ഊഹിക്കാവുന്നതേ ഉള്ളു.
: അമലേ.. ഇതൊരു അവസാനം ഒന്നും അല്ല. ഇപ്പൊ ബ്ലീഡിങ് തുടങ്ങിയിട്ടില്ല, പക്ഷെ ഏത് സമയവും അത് സംഭവിക്കാം. അതുകൊണ്ട് ഒരു ഇഞ്ചക്ഷൻ കൊടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ അത് നോക്കാം. പക്ഷെ ദിവസവും അത് ചെയ്യേണ്ടിവരും. ചിലർക്ക് പ്രസവം വരെ തുടരേണ്ടിവരും. നിങ്ങൾ ഒന്ന് ആലോചിച്ചിട്ട് പറയു. കുറച്ച് ചിലവും കൂടുതലാണ്.
: ഡോക്ടർ ഡെയിലി ഇഞ്ചക്ഷൻ എന്നൊക്കെ പറഞ്ഞാൽ, അതിന് വല്ല പാർശ്വഫലങ്ങളും ഉണ്ടാവില്ലേ… കുഞ്ഞിനുവേണ്ടി ഞാൻ എന്റെ ഷിൽനയെ അറിഞ്ഞുകൊണ്ട് ഒരാപത്തിലേക്ക് തള്ളിവിടില്ല. ഡോക്ടർ വേറെന്തെങ്കിലും വഴിയുണ്ടെങ്കിൽ പറ
: സീ… അമൽ പേടിക്കുംപോലെയല്ല. എല്ലാവർക്കും സൈഡ് എഫെക്ട്സ് ഉണ്ടാവണമെന്നില്ല.
: വേണ്ട ഡോക്ടറെ, എനിക്ക് അറിയാം ഇതിന്റെ ദോഷവശങ്ങൾ ഒക്കെ. ചിലർക്ക് മുടി കൊഴിയും, ചിലർക്ക് പല്ലുകൾക്ക് ബലമില്ലാതാകും, ഭാവിയിൽ ചിലപ്പോൾ ഗർഭപാത്രം എടുത്തുകളയേണ്ടിവരും അങ്ങനെ പലതല്ലേ ദോഷവശങ്ങൾ.. എന്റെ അറിവിൽ ഒരാൾ ഒരു ഭാഗം തളർന്ന് കിടപ്പുണ്ട് ഇതുപോലെ കുഞ്ഞിനുവേണ്ടി ത്യാഗം ചെയ്തിട്ട്. എന്റെ മോളെ അങ്ങനെകാണാൻ എനിക്കാവില്ല. കുഞ്ഞില്ലെങ്കിൽ എന്താ നമ്മളൊക്കെയുണ്ട് അവൾക്ക്.
: ഡോക്ടറേ , അമ്മായി പറഞ്ഞതാ ശരി. എന്റെ ഷിൽനയെ വേദനിപ്പിച്ചിട്ട് എനിക്കൊരു കുഞ്ഞ് വേണ്ട.
: ഇപ്പോഴും പ്രതീക്ഷ വിടേണ്ട. ഇതുവരെ ബ്ലീഡിങ് ഒന്നും ആയിട്ടില്ലല്ലോ. ചിലപ്പോ ശരിയവുമെടോ.. പേടിക്കല്ലേ. ഇതും കിട്ടിയില്ലെങ്കിൽ അല്ലെ വേറെ മാർഗങ്ങൾ തേടേണ്ടൂ. വിഷമിക്കാതിരിക്ക്. നമുക്ക് നോക്കാം.
ആശുപതിയിൽ നിന്നും ഇറങ്ങിയ ഷീ ഒരക്ഷരം മിണ്ടാതെ വണ്ടിയിൽ ഇരുന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഒരു പ്രതീക്ഷ കൊടുക്കാൻ സാധിച്ചെങ്കിലോ എന്നുകരുതി ഞാൻ അവളോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. ഫ്ലാറ്റിൽ എത്തിയ ഉടനെ അവൾ എന്നെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചെയ്യാം എന്ന് അവൾ വാശിപിടിച്ചെങ്കിലും ഞാനും അമ്മായിയും അതിനെ ശക്തമായി എതിർത്തു.
: ഷീ, പിറക്കാത്ത ഒരു കുഞ്ഞിനേക്കാൾ വലുതാണ് നീയെനിക്ക്. ഈ ലോകത്ത് എന്തിനേക്കാളും വലുത് നീയാണ്. നിനക്കൊരു ആപത്ത് ഉണ്ടാവുന്ന ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല. നിനക്ക് ഞാനുണ്ട്, എനിക്ക് നീയും. ഈ ജീവിതം മുഴുവൻ ഞാൻ എന്റെ മോളെ പൊന്നുപോലെ നോക്കും. നീ കരയല്ലേ…. ഏട്ടനില്ലേഡി മോളെ.
: ഇല്ല ഏട്ടാ.. എനിക്ക് വിഷമൊന്നും ഇല്ല. എന്നാലും എനിക്കൊരു അമ്മയാവാനുള്ള ഭാഗ്യം ഇല്ലല്ലോന്ന് ഓർക്കുമ്പോ.. ഞാൻ കാരണം ഏട്ടനും…
: അമ്മയാവുന്നത് മാത്രം അല്ല മോളെ ഒരു പെണ്ണിന്റെ ജീവിതം. നിന്നോളം നല്ലൊരു പെണ്ണിനെ ഏട്ടൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്ക് വിഷമം ആവുമെന്ന് കരുതി മോള് കരയണ്ട. നീ