“ആരേലും വന്ന് കൊഞ്ചി കുഴഞ്ഞാ ഉടനേ അതിന്റെ പിറകെ പോയെക്കുവാ നാണമില്ലാത്തവൻ!!” എന്റെ ചെവിക്കരികിൽ വണ്ടുമൂളുമ്പോലെ പറഞ്ഞിട്ട് അവൾ കല്യാണം നടക്കുന്നത് നോക്കി .
അവൾ പറഞ്ഞതിന് ഞാൻ തിരിച്ച് മറുപടി പറയാതെ മണ്ഡപത്തിലേക്ക് നോക്കി ഇരുന്നു
പൂവർഷങ്ങളുടെ നടുവിൽ പയ്യൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നു..കല്യാണപെണ്ണിന്റെ കണ്ണുകൾ ആ പയ്യനെ നോക്കി നിറയുന്നുണ്ടായിരുന്നു…
“എടിചേച്ചീ ഈ പെണ്ണെന്തിനാ ഇരുന്നു മോങ്ങണെ..” ആരതി ചേച്ചിയോട് ഞാൻ ചോദിച്ചു
“സ്നേഹിച്ച പുരുഷൻ നാലാളുടെ മുന്നിൽവെച്ച് അവളെ താലികെട്ടി സ്വാന്തമാക്കുമ്പോ അവളെന്നല്ല ഏത് പെണ്ണിന്റെയും കണ്ണു നിറയും…നിനക്കത് പറഞ്ഞാ മനസ്സിലാവില്ലച്ചൂ!..”
ഊണിന് ഇരിക്കുമ്പോ നിമ്മിയെന്റെ ഇടത്തും ആരതി ചേച്ചിയെന്റെ വലതും ഇരുന്നു..
ആ സമയമത്രയും ഞാൻ നിമ്മിയോടായിരുന്നു സംസാരം…
അതൊക്കെ കഴിഞ്ഞു പോകാൻ നിക്കുമ്പോ നിമ്മിയെ യാത്രയയക്കും മുന്നേ അവർ രണ്ടുപേരും മാറിനിന്ന് എന്തൊക്കെയോ
സംസാരിച്ചു..എന്റെ കവിളിൽ പിച്ചി വലിച്ചപോലെ നിമ്മി ആരതിയെയും പിച്ചി..
കാറിൽ കയറും മുൻപ് എന്നെ നോക്കി കൈകൊണ്ട് വാട്സാപ്പ് ചെയ്യാം എന്ന് ആംഗ്യം കാണിച്ചു…
അതേ നിമ്മിയുടെ നമ്പർ ഞാൻ ഒപ്പിച്ചിരുന്നു അതും നിമ്മിയേച്ചി എന്റെ ഫോണിൽ അവൾ തന്നെ സേവ് ചെയ്ത് തന്നത്!!
എന്നിട്ട് ആരതി ചേച്ചിയുടെ കയ്യ് പിച്ചി അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചിട്ട് നിമ്മി വണ്ടിയിൽ കയറി പോയി..
ആരതി ചേച്ചിയുടെ മുഖം ഒരു കുട്ടയോളം ഉണ്ട്..
വണ്ടിയിൽ കയറി ഇരിക്കുമ്പോ മിററിൽ കടുപ്പിച്ചിരിക്കുന്ന ചേച്ചിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു…
“ചേച്ചീ…”
ഇല്ല അനക്കമില്ല
“എടി ചേച്ചീ..!”
“ഉം…”
“നിന്റെ മോന്തയിലെന്താ കടന്നൽ കുത്തിയോ..?”
“ദേ..ചെറുക്കാ…മിണ്ടാതെ വണ്ടിയോടിക്കടാ നാശമേ” ശുണ്ഠികാരി ചേച്ചി…മൈ ലോർഡ് ഐ ലൈക്ക് ഇറ്റ്!!…എനിക്ക് ചിരി വന്നിരുന്നു!!
“നിമ്മി ചേച്ചി നല്ല ക്യൂട്ട് ആണല്ലേടി ചേച്ചീ..?”
വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു