: നന്നായി…… അത് എന്ത് കോഴ്‌സ ഏട്ടാ….
: എങ്ങനെ നല്ല കുടുംബസ്ഥൻ ആകാം എന്നുള്ള കോഴ്‌സ്….
: അതെന്താ ഏട്ടൻ വല്ല കല്യാണവും കഴിക്കാനുള്ള പ്ലാൻ ഉണ്ടോ…..
(ഷി അങ്ങനെ പറഞ്ഞുകേട്ടപ്പോൾ അമ്മായി ഒന്ന് ഞെട്ടി… ഇടം കണ്ണിട്ട് എന്നെ ഒന്ന് നോക്കി….)
: ആടി പെണ്ണേ… നീ ഇന്ന് ഹോസ്പിറ്റലിൽ പോയി നല്ല ഒരെണ്ണത്തിനെ കണ്ടു വയ്ക്ക് നമുക്ക് നോക്കാം….
: അന്ന് വായ് നോക്കിയ ആ പെണ്ണിനെ എനിക്ക് നല്ല ഓർമയുണ്ട്…. ഞാൻ നോക്കട്ടെ…..
: തുടങ്ങി രാവിലെ തന്നെ രണ്ടും…. എപ്പോ കണ്ടാലും കീരിയും പാമ്പും ആണല്ലോ രണ്ടും…..
മോളേ നീ പോയി കുളിച്ചിട്ട് വന്നേ… എടാ നീ അവിടെങ്ങാൻ പോയി ഇരിക്ക്….
അങ്ങനെ അമ്മായിയുടെ മധുര ശകാരങ്ങൾ ഏറ്റുവാങ്ങികൊണ്ട് ഞങ്ങൾ രണ്ടും രണ്ട് വഴിക്ക് പോയി… ഏതായാലും എണീച്ചു എന്ന പിന്നെ പല്ലൊക്കെ തേച്ച് ഒരു കുളിയും പാസാക്കാം…
………………..
അമ്മായി ഷിൽനയ്ക്ക് കൊണ്ടുപോകാനുള്ള ഫുഡ് പാർസൽ ആക്കുന്ന തിരക്കിൽ ആണ്..ഷിൽന കുളിച്ചൊരുങ്ങി സുന്ദരി മോളായി സോഫയിൽ ഇരിപ്പുണ്ട്.. നല്ല നാടൻ പെൺകുട്ടിയായി മുടിയൊക്കെ പിന്നിൽ മടഞ്ഞിട്ട് കൈയ്യിൽ ഒരു വാച്ചും കാലിൽ ഒരു സോഫ്റ്റ് ഷൂസും ധരിച്ചുകൊണ്ടാണ് അവൾ ഇരിക്കുന്നത്. പിങ്ക് കളർ ചുരിദാറാണ് അവളുടെ വേഷം. ഷിൽനയെ കാണാൻ നല്ല ഭംഗിയുണ്ട് ഇന്ന്. കണ്ടാൽ തന്നെ കൊള്ളാവുന്ന വീട്ടിലെ കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ പറയും. ഞാൻ പുറത്തുപോകാൻ ഒരുങ്ങിയാണ് റൂമിന് വെളിയിലേക്ക് വന്നത്… പതിവിന് വിപരീതമായി ഇന്ന് ഞാൻ ഷർട്ട് ആണ് ഇട്ടിരിക്കുന്നത്…ഇന്നലെ ഷിൽന എനിക്കായി വാങ്ങിയ ഷർട്ടും പാന്റും ധരിച്ചുകൊണ്ട് ഞാൻ ഹാളിലേക്ക് കടന്നുവന്നു. എന്നെ കണ്ട ഉടനെ അവൾ സോഫയിൽ നിന്നും ചാടി എണീച്ചു…രണ്ട് കൈയും മുഖത്ത് വച്ചുകൊണ്ട് വാ പൊളിച്ച് എന്നെ അടിമുടിയൊന്ന് നോക്കി.
: അമ്മേ…. ഒന്ന് ഇങ്ങ് വന്നേ…. ആരാ വന്നിരികുന്നേന്ന് നോക്കിയേ…
അമ്മായി നേരെ ഹാളിലേക്ക് വന്ന് അന്തം വിട്ടൊന്ന് നോക്കി…..
: കൊള്ളാലോ അമലൂട്ടാ….. ടി ഷർട്ടിനേക്കാളും ഭംഗി ഇതാ… സൂപ്പർ.
: ആരുടെയ സെലക്ഷൻ എന്ന് നോക്കണം അല്ലെ ഏട്ടാ….
: ആഹ്…. ഒരു പൊട്ടി പെണ്ണ് എടുത്ത് തന്നതാ…. വലിയ കുഴപ്പമില്ല…
: ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂ എന്ന് തന്നെ പറയണം….
: കൊള്ളാമെടി…. ഞാൻ ചുമ്മാ പറഞ്ഞതാ… ഇത്ര ഫിറ്റ് ആയിരിക്കും എന്ന് ഞാൻ കരിതിയില്ല….
: ഇനി മക്കൾ രണ്ടാളും വന്നേ…. കഴിക്കാം
രാവിലെ തന്നെ അമ്മായിയുടെ കൈപുണ്യത്തിൽ വിരിഞ്ഞ ദോശയും സാമ്പാറും കഴിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു…..
: പേടിയുണ്ടോടി….
: ഏട്ടൻ പതുക്കെ പോയാ മതി…
: അതല്ല പെണ്ണേ…. ഡ്യൂട്ടിക്ക് കയറുന്ന കാര്യമാ ഞാൻ ഉദ്ദേശിച്ചത്…
: ഹേയ് അതൊന്നും ഇല്ല…. ഞാൻ പഠിച്ച ജോലി തന്നെയല്ലേ… പിന്നെ അവിടെ ഫുൾ മലയാളികളും ആണ്….