പൂവും പൂന്തേനും 2 [Devil With a Heart]

Posted by

വണ്ടിയൊന്ന് കുലുങ്ങി…

 

“ടി ചേച്ചി നിനക്ക് വെയിറ്റ് കൂടി കേട്ടോ!!”

 

അതിന് മറുപടിയായി എന്റെ തോളിൽ അവളുടെ നഖം ആഴ്ത്തി ഇറക്കിയിരുന്നു..

 

“എന്റെ തൂക്കം എടുക്കാൻ നിക്കാതെ വണ്ടിയെടുക്ക് ചെക്കാ…” നുള്ളിപറിച്ച് കഴിഞ്ഞവൾ പറഞ്ഞു

 

 

 

തോളും തടവി ഞാൻ എരിവും വലിച്ച് വണ്ടിയെടുത്തു

 

വീട്ടിൽ നിന്നധികം ദൂരമില്ലായിരുന്നു…അത്യാവശ്യം വലിയൊരു ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം..

 

ചേച്ചിഇറങ്ങി അകത്തേക്ക് പോയിരുന്നു…വണ്ടി പാർക്ക് ചെയ്ത് ഞാൻ അകത്തേക്ക് നടന്നു…

 

എൻട്രൻസിൽ നല്ല മിനിമലിസ്റ്റിക് ഡിസൈനിൽ ചെക്കന്റെയും പെണ്ണിന്റെയും പേരെഴുതി വെച്ചിരുന്നു

 

“”Abhinav weds Sreelekshmi” കൂടെ ഒരു “💕”

 

അതും വായിച്ച് ഞാൻ സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലെത്തി…

 

ചേച്ചിയെ അന്വേഷിക്കാൻ നിന്നില്ല..ബിസി ആവുമെന്ന് ഊഹിച്ചിരുന്നു..

 

ബാൽക്കണിയിലും അത്യാവശ്യം ആളുണ്ട്..എന്തോ ഭാഗ്യത്തിന് കുട്ടി കുരുപ്പുകൾ ഒന്നും ഓടി നടക്കുന്നില്ല…ഒരു ചെറിയ സമാധാനം തോന്നി…

 

ഒരു സീറ്റ് കണ്ടെത്തി അതിൽ ഇരുന്ന് കല്യാണ മണ്ഡപത്തിലേക്ക് നോക്കി..

 

ആദ്യം തന്നെ കണ്ണുകൾ പോയത് കല്യാണപെണ്ണിലേക്കായിരുന്നു…നല്ല ഐശ്വര്യമുള്ളൊരു ചേച്ചി…ചെറുക്കനും കൊള്ളാം പക്ഷെ അയാളെ ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല..പക്ഷെ രണ്ടുപേരും നല്ല ചേർച്ചയുണ്ട്…

 

എന്റെയിപ്പുറം ആരൊക്കെയോ വന്നിരുന്നു..ഞാൻ എന്റെ ഫോണിൽ തോണ്ടുകയായിരുന്നു…

 

“എക്സ്ക്യൂസ് മീ..?”

 

കിളിനാദം കേട്ട് സൈഡിലേക്ക് നോക്കിയപ്പോ നല്ലൊരു പുഞ്ചിരിയുമായി ഒരു നല്ല ഭംഗിയുള്ള ഒരു പെണ്ണ്…ഉരുണ്ട ശരീരപ്രകൃതമാണ്…സാരിയിലാണ്, ലിപ്സ്റ്റിക്കിൽ ചുവപ്പിച്ച ചുണ്ട്, പിന്നെയൊരു പൊട്ടും ചെറുതായൊന്ന് കണ്ണുമെഴുതിയിട്ടുണ്ട് അത്രെയെ ഉള്ളു എങ്കിലും ആളിനെ കാണാൻ അത്യാവശ്യം ക്യൂട്ട് ആണ്..മറ്റ് അളവുകൾ തപ്പി ഞാൻ പോയില്ല..ദൂരെ നിന്ന് നോക്കി വെള്ളമിറക്കും പോലെ അല്ല അടുത്ത് ഒരു പെണ്ണ് വന്ന് സംസാരിക്കുമ്പോ..

 

“ഹലോ..ആം നിമ്മി..”അതു പറഞ്ഞെന്റെ നേരെ കൈ നീട്ടി

 

“ഹലോ!..” ഞാനും തിരിച്ച് കൈകൊടുത്തു

 

“ഞാൻ ആരതിയുടെ ഫ്രണ്ടാണ്..അശ്വിൻ അല്ലെ?”

 

“ഓ…സോറി..എനിക്ക് മനസ്സിലായില്ലായിരുന്നു”

 

“ഏയ് അശ്വിൻ നോ നോ..നമ്മൾ ഇതിന് മുമ്പ്കണ്ടിട്ടില്ലല്ലോ…” അതു പറഞ്ഞവൾ കുണുങ്ങി ചിരിച്ചു…എന്തിന്? ആ ചിരിച്ചോട്ടെ…കമ്പിനിക്ക് ആളായല്ലോ..

Leave a Reply

Your email address will not be published. Required fields are marked *