പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30
Ponnaranjanamitta Ammayiyim Makalum Part 30 | Author : Wanderlust
[ Previous Part ]
“ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്ലോ ട്രാക്കിൽ കൂടി പോയിക്കൊണ്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് യുവാവ് ദാരുണമായി മരണപെട്ടു. കണ്ണൂർ സ്വദേശി വൈശാഖ് ആണ് മരണപ്പെട്ടത്.”
ഈ വാർത്ത കണ്ട എല്ലാവരും ഒന്ന് ഞെട്ടി. അതുവരെ മനസ്സിൽ വൈശാഖിനോടുള്ള പക മാത്രമായിരുന്ന ലീനയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അവൾ എത്രത്തോളം തന്റെ ഭർത്താവിനെ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവാണ് അത്.
അവനെ കൊല്ലണം എന്ന് എനിക്ക് ഇല്ലായിരുന്നെങ്കിലും അവൻ മരണപ്പെടേണ്ടവൻ തന്നെയാണെന്ന് എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു….
………..(തുടർന്ന് വായിക്കുക)…………..
നാട്ടുവഴികളിൽ ആളുകൾ കൂടി നിൽക്കുന്നതിന് ഇടയിലൂടെ വൈശാഖിന്റെ ചേതനയറ്റ ശരീരവുമായി ഞങ്ങൾ അവിടെ എത്തി. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞു ഇന്നേക്ക്. അച്ഛനും ഞാനും ഒഴിച്ച് ബാക്കി എല്ലാവരും ഇന്നലെ തന്നെ നാട്ടിൽ എത്തി. ദുബായിലെ കാര്യങ്ങൾ ഒക്കെ ശരിയാക്കി വൈശാഖിന്റെ ബോഡി കൊണ്ടുവന്ന അതേ ഫ്ലൈറ്റിൽ തന്നെയാണ് ഞാനും വന്നത്. ചടങ്ങുകളെല്ലാം മുന്നിൽ നിന്ന് നടത്തി. അത് വൈശാഖിനോടുള്ള സ്നേഹം കൊണ്ടല്ല. അവന്റെ വീട്ടുകാരോടുള്ള സ്‌നേഹംകൊണ്ടാണ്.
വൈശാഖ് മരണപ്പെട്ട് മൂന്നുമാസം വരെ ലീന ഓമനേച്ചിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഈ അടുത്ത് അവളുടെ വീട്ടുകാർ വന്ന് ലീനയെ അവളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്ഥിരമായി ലീന വിളിക്കുന്നത്കൊണ്ട് അവളുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോയല്ലോ എന്ന തോന്നൽ അവളിൽ ഇല്ലാതെ നോക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഭർത്താവ് മരിച്ചതിന്റെ വിഷമമൊന്നും അവൾക്കില്ല. തന്റെ ജോലി കാര്യങ്ങളിൽ ഒക്കെ ശ്രദ്ധിച്ച് ആള് നല്ല ഹാപ്പിയാണ്. ഭർത്താവ് മരിച്ച സ്ത്രീകളെ ചില കഴുകൻ കണ്ണുകൾ നോട്ടമിടുന്നതൊക്കെ അവൾ എന്നോട് പറയും. ലീനയെപ്പോലൊരു സുന്ദരിയെ കൊത്തിപ്പറിക്കാൻ കാത്തിരിക്കുന്നവർ ഒട്ടും കുറവല്ല. പിള്ളേര് മുതൽ കിളവന്മാർ വരെ നീളും ആ ലിസ്റ്റ്.
അച്ഛൻ ദുബായിൽ ഉള്ള ബിസിനസ് എല്ലാം മതിയാക്കി നാട്ടിലേക്ക് വന്നു. മാമന്റെ സ്ഥാപനങ്ങൾ എല്ലാം വിറ്റ് നിർമലേട്ടനും നാട്ടിൽ എത്തി. അച്ഛന്റെ നേതൃത്വത്തിൽ നാട്ടിൽ തന്നെ എന്തെങ്കിലും തുടങ്ങാനുള്ള പ്ലാൻ ആണ്. അതിന്റെ ചെറിയ ഓട്ടപ്പാച്ചിലിൽ ആണ്. അമ്മായിയും ഷിൽനയും വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ വീടും പഴയപോലെ ചിരിയും കളിയും നിറഞ്ഞതായി. ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ഷെട്ടി സാറിനെ