ഞാൻ ചിരിച്ചിട്ട് ഇറങ്ങി ..
പിന്നെ രണ്ടു മാസം കൂടി കഴിഞ്ഞു ,അവളുടെ കോഴ്സ് തീർന്നു ,ഇൻ പരീക്ഷ മാത്രം കോളേജ് പോയാൽ മതി .
ഞാൻ നല്ല തിരക്ക് ആയിരുന്നു .ഓരോ ദിവസവും ,പുതിയ പുതിയ പ്ലാൻ ..അങ്ങനെ നല്ലപോലെ കഷ്ടപ്പട്ടു അടുത്ത അഞ്ചു മാസം കൂടി കൊണ്ട് .നമ്മൾസ്ഥാപനം അങ്ങ് കയറ്റി ടോപ് എത്തിച്ചു ..ബേസ്ഡ് സ്കൂൾ അവാർഡ് വാങ്ങിപ്പിച്ചു ..എനിക്ക് അതോടുകൂടി ഓഫർ വന്നു തുടങ്ങി ..പാലക്കാട് നിന്നും ഇവളുടെ അച്ഛനോട് വരെ റെക്കമെൻഡേഷൻ വേണ്ടി ആളുകൾ ചെന്ന് ,,കോയമ്പത്തൂർ ഉള്ള ഒരു ഗ്രൂപ്പ് അവരുടെ രണ്ടു സ്കൂൾ ഉം ,മൂന്ന് കോളേജി ഉം .അതിന്റെ അഡ്മിനിസ്ട്രേറ്റർ ഹെഡ് ആയി ചാർജ് എടുക്കാൻ .ഇനി ഓഫർ ആണ് രസം ,മാസം രണ്ടു ലക്ഷം രൂപ ശമ്പളം ,പിന്നെ താമസിക്കാൻ ത്രീ ബെഡ് റൂം ഫ്ലാറ്റ് ,അതും അടുത്ത അഞ്ചു വര്ഷത്തേക് ലീസ് എടുത്തു തരും ,പിന്നെ ശമ്പളം കൂടാതെ പെട്രോൾ അലോവെൻസ് ,പിന്നെ ഫുഡ് അലോവെൻസ് ,അഞ്ചു വർഷത്തേക്ക് മെഡിക്കൽ പരിരക്ഷ ഫുൾ ചിലവ് എവിടെ ആണേലും എനിക്കും ഭാര്യക്കും കിട്ടും ..കുട്ടി ആയാൽ അതിനും .പിന്നെ ഇല്ല ശനിയും ന്യായരും ഓഫ് ..അഹ് ..
എനിക്ക് വേണ്ടി അവർ അമ്മായിഅച്ഛനെ കൊണ്ട് വരെ റെക്കമെന്റ് ചെയ്യിച്ചു ..എനിക്ക് ഇഷ്ടം പോലെ ഓഫർ വരുന്നു എന്ന് മാനേജ്‌മന്റ് നു മനസ്സിൽ ആയി .അവർ എനിക്ക് ഒരു ഓഫർ ഇങ്ങോട് വെച്ച് ..അതൊരു ഒന്നൊന്നര ഓഫർ ആയിരുന്നു .ഞൻ ഇപ്പോൾ താമസിക്കുന്ന ചേച്ചിയുടെ വീടിന്റെ നേരെ വലതു വശത്തെ വീട് ,അത് ഇരുപത്തി അഞ്ചു സെനറ്റ് സ്ഥലവും വീടും ആണ് ,അതിൽ ,മൂന്ന് ബെഡ്‌റൂം ഉള്ള ഒരു വീടും ,വീട് കഴിഞ്ഞാൽ ബാക്കി മുന്നിലോട്ട് ഒരു പതിനെട്ടു ഉണ്ട് ,,അത് വിൽക്കാൻ വേണ്ടി ഇട്ടേക്കുക ആണ് .അത് അവർ എനിക്ക് മേടിച്ചു തരും , അതിന്റെ പകുതി വില ഞാൻ അഞ്ചു വര്ഷം കൊണ്ട് ഇവർക്ക് നൽകിയാൽ മതി .കേൾക്കുമ്പോൾ നല്ല രസം തോന്നും .പക്ഷെ അതിൽ നല്ല ഒരു പണി ഉണ്ട് ..ഈ അഞ്ചു വര്ഷം ഞാൻ അവരും ആയി ബോണ്ട് സൈൻ ചെയേണ്ടി വരും ,അതെനിക്ക് മനസ്സിൽ ആയി .അതിന്റെ ഇടയ്ക് ഇവർ എന്റെ സാലറി കൂടിയില്ല എങ്കിൽ ഞാൻ തെണ്ടും ….അതുകൊണ്ടു ഞാൻ ആ ഓഫർ നിരസിച്ചു .അവർ അപ്പോൾ അടുത്ത ഓഫർ ഞാൻ അങ്ങൊട് ഡിമാൻഡ് വെയ്ക്കാൻ ..
ഞണ് പറഞ്ഞു ,,സാർ ..ആ വീട് നിങ്ങൾ വാങ്ങിച്ചു തരിക ,,അതിന്റെ അറുപതു ശതമാനം ക്യാഷ് ഞാൻ രണ്ടു വര്ഷം കൊണ്ട് നിങ്ങൾക് തരാം .അതിനു വേണ്ടി രണ്ടു വർഷത്തെ ബോണ്ട് ഞാൻ സൈൻ ചെയ്യാൻ തയായർ …
മാനേജ്‌മന്റ് ആ നിമിഷം എനിക്ക് അടുത്ത ഓഫർ തന്നു ,,സാർ …സാർ നു വേണ്ടി ..സാർ ന്റെ സൗകര്യത്തിനു വേണ്ടി ,ഞങ്ങൾ വേറെ ഒരു ഓഫർ തരാം ,ആ വീടും പറമ്പും ,ഞങ്ങൾ സാർ നു വാങ്ങിച്ചു തരാം ,സാർ മൂന്ന് വര്ഷം കൊണ്ട് അതിന്റെ പകുതി തന്നാൽ മതി .പിന്നെ സാറിന്റെ സാലറി മാസം രണ്ടു ലക്ഷം രൂപയും ആക്കി.മറ്റു ആനുകൂല്യങ്ങളും ഉണ്ട് .
അവർക്ക് ഞാനും ആയി ഉള്ള ബോണ്ട് കാലാവധി കൂട്ടണം അത്രേ ഉള്ളു ….മൂന്ന് വര്ഷം കൊണ്ട് ഞാൻ അവര്ക് അതിന്റെ ഇരട്ടി ഉണ്ടാക്കി കൊടുക്കും ഏന് അവര്ക് അറിയാം .ഞാൻ കണക്ക് കൂട്ടി .ബീരാൻ ഇക്ക വഴി ഞാൻ അതിന്റെ വില എല്ലാം ഏകേദശം അറിഞ്ഞിരുന്നു.അറുപതു ലക്ഷം ആണ് അതിന്റെ വില,
അതിന്റെ പകുതി മുപ്പത് ലക്ഷം ഞാൻ മൂന്ന് വര്ഷം കൊണ്ട് കൊടുത്താൽ മതി..അതായത് മാസം എൺപത്തിഅയ്യായിരം വെച്ച് .