നോക്കിയിട്ട് അഞ്ജലി ചേച്ചിയാണ് വിളിക്കുന്നതെന്ന് പറഞ്ഞു. അവൾ തന്നെ ഫോൺ എടുത്ത് സംസാരിക്കുവാനും തുടങ്ങി. ഷിൽനയും അമ്മായിയും മാറിമാറി വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
: ഏട്ടന് എന്തെങ്കിലും പറയാൻ ഉണ്ടോ…. അവർ ഫോൺ വയിക്കുകയ…
: ഞാൻ എന്ത് പറയാൻ…. നിങ്ങൾ തന്നെ എല്ലാം പറഞ്ഞില്ലേ… വച്ചോ. ഞാൻ പിന്നെ വിളിച്ചോളാം.
അമ്മായി അടുക്കളയിലേക്ക് തന്നെ വീണ്ടും പോയി. ഞാൻ ചെന്ന് നോക്കുമ്പോൾ അമ്മായി ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.
ഞാൻ : അമ്മായീ… ഇന്ന് ഒന്നും ഉണ്ടാക്കണ്ട…. നമുക്ക് പുറത്തുനിന്നും കഴിക്കാം. ഏതായാലും പുറത്ത് പോകുന്നുണ്ടല്ലോ… അപ്പൊ കഴിച്ചാൽ പോരേ…
ഷി : അത് പൊളി ഐഡിയ ആണല്ലോ ബ്രോ….. നമുക്ക് ഇന്ന് പുറത്തുനിന്നും കഴിക്കാം. അമ്മ ഒന്നും ഉണ്ടാക്കണ്ട… ഏട്ടൻ പറഞ്ഞത് കേട്ടാൽ മതി..
അമ്മായി : ഹോട്ടൽ എന്ന് കേട്ടപ്പോഴേക്കും പെണ്ണ് ചാടി വീണത് കണ്ടോ….
ഞാൻ : നിങ്ങൾ രണ്ടാളും വേഗം പോയി റെഡി ആവ്.. പെട്ടന്ന് ഇറങ്ങാം. ഇവളുടെ ഹോസ്പിറ്റൽ വരെയും ഒന്ന് പോകാം.
അങ്ങനെ പുറത്തുപോകുന്ന സന്തോഷത്തിൽ എല്ലാവരും പെട്ടന്ന് കുളിച്ചൊരുങ്ങി വന്നു. അമ്മായി കാലത്തേ കുളിച്ചതുകൊണ്ട് ഡ്രസ് മാത്രം മാറിയാൽ മതിയായിരുന്നു. നേവി ബ്ലൂ ചുരിദാറിന് വെള്ള പാന്റും ഷാളും കൂടി ആയപ്പോൾ നല്ല ചേലുണ്ട് കാണാൻ.. മുടി മടഞ്ഞിട്ടിട്ടില്ല… അലക്ഷ്യമായി അഴിച്ചു വിട്ടിരിക്കുകയാണ്… കാറ്റത്ത് ആ മുടിയിഴകൾ പാറി പറക്കുന്നത് കാണാൻ നല്ല രസമായിരിക്കും. ബ്രൗൺ കളറിലുള്ള ഒരു പേഴ്സ് അമ്മായിയുടെ കൈയ്യിൽ ഉണ്ട്. മൊബൈൽ അതിലാണ് വയ്ക്കുന്നത്. കയ്യിലെ അല്ലിവളകൾ ഇടാൻ മറന്നിട്ടില്ല അമ്മായി. നേരിയ അല്ലി വലകളേക്കാൾ എനിക്ക് ഇഷ്ടം അൽപ്പം തടിച്ച വളകളാണ്.. എങ്കിലും കുഴപ്പമില്ല… അമ്മായി എന്ത് അണിഞ്ഞാലും സുന്ദരിയല്ലേ….
ഷിൽനയും മോശമല്ല കാണാൻ.. ഹോസ്പിറ്റലിൽ കൂടി പോകാം എന്ന് ഞാൻ പറഞ്ഞതുകൊണ്ടായിരിക്കും അവൾ ഇന്ന് അധികം മോഡേൺ ആയിട്ടില്ല… മെറൂൺ കളർ ചുരിദാറാണ് അവൾ ധരിച്ചിരിക്കുന്നത്. രണ്ടുപേരും വളരെ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു. മുഖത്ത് നല്ല തെളിച്ചവും ഒരു പുഞ്ചിരിയും ഉണ്ട് രണ്ടാൾക്കും. ഇവർ അമ്മയും മോളും എന്നതിലുപരി നല്ല സുഹൃത്തുക്കളെ പോലെയാണ് ഇടപഴകുന്നത്. അത് എന്തായാലും നന്നായി. അല്ലെങ്കിൽ ആ വീട്ടിൽ രണ്ടുപേരും ബോറടിച്ച് ചത്തേനെ..
ഞാനും ഡ്രസ് മാറി വന്ന് കാറിന്റെ താക്കോൽ കയ്യിലെടുത്ത് പോകാം എന്ന് പറഞ്ഞു…
: ഈ ഏട്ടന് ടി ഷർട്ട് മാത്രമേ ഉള്ളോ….. ഷർട്ടൊന്നും ഇല്ലേ… എപ്പോ നോക്കിയാലും ഇതാണല്ലോ വേഷം.
: എടി ഞാൻ ഷർട്ട് ഒന്നും കൊണ്ടുവന്നിട്ടില്ല… ഇതാവുമ്പോ ഇടാനും സുഖല്ലേ… ഇസ്തിരി ഇടുകയും വേണ്ട… ഷെർട്ടോക്കെ ആയാൽ എന്തൊക്കെ പണിയാ…
: ഇസ്തിരി ഒക്കെ വേണേൽ ഞാൻ ഇട്ട് തരുമല്ലോ മോനെ…. എന്തായാലും നീ ഒരു ഷർട്ട് വാങ്ങിക്കോ.