ഒരു ജീൻസും ടോപ്പും ആണ്…
ഡോക്ടർ സണ്ണി നാഗവല്ലിയുടെ പെയിന്റിങ്ങിൽ നോക്കി “…എന്തൊരു സ്ട്രക്ചർ എന്റമ്മച്ചി” എന്ന് പറയുമ്പോലെ ചേച്ചിയുടെ പോക്ക് കണ്ട് ഞാൻ പറഞ്ഞു പോയി..
അന്നേരം ഗേറ്റിന് പുറത്ത് എനിക്ക് പരിചയം ഉള്ള ഒരു ഹെൽമെറ്റ് കണ്ടു…
അവിടെ ചെന്ന് നോക്കുമ്പോ പണ്ട് കൂടെ പഠിച്ചിരുന്ന അനന്തു!!
“ഡെയ് എവിടാ…” ഹെല്മെറ്റിന്റെ ഗ്ലാസ് പൊക്കി അവൻ ചോദിച്ചതും ചേച്ചി ഓടി ചെന്ന് അവന്റെ വണ്ടിയിൽ കയറിയതും ഒരേപോലെ ആയിരുന്നു
.ഏഹ്….??
കാര്യങ്ങൾക്ക് തെളിച്ചം കിട്ടും മുന്നേ അവൾ അവനെ കൊണ്ട് വണ്ടി എടുപ്പിച്ചു…
“അളിയാ പോയെക്കുവാ…” നീട്ടി വിളിച്ചു പറഞ്ഞ് അവൻ കൈ പൊക്കി വീശി ചേച്ചിയുമായി പോയി…!!
അന്നത്തെ ദിവസം അവൾ തിരികെവരും വരെ മൂട്ടിൽ തീ പിടിച്ച കൊരങ്ങിന്റെ അവസ്ഥയിലായിരുന്നു ഞാൻ
അവൾ വന്നതും ചോദിക്കാൻ ചെന്ന എന്നെ പട്ടിവില തരാതെ അവൾ ഊക്കി വിട്ടു!!
അന്നത്തെ ദിവസം രാത്രി ബെഡിൽ കിടന്ന് ആഴത്തിൽ എന്റെ ചിന്തകളെ കാടു കയറ്റി
“യെസ്…അതേ ആ മൈരനെ പൊക്കാം!!” എന്തോ വലിയ ഐഡിയ കിട്ടിയ പോലെ സന്തോഷിച്ചു
പിറ്റേന്ന് കവലയിൽ നിന്നും മാറി അവന്റെ വീടിന് അടുത്തുള്ള വഴിയിൽ വെച്ച് അവനെ ഞാൻ പിടിച്ചു
“നായിന്റ മോന്റെ മോനെ…എന്തുവാടാ കാപെറുക്കി നിനക്ക് എന്റെ ചേച്ചിയുമായിട്ട്…”
അവനെ അടുത്തുള്ള തെങ്ങിൽ ചേർത്ത് കഴുത്തിന് പിടിച്ചു പൊങ്ങി..
സ്വതവേ മണ്ടനും അതിലുപരി മരവാഴയുമായ അവൻ കിടന്ന് പിടച്ചു
“അളിയാ വിടടാ കൊല്ലല്ലേ…ഗ്വാ…”
“മൈരേ…പറഞ്ഞോ ഇല്ലേ ഇവിടെ വെച്ച് നിന്റെ നടു ഞാൻ ചവിട്ടി ഒടിക്കും!!”
പിടച്ച് പിടച്ച് അവൻ താഴെ വീണിട്ട് അണച്ചു
“നിന്റെ ചേച്ചിയും ഞാനും ആയിട്ടൊരു ബന്ധോമില്ലടെയ്..ഹുഹു..ഖൊ..ഖൊ..”
“പിന്നെന്തിനാ മൈരാ നിന്റെ വണ്ടീല് ചേച്ചിയേം കൂട്ടി പോയേ…?” അവനെ കാലുപൊക്കി ചവിട്ടാനൂങ്ങി