കാണിച്ചു കാണും…
: ഹേയ് ഇല്ല ഏട്ടാ….. ഷിൽനേച്ചി കുറേ പറഞ്ഞതാ പേര് വിളിച്ചാൽ മതിയെന്ന്….
: എന്ന ഇനിമുതൽ പേര് വിളിച്ച മതി കേട്ടോ…. ഷി ന്ന് വിളിച്ചോ
: ആ …അത് കൊള്ളാം…
ഇതൊക്കെ പറയുമ്പോഴും ഷിൽന ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്. എന്നിട്ട് ഒരു കള്ള ചിരിയും. അമ്മായി അടുക്കളയിൽ ചിക്കൻ വൃത്തിയാക്കുന്ന തിരക്കിൽ ആണ്. ഞാൻ മെല്ലെ അങ്ങോട്ട് ചെന്നു. ചിക്കൻ കഴുകി മസാല പുരട്ടി വയ്ക്കുകയാണ്. കുറച്ച് നല്ല കഷ്ണം നോക്കി പൊരിക്കാനായി മാറ്റിവച്ചിട്ടും ഉണ്ട്…
: അമ്മായീ… എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ….
: സാറ് ഒന്നും ചെയ്യണ്ട…. അങ്ങോട്ട് മാറി നിന്നാൽ മതി….
: ഛേ അങ്ങനെ പറയല്ലേ…. എന്തെങ്കിലും പണി താ…
: ഡാ ചെറുക്കാ…. നീ പഠിച്ച കള്ളൻ തന്നെ ആണല്ലോ…
ആ പെണ്ണിന്റെ മുൻപിൽ ആളാവാൻ ആയിരിക്കും അല്ലേ….
: ഹീ….. ജീവിച്ചു പൊക്കോട്ടേ…. പ്ലീസ് …
തേങ്ങ ചിരവട്ടെ… അതാവുമ്പോ എനിക്ക് അറിയുന്ന പണിയും ആണ്…
: തേങ്ങാ അരയ്ക്കാതെ കറി വയ്ക്കാം എന്നാ വിചാരിച്ചത്…. ഉം.. എന്റെ കെട്ടിയോന് വേണ്ടിയല്ലേ പ്ലാൻ മാറ്റം…. തേങ്ങ വറുത്ത് അരച്ച് കറി വയ്ക്കാം….
: അത് പൊളിക്കും…. അമ്മായി രണ്ട് തേങ്ങ ഇങ്ങ് എടുത്തേ…
: ആവേശം കാണിക്കല്ലേ മുത്തേ…. ഒരു മുറി ചിരവിയാ മതി…
അമ്മായി തേങ്ങ എടുത്ത് കയ്യിൽ തന്നിട്ട് ബാക്കി പണികൾ നോക്കിതുടങ്ങി. ആ സമയത്ത് തുഷാരയും അടുക്കളയിലേക്ക് കയറി വന്നു. ഞാൻ തട്ടിന്റെ മുകളിൽ ചിരവയ്ക്ക് മുകളിൽ ഇരുന്നുകൊണ്ട് തേങ്ങാ ചിരവുകയാണ്.
: മോള് അവിടെ പോയി ഇരുന്നോ… എന്തിനാ ഇങ്ങോട്ട് വന്നേ…
: അയ്യോ ആന്റി… ഞാനും സഹായിക്കാം… എനിക്ക് കുക്കിങ് ഒക്കെ ചെയ്യാൻ വലിയ ഇഷ്ടമാ…
: ആണോ…. ഇവിടെ ഒരുത്തി ഉണ്ട്… ഈ വഴിക്ക് വരില്ല…
അവൾക്ക് എല്ലാം ഉണ്ടാക്കാൻ ഒക്കെ അറിയാം പക്ഷെ ഞാൻ ഉണ്ടെങ്കിൽ അടുക്കളയിലേക്ക് കയറത്തേയില്ല … ഒറ്റയ്ക്ക് ആണെങ്കിൽ എല്ലാം ചെയ്യും…
: അമലേട്ടൻ ആണോ ഇതൊക്കെ ഇതൊക്കെ ചെയ്യുന്നേ… ഇങ്ങ് തന്നേ ഞാൻ ചെയ്യാം…
: ഹേയ് വേണ്ട… എനിക്ക് ഇതൊക്കെ ശീലം ആണ്…. ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കുക്കിങ് ഒക്കെ ചെയ്ത് ശീലമായതാ…
(ഞാൻ ഇത് പറഞ്ഞപ്പോഴേക്കും അമ്മായി മൂക്കത്ത് വിരൽ വച്ചുകൊണ്ട് എന്നെ ഇടം കണ്ണിട്ട് നോക്കി…. എന്നാ തള്ളാ തള്ളുന്നെ എന്ന ഭാവത്തിൽ )
: ആണോ… ഏട്ടൻ ആള് സൂപ്പർ ആണല്ലോ…
: ആഹ് മോളേ ഇവന് എല്ലാം അറിയാം…. നാട്ടിൽ വന്നാൽ ഇടയ്ക്കൊക്കെ ഓരോ പരീക്ഷണം നടത്തി ഞങ്ങൾക്കൊക്കെ തരാറുണ്ട്…
(അമ്മായിയുടെ തള്ള് കേട്ട് എന്റെ തന്നെ കണ്ണ് തള്ളി…. ഹോ… എന്നാലും ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചില്ല.. അടുക്കളയിൽ ഞങ്ങളുടെ ഭംഭീര വർത്തമാനം കേട്ട് ഷിൽനയും കൂടെ കൂടി…. )