തിയോ, അങ്ങനെ ആരൊക്കെയോ കുറച്ചു പേര് മാത്രം ആയി.