പരന്നുകിടക്കുന്ന പാർക്കിന് ഒരു സീസണിലും ഓരോ നിറങ്ങൾ ആണ്… മുഴുവൻ പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്ന പാർക്ക് കാണാൻ നിരവധി ആളുകളാണ് വർഷം തോറും അവിടെ എത്തുന്നത്. ഡാഫോഡിൽസ്, ട്യുലിപ് പിന്നെ പേരറിയാത്ത കുറെ ചെടികളാൽ വസന്തപൂരിതമാകും ചില സമയങ്ങളിൽ. അതിന്റെയൊക്കെ ആകാശ കാഴ്ച കാണുവാനായി വലിയൊരു ആകാശ തൊട്ടിലും (jaint wheel) ഒരുക്കിയിട്ടുണ്ട് പാർക്കിൽ. ഇതൊക്കെ കണ്ട് വാ പൊളിച്ചു നിൽക്കുകയാണ് അമ്മായി. ജീവിതത്തിൽ കുറേ കാശ് ഉണ്ടാക്കി വച്ചിട്ട് എന്തിനാണ്…. ലോകം മുഴുവൻ ചുറ്റി കാണണം എന്നാണ് എന്റെ ആഗ്രഹം. ഈ ഭൂമിയിലെ സ്വർഗം തിരിച്ചറിയാതെ പെട്ടെന്ന് ഒരുനാൾ മരിച്ചുപോയാൽ എന്താവും അവസ്ഥ. അതുകൊണ്ട് യാത്രകൾ പോകണം എന്നാണ് എന്റെ മനസ് പറയാറുള്ളത്.
: അമ്മായി എന്താ ഇങ്ങനെ വാ പൊളിച് നോക്കുന്നത്… വല്ല ഈച്ചയും കയറുന്നത് നോക്കണേ…
: എന്നാലും അമലൂട്ടാ… നീ അത് നോക്കിയേ…. എന്തൊരു ഭംഗി ആണല്ലേ.. ഇതൊക്കെ ശരിക്കും ഉള്ളതാണോ ?
: പിന്നെ ഇല്ലാതെ… നമ്മൾ കാണാത്ത എന്തെല്ലാം അനുഭവങ്ങൾ ഈ ഭൂമിയിലുണ്ട്.
എന്തേ അമ്മായിക്ക് പോയി കാണണം എന്നുണ്ടോ…?
: ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ യോഗമില്ലാത്ത എന്നോടൊ ബാലാ…. എനിക്കും മോൾക്കും കറങ്ങാൻ പോകാൻ ഒക്കെ ഇഷ്ടമാ… മാമൻ ആണെങ്കിൽ നാട്ടിൽ വന്നാൽ അതിനൊന്നും നേരം ഉണ്ടാവില്ല.
: നമ്മൾ വാനോളം സ്വപ്നം കാണണം… ആ സ്വപ്നം ആത്മാർത്ഥമാണെങ്കിൽ അത് നടക്കും.. അതിനുള്ള വഴികൾ നമ്മളെ തേടി വരും. ആ വഴിയേ നമ്മൾ സഞ്ചരിച്ചാൽ മതി…
: ഏട്ടൻ ഇന്ന് ഏത് ബ്രാൻഡാ അടിച്ചത്…. തകർക്കുന്നുണ്ടല്ലോ..
: പോടി പോടി…. മിണ്ടാതെ ഇരുന്ന് കഴിക്കെടി…
മൂത്തവർ സംസാരിക്കുന്നതിനിടയിൽ നീ എന്തിനാ കയറി അഭിപ്രായം പറയുന്നേ….
: ഓഹ്… പിന്നേ… ഒരു മുതു മുത്തച്ഛൻ വന്നിരിക്കുന്നു…
(ഇവൾ ശരിയല്ല…. മിണ്ടാതിരിക്കുന്നതാ നല്ലത്. )
കഴിച്ചുകഴിഞ്ഞ് ഷിൽനയും ഞങ്ങളുടെ കൂടെ കൂടി….. അങ്ങനെ മൂന്നുപേരും ഒരു കാര്യങ്ങൾ സംസാരിച്ച് ഇരിക്കുകയാണ്. നാളെ ഡ്യൂട്ടിക്ക് പോകേണ്ടതുകൊണ്ട് ഷിൽനയ്ക്ക് വേഗം ഉറങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരിക്കുന്നതിനാൽ അവൾക്ക് പോവാനും പറ്റുന്നില്ല.
: നിങ്ങൾ വേണേൽ രാത്രി മുഴുവൻ സംസാരിച്ചോ… എനിക്ക് ഉറക്കം വരുന്നു.. ഞാൻ പോട്ടെ…
: നീ പൊക്കോ…. നിന്നെ ആരാ അതിന് പിടിച്ചു വച്ചേ…
: എന്റെ അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എങ്ങനെ പോകും…. അതും ഈ കശമലന്റെ കൂടെ…
: എടി എടി…. പോത്തേ…. ഞാൻ അത്രയ്ക്ക് വൃത്തികെട്ടവൻ ആണോടി…