പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30 [Wanderlust]

Posted by

കാണാൻ  അദ്ദേഹത്തിന്റെ വീടുവരെ പോയി. നല്ല ഗംഭീര സ്വീകരണം തന്നെയായിരുന്നു സാറിന്റെ വീട്ടിൽ. ഇരു വീടുകളും തമ്മിൽ ഇപ്പോൾ നല്ലൊരു ബന്ധം ഉടലെടുത്തിട്ടുണ്ട്. അച്ഛൻ ബിസിനസ് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ ഷെട്ടി സാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. വിരോധമില്ലെങ്കിൽ എന്നോട് വീണ്ടും ജോലിയിൽ പ്രവേശിക്കണം  എന്നുകൂടി പറഞ്ഞിട്ടാണ് ഞങ്ങളെ  യാത്രയാക്കിയത്.

……………..

ഒരു ദിവസം ഷിൽനയെയും കൂട്ടി തുഷാരയുടെ വീടുവരെ പോയി. ലീനയ്ക്കും തുഷാരയുടെ അമ്മയെ കാണണമെന്ന് പറഞ്ഞതുകൊണ്ട് പോകുന്ന വഴി അവളെയും കൂടെ കൂട്ടി. ഷിൽനയും ലീനയും നല്ല കൂട്ടാണ് ഇപ്പോൾ. തുഷാരയുടെ അമ്മയോടും മുത്തശ്ശിയോടും കുറേ  നേരം സംസാരിച്ചിരുന്നു. തുഷാരയുടേത് സാധാരണ മരണം അല്ലെന്നും അതൊരു ആസൂത്രിത കൊലപാതക ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നും അവരോട് പറയേണ്ടി വന്നു. മുഴുവൻ കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിലും അവർക്ക് ഉൾകൊള്ളാൻ പറ്റുന്ന തരത്തിൽ എല്ലാം പറഞ്ഞൊപ്പിച്ചു.

: അമ്മേ … ഇപ്പൊ അമ്മയുടെ മകൾ സന്തോഷിക്കുന്നുണ്ടാവും. അവളുടെ മരണത്തിന് കാരണക്കാരായ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

: മോനേ … അപ്പൊ നീ

: എന്റെ കുടുംബത്തിന്റെ കണ്ണുനീർ വീഴ്ത്താൻ ഇടയാക്കിയവർ ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. അതിനായി പലരുടെയും സഹായം എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങൾ ഒക്കെ ഭംഗിയായി നടന്നു. എന്റെ തുഷാര ഒഴുക്കിയ രക്തത്തിന് രക്തം കൊണ്ടുതന്നെ പ്രതികാരം ചെയ്തു. ‘അമ്മ കൂടുതൽ ഒന്നും ചോദിക്കരുത്. ഈ പറഞ്ഞതൊന്നും ആരോടും പറയുകയും അരുത്. എനിക്ക് ഇതൊക്കെ ബോധിപ്പിക്കാൻ ഉണ്ടായിരുന്നത് അമ്മയോട് മാത്രമാണ്. ഒന്നല്ല ,,, ആറുപേരെ ബലി കഴിച്ചിട്ടാണ് അമ്മയുടെ മകൾക്ക് നീതി വാങ്ങിക്കൊടുത്തത്. അവൾക്കുവേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ അമ്മേ ……

: മോനേ … ഇതിന്റെ പേരിൽ ഇനി വല്ല പൊല്ലാപ്പും ഉണ്ടാവുമോ…

: അതൊന്നും ഓർത്ത് അമ്മ  ടെൻഷൻ ആവണ്ട. അതിനൊക്കെ വേണ്ട എല്ലാം ചെയ്തിട്ടുണ്ട്.

: ഇനി ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കുമോ… ഇല്ലെന്ന് മാത്രം പറയരുത്. സ്വന്തം അമ്മ  പറയുന്നതാണെന്ന് കരുതിയാൽ മതി

: എന്താ അമ്മെ…. പറഞ്ഞോളൂ

: കഴിഞ്ഞതൊക്കെ മറന്ന് മോൻ പുതിയൊരു ജീവിതം തുടങ്ങണം. അവൾ പോയെന്ന് കരുതി മോന്റെ ഇനിയുള്ള ജീവിതം അനാഥമാവരുത്. ഞങ്ങൾ എല്ലാവരുടെയും സന്തോഷം മോൻ ഒരു പെണ്ണ്  കെട്ടി കാണണം എന്നതാണ്.

: അതൊക്കെ നോക്കാം അമ്മെ.. എന്തായാലും ഇപ്പൊ വേണ്ട. പിന്നെ ആലോചിക്കാം.

: പോര .. ഇത് കാര്യമായി തന്നെ ആലോചിക്കണം. എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞാൽ മോന്  ദേഷ്യം തോന്നരുത്. നിനക്ക് വേണ്ടി ഇത്രയും കണ്ണീർ ഒഴുക്കിയതും കൂടെ നിന്ന് ഒരു അമ്മയെപ്പോലെ പരിചരിച്ചതും ഈ മോൾ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *