: എന്റെ ചേച്ചി… നിന്നെ അറിയാത്തവർ എങ്ങനാ ആദ്യമായി കണ്ടപ്പോൾ തന്നെ കൈയ്യിൽ കയറി പിടിക്കുക… നീ മുഴുവൻ കാര്യങ്ങളും തുറന്ന് പറ
: ആദ്യായിട്ട് ഒന്നും അല്ല അവർ എന്നെ കാണുന്നത്. ഞാനും എന്റെ ഒരു കൂട്ടുകാരിയും ബസ്സ് ഇറങ്ങി നടന്ന് വരുമ്പോൾ ഇവർ എന്നും ബൈക്കിൽ പുറകെ വരാറുണ്ടായിരുന്നു. അതിൽ ഒരുത്തൻ അവളെ വളയ്ക്കാൻ നോക്കിയതാ..
: അതിന് എന്തിനാ അവൻ നിന്റെ കൈയ്യിൽ കയറി പിടിച്ചത്… നീ തെളിച്ച് പറഞ്ഞേ
: എന്റെ ഫ്രണ്ടിന്റെ കല്യാണം കഴിഞ്ഞതാ… അവളെയാ അതിൽ ഒരുത്തൻ നോക്കിയത്. അവൾ കുറേയൊക്കെ മൈൻഡ് ആക്കാത്തെ നടന്നു…അവസാനം സഹി കെട്ടപ്പോൾ അവനോട് നല്ലോണം ചൂടായി.
: എന്നിട്ട്….
നിന്റെ റോൾ എന്താ ഇതിൽ…. അതാരാ ആ കല്യാണം കഴിഞ്ഞ ഫ്രണ്ട്
: അവന്മാരുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഞാനും കുറേ ചൂടായി അതിൽ ഒരുത്തനോട്… അവസാനം അവൻ പറഞ്ഞു. അവളെ വേണമെന്നില്ല നീയായാലും മതിയെന്ന്….ഇത്രയേ ഇപ്പൊ നിന്നോട് പറയാൻ പറ്റു… ഇതിലും കൂടുതൽ പറഞ്ഞു അവന്മാര്… പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അപ്പൊ തന്നെ ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. അതിന് പകരം വീട്ടാൻ വന്നതാ അടുത്ത ദിവസം…. ഇതൊക്കെ നിന്നോട് അന്നേ പറയണം എന്നുണ്ടായിരുന്നു. പക്ഷേ……
: ആഹ്… അത് പൊളിച്ചു. എന്തായാലും ഒന്ന് കൊടുത്തല്ലോ…
ഇനി പറ, അതേതാ ഞാൻ അറിയാത്ത നിന്റെ ഫ്രണ്ട്
: പ്ലീസ് ടാ…. അത് ഞാൻ പറയില്ല. ബാക്കി എല്ലാം ഞാൻ പറഞ്ഞില്ലേ
ഷി : എന്റെ ചേച്ചീ….. അത് കൂടി പറ ഏട്ടനോട്… കാരണം ഞങ്ങൾ ഇപ്പൊ ഇരുട്ടിൽ തപ്പുകയാ… ഓരോ പേരും സന്ദർഭവും അത്ര പ്രധാനപെട്ടതാണ്. ഒന്ന് പറ ചേച്ചീ…. ഞങ്ങൾ അല്ലാതെ വേറെ ആരും ഇത് അറിയില്ല…
: അമലൂട്ടാ…. ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ അവർക്ക് നാണക്കേടാണ്.. നാട്ടുകാർക്ക് അതും ഇതും പറഞ്ഞുണ്ടാക്കാൻ പിന്നെ അത് മതി. ഒന്നാമത് അവരെ കല്യാണം കഴിച്ച് കൊണ്ടുവന്നതാ ഈ നാട്ടിലേക്ക്…
: എന്റെ ചേച്ചീ… നീ പേടിക്കാതെ എന്നോട് പറഞ്ഞോ…. ഇത് ഇനി വേറെ ഒരാൾ അറിയില്ല… പ്ലീസ് നമ്മുടെ കുടുംബത്തിലെ രണ്ടാൾ അല്ലെ പോയത്… അവർക്ക് നീതി കിട്ടണ്ടേ…
: നീ ആരോടും പറയരുത്… നീ നേരത്തെ കാണിച്ച ഫോട്ടോയിൽ ഉണ്ട് അവർ.
ഷി : ആര്… ലീനേച്ചിയോ…..
: ഉം….. അവരുടെ കല്യാണം കഴിഞ്ഞ് വൈശാഖ് ഏട്ടൻ ഗൾഫിലേക്ക് പോയ സമയത്ത് ആയിരുന്നു സംഭവം.
: ഷീ…. ആദ്യമായി നമുക്ക് ഒരു കോമൺ ഫാക്ടർ കിട്ടി…ലീന. എന്റെ