: ശോ…. അത്രയ്ക്ക് ചീപ്പ് ആയിരുന്നോ ഞാൻ…
: ടെറസിൽ കയറി കിടന്ന് നക്ഷത്രങ്ങളെയും നോക്കി പണിയെടുത്താൽ എങ്ങനെ ഉണ്ടാവും…..
: ഡാർക്….. അത്രയ്ക്ക് കഴപ്പ് മൂത്തവനേ അങ്ങനൊക്കെ ചെയ്യൂ…
: ആഹ്…. എന്നാൽ കഴപ്പിന്റെ കാര്യത്തിൽ രണ്ടും കണക്ക് ആയിരുന്നു.
: മതി മതി… നീ പോയി ഉറങ്ങിക്കോ… മംഗലാപുരത്തു നടന്നതൊക്കെ നാളെ വിശദമായി പറയാം. വിട്ടോ വിട്ടോ
: എന്താ ഏട്ടാ…. ഇന്ന് ഇവിടെ കിടക്കാം… പ്ലീസ്….
: നീ പോയേ…. ഇവിടെ കിടക്കാൻ എന്റെ ഭാര്യയ്ക്ക് മാത്രമേ അവകാശമുള്ളൂ… അതുകൊണ്ട് മോള് ഇപ്പൊ ചെല്ല്…
: ഓഹ് ….ഞാൻ കിടക്കാത്തത് അല്ലെ… എന്റെ ഏട്ടൻ പൊട്ടാ… ഈ മുറിയിൽ ആദ്യമായി കിടന്ന പെണ്ണ് ഞാനാ… കൂടെ നിന്റെ ആദ്യ ഭാര്യ ഇല്ലേ നിത്യ, അവളും.
: ഉഫ്….. അതിനിടയിൽ അതും നടന്നോ….
ദൈവമേ ആ ഓർമ ശക്തി ഒന്ന് തിരിച്ച് തന്നൂടെ… അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഈ പെണ്ണ് എന്നെ ഇങ്ങനെ പൊട്ടനാക്കും…
______/______/______/______
അമലിന്റെ മുറിയിൽ നിന്നും സന്തോഷത്തോടെ തുള്ളിച്ചാടികൊണ്ടാണ് ഷിൽന ഇറങ്ങി പോയത്. കട്ടിലിൽ മലർന്ന് കിടന്ന് ഉറങ്ങുന്ന നിത്യയെ കെട്ടിപിടിച്ച് കുലുക്കി വിളിച്ചു. ഞെട്ടി എഴുന്നേറ്റ നിത്യ ഉടനെ ലൈറ്റ് ഓൺ ചെയ്ത് നോക്കുമ്പോൾ ഷിൽനയുടെ ചിരിക്കുന്ന മുഖമാണ് കാണുന്നത്. എത്ര നാളായി തന്റെ മോൾ ഇതുപോലൊന്ന് മനസ്സറിഞ്ഞ് ചിരിച്ചിട്ട്. അമലിന്റെ റൂമിൽ വച്ച് ഉണ്ടായ സംഭവങ്ങൾ എല്ലാം വളരെ ആവേശത്തോടെ ഷിൽന വിവരിച്ചു. മറ്റെല്ലാ ദുഖങ്ങളും മറന്ന് നിത്യ മകളെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അമ്മയുടെ വാത്സല്യത്തിന്റെ മധുര ചുംബനം.
ഷിൽനയുടെ മനസ്സ് തുള്ളിച്ചാടുകയാണ്. ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അവൾ കിടക്കുന്നത്. പതിവില്ലാത്ത രീതിയിൽ അമ്മയെ കെട്ടിപിടിച്ചാണ് അവളുടെ കിടപ്പ്. കൈവിട്ടുപോകുമെന്ന് വിചാരിച്ച സ്വപ്നം തന്റെ സ്വന്തമാവാൻ പോകുന്നതിന്റെ അത്യുന്നതമായ സന്തോഷം അവൾ നിത്യയെ ഇറുകെ കെട്ടിപിടിച്ച് ആഘോഷിച്ചു. തന്റെ മകളുടെ പ്രവർത്തിയിൽ നിത്യയുടെ മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. എത്ര കാലമായി തന്റെ മകളുടെ സന്തോഷത്തിനായി ആ അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട്. ഏട്ടനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് ഷിൽന ഉറക്കത്തിലേക്ക് വഴുതി വീണു.
…………………..
കാലത്ത് തന്നെ എഴുന്നേറ്റ് റെഡി ആയി ഏട്ടന്റെ മുറിയിലേക്കാണ് ഷി പോയത്. നോക്കുമ്പോൾ അമലൂട്ടൻ നല്ല ഉറക്കമാണ്. ഒരു വശം ചരിഞ്ഞ് കാലൊക്കെ