അങ്ങനെ ഒരു അഞ്ചു മാസം കഴിഞ്ഞു .ഇതിന്റെ ഇടയ്ക് ഒരു നാല് തവണ മാത്രമേ എനിക്ക് അവളുടെ അടുത്ത് പോയി നില്ക്കാൻ പറ്റി ഉള്ളു …അതും രണ്ടു ദിവസം എക്കെ ..ആ സമയത് എല്ലാം പെണ്ണിനെ കൊണ്ട് കറങ്ങി ,,കളിച്ചു ….മരിച്ചു …അങ്ങനെ ഒരു ദിവസം കോളേജിൽ നിന്നും ഇവൾ എന്നെ ഫോൺ ചെയ്തു ..ഏട്ടാ …അവൾ കരയുക ആയിരുന്നു ..
എന്താടി…
ഏട്ടാ ………എന്റെ ഉടുപ്പ് കീറി …അവൾ അങ്ങ് വിങ്ങി കരയുന്നു ,,ആരൊക്കെയോ അവളെ ആശ്വസിക്കാൻ ശ്രമിക്കുണ്ട് .അപ്പോൾ ഭാഗ്യലക്ഷ്മി ഫോൺ വാങ്ങി എന്നെ വിളിച്ചു ..
ഏട്ടാ ഒരു പ്രശനം ഉണ്ട് .ഞാൻ പറഞ്ഞതാ അവളോട് ഇപ്പോൾ വിളിക്കണ്ട ഏന് ..
നീ കാര്യം പറ ..
കോളേജ് ലൈബ്രറി വെച്ച് ,അവൻ ഇവളെ കയറി പിടിച്ചു ,എന്നിട്ട് ഇവൾ ഓടാൻ നോക്കിയപ്പോൾ അവളുടെ ഉടുപ്പ് കീറി ,ഭാഗ്യത്തിന് ആ സമയം ഇന്റെര്വല് ആയത് കൊണ്ട് ഒരുപാട് പേര് അങ്ങൊട് ചെന്ന് …അവളുടെ ഉടുപ്പിന്റെ പിൻഭാഗം മുഴുവൻ കീറി ഏട്ടാ ..അവൾ ആകെ കരച്ചിൽ ആണ് ..
ഉം നീ അവളെ സമാധാനിപ്പിക്ക് ..ഞാൻ അങ്ങൊട് വരാം ..
ഞാൻ ഉടനെ നമ്മുടെ സർക്കിൾ നെ വിളിച്ചു …,,ആശാൻ പോലീസ് സ്റ്റേഷൻ ബന്ധപെട്ടു ,,അവിടുത്തെ സർക്കിൾ ഇങ്ങേരുടെ കൂട്ടുകാരൻ ആണ് ..അങ്ങനെ ഞാൻ ആദ്യം കോളേജ് കയറി ..എന്നിട്ട് അവളെ ചെന്ന് കണ്ടു ..അപ്പോളേക്കും അവനു വേണ്ടി റെക്കമെൻഡേഷൻ ആയി രാഷ്ട്രീയ കക്ഷികൾ അവിടെ വന്നു ..ഞാൻ ഒന്നും മിണ്ടിയില്ല അവൾ ഒരുപാട് കരഞ്ഞു വല്ലാതെ ആയിരുന്നു ..ഞാൻ അവളെയും അനന്തലക്ഷ്മിയെയും കൊണ്ട് പുറത്തു എന്റെ വണ്ടിയിൽ കയറി ,,എന്നിട്ട് ഒരു കംപ്ലൈന്റ്റ് എഴുതിച്ചു ,,അവനു എതിരെ…നേരെ പോലീസ് കൊടുത്തു ..
എന്നിട്ട് ഇവരെയും കൊണ്ട് വീട്ടിൽ വന്നു ..രാത്രി ആയപ്പോൾ നമ്മുടെ സർക്കിൾ വിളിച്ചു ..
ആശാനേ ,അവൻ ബഡാ പാർട്ടി ആണ് .പോരാത്തതിന് ,അവന്റെ അച്ഛൻ മുടിഞ്ഞ രാഷ്ട്രീയ പിടിപാടും .അവർ കേസ് മാറ്റി വിടുക ആണ് ,,ഇവൾ പ്രലോഭിപ്പിച്ചു വിളിച്ചു എന്നത് പോലെ ..
ഉം …സാരമില്ല..അങ്ങനെ ആണേൽ..നമുക് പരാതി ഇല്ല എന്ന് കോമ്പ്രോമിസ് ആകാം ..അത് കേട്ട് ,,സർക്കിൾ ചിരിച്ചു ..കാരണം എന്റെ അടുത്ത സ്റ്റെപ് എന്താ എന്ന് പുള്ളിക് നല്ല പോലെ മനസ്സിൽ ആയി ..
ഞാൻ വരണോ …
വേണ്ട ….ഞാൻ ഒറ്റയ്ക്കു പോയി കോമ്പ്രോമിസ് ആകാം ..വലിയ രാഷ്ട്രീയം അല്ലെ ..അപ്പോൾ പിന്നെ പോലീസ് ഇടപെടേണ്ട …ഏന് പറഞ്ഞു ..ചിരിച്ചു ഞാൻ ഫോൺ വെച്ച് …
പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു .ഞാൻ നേരെ പാലക്കാട് പട്ടാമ്പി ഉള്ള എന്റെ അമ്മാവനെ വിളിച്ചു.അമ്മാവൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ,ജില്ലാ സെക്രട്ടറി ആണ് ..കാര്യം പറഞ്ഞു ..
ആഹാ ..നീ വാ …