: ആ പറഞ്ഞത് ശരിയാ…. നിങ്ങളെക്കാളും ഗുണം ഉള്ളവൻ അവൻ തന്നെയാ….
വിളിച്ചില്ലേലും കുഴപ്പം ഒന്നും ഇല്ല… ഞാൻ നന്നായി നോക്കുന്നുണ്ട് അവനെ…
: പിന്നെ എന്താ……എടി ഞാൻ ആ ചിട്ടി പൈസ ഉഷേച്ചിയുടെ അക്കൗണ്ടിൽ ഇടാം… നീ ഒന്ന് ചേച്ചിയെ വിളിച്ച് പറയണം.. നാളെ ഇടാമെന്ന് പറ..
: എന്നിട്ട് ഉഷേച്ചി എങ്ങനാ പോയി എടുക്കുക… ചേച്ചിക്ക് ATM ഇൽ പോയി എടുക്കാൻ ഒന്നും അറിയില്ല….
: അഞ്ജലി അവിടെ ഇല്ലേ…. ഞാൻ ഇന്നലെ വിളിച്ചപ്പോ അവിടെ ഉണ്ടായിരുന്നല്ലോ… അവൾ പോയി എടുത്തോളും
: ആഹ്… ഏട്ടൻ എന്തായാലും അയച്ചോ… ആരെക്കൊണ്ടെങ്കിലും എടുപ്പിക്കാം… അവൾക്ക് കൊച്ചിനേയും കൊണ്ട് പോവാൻ പറ്റിയില്ലെങ്കിൽ വേറെ ആരോടെങ്കിലും പറയാം..
: അത് നീ അമലൂട്ടനോട് പറഞ്ഞാൽ മതി….. അവന്റെ കൂട്ടുകാർ കുറേ ഇല്ലേ…
: ആ പറയാം….. വേറെ എന്താ ….
: പ്രത്യേകിച്ചു ഒന്നും ഇല്ല…. നീ മൂഡിൽ ആണോ….
: എന്ത് മൂഡ്… ഒന്ന് പോയേ… ഏട്ടൻ പറഞ്ഞ് മൂടാക്കണ്ട…
: സമാധാനം…. എനിക്കും ഉറക്കം വരുന്നു…. നാളെ രാവിലെ പോണം.
: ഏട്ടൻ കിടന്നോ…… ?
:ആഹ്… ഞാൻ ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് കിടന്നു.. അതാ വീഡിയോ കോൾ ചെയ്യാഞ്ഞേ…
: നന്നായി…. ഞാനും എല്ലാം ഓഫാക്കി കിടന്നതാ…
: എന്ന ശരി….. വയ്ക്കട്ടെ… ഉമ്മ…
: ശരി ഏട്ടാ…. ഉമ്മ ഉമ്മ…. നാളെ വിളിക്ക്
: ശരി… ഓക്കെ
അമ്മായി ഫോൺ ചെയ്യുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ ടെറസിന്റെ അരികിലായി ഇരുന്ന് വാന നിരീക്ഷണം നടത്തുകയാണ്. അവർ പറയുന്നത് ചെറുതായി കേൾക്കുന്നുണ്ടായിരുന്നു. ഞാൻ കാരണം അമ്മായിക്ക് മാമനോട് സംസാരിക്കാൻ ഒരു ചമ്മൽ ഉണ്ടാവരുതല്ലോ… അതാ ഞാൻ മാറിയിരുന്നത്. മാമൻ എന്റെ ഹീറോ ആയിരുന്നു പണ്ടൊക്കെ. മാമന് പണ്ടേ ഒരു ബൈക്ക് ഉണ്ട്.. പഴയ ഒരു ബുള്ളറ്റ്…ഗിയർ വലത് വശത്തുള്ള 91 മോഡൽ എന്തോ ആണ് അത്. അതിൽ എന്നെയും മുന്നിൽ ഇരുത്തികൊണ്ട് കുറേ കറങ്ങിയിട്ടുണ്ട് മാമൻ. അന്നൊക്കെ അധികം ആർക്കും ഇത്തരം ഭാഗ്യം ഉണ്ടായിട്ടുണ്ടാവില്ല. മാമൻ വണ്ടി കഴുകുമ്പോൾ ഞാനും കൂടുമായിരുന്നു… എന്റെ നാട്ടിൽ തന്നെ ആകെ രണ്ടോ മൂന്നോ ബൈക്കെ ഉള്ളു ആ കാലത്ത്. ഇന്ന് നോക്കിയാൽ ഒരു സ്കൂട്ടി എങ്കിലും ഇല്ലാത്ത വീടില്ല.
വീട്ടിൽ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ വയൽ ആണ്. വയൽക്കരയിലെ നാണു ഏട്ടന്റെ വീട്ടിൽ നല്ലൊരു കുളം ഉണ്ട്. കുട്ടിക്കാലത്തൊക്കെ ഞങ്ങൾ കൂട്ടുകാർ എല്ലാവരും അവിടെ തന്നെയായിരുന്നു. മഴക്കാലം ആയാൽ പിന്നെ കുശാലാണ്.