തുഷാരയുടെ ഓർമകളുമായി ജീവിച്ചോളാം…
: പന്നി…… ഈ ദുഷ്ടനെ ആണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ ചുമന്നത്…
കാല് വിടെടാ പട്ടി…… ഞാൻ പോകുവാ, എനിക്ക് ആമ്പലും വേണ്ട ഒരു…. മൈ…
: മൈരും വേണ്ട എന്നല്ലേ…. ധാ വിട്ടു….ഇനി എന്റെ മോള് പൊയ്ക്കോ…
ഷിൽനയുടെ കാലിൽ നിന്നും പിടിവിട്ട് അമൽ ഒഴുക്കിന് എതിരെ നീന്തി. ഷിൽന ഉടനെ കാല് കയറ്റി വച്ച് തിരിഞ്ഞ് ഇരുന്നു. കപട ദേഷ്യം നടിച്ച് തിരിഞ്ഞിരിക്കുന്ന അവൾ കണ്ണുപൊത്തി ചിരിക്കുകയാണ്. രാത്രി വിഷ്ണു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷം ഒരു തീരുമാനവുമായാണ് അമൽ ഇന്നലെ ഉറങ്ങിയത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും, സ്വന്തം ജീവിതം, തന്നെ പരിചരിക്കുവാനായി മാറ്റി വയ്ക്കുവാനും തയ്യാറായ ഷിലനയെപോലെ സുന്ദരിയും, മനസ്സുകൊണ്ട് നല്ലവളും ആയ ഒരു പെണ്ണിനെ താൻ ഇനിയും കണ്ടില്ലെന്ന് നടിക്കരുത് എന്ന ഉറച്ച തീരുമാനം അവൻ ഇന്നലെ രാത്രി തന്നെ എടുത്തിരുന്നു. ഇന്നലെവരെ പെങ്ങളായി കണ്ട പെണ്ണിന്റെ ത്യാഗവും സ്നേഹവും അറിഞ്ഞതോടെ അമലിന്റെ ഉള്ളിലും ഷിൽന എന്ന കുട്ടി കുറുമ്പി കൂടു കൂട്ടാൻ തുടങ്ങിയിട്ടുണ്ട്. അവളുടെ കുറുമ്പ് നിറഞ്ഞ സംസാരവും കരുതലും സ്നേഹവും ഒക്കെ നേരിട്ട് അറിയുമ്പോൾ അമലിന്റെ മനസിൽ ഷിൽനയോടുള്ള പ്രണയം പൂവിടുകയാണ്.
വെള്ളയും വയലറ്റും കളറിലുള്ള ആമ്പലിന്റെ ഒരു ബൊക്കയുമായാണ് അമൽ കയറി വന്നത്. കൈകൊണ്ട് കണ്ണുപൊത്തി അമലിനെയും കാത്തിരിക്കുന്ന ഷിൽനയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് തന്റെ കൈകൾ നീട്ടിപിടിച്ച് അമൽ ആ കൈകൾ ശക്തിയായി കുലുക്കിയതും ആമ്പൽ ഇതളുകളിൽ നിന്നും മഴത്തുള്ളികൾ കണക്കെ തെളിനീർ തുള്ളികൾ ഷിൽനയുടെ മുഖത്തേക്ക് പ്രവഹിച്ചു. കണ്ണു തുറന്ന് നോക്കിയ അവൾ ഇരു കൈയ്യും നീട്ടി തന്റെ ജീവന്റെ പാതിയിൽ നിന്നും ആ സ്നേഹ സമ്മാനം സ്വീകരിച്ചുകൊണ്ട് ഈറനണിഞ്ഞു നിൽക്കുന്ന അമലിന്റെ നെറ്റിയിൽ ഒരു മധുര ചുംബനം പൊഴിച്ചു.
: ഏട്ടാ…..
: ഉം…..
: ഐ ലവ് യൂ……..
: ഛേ…. നശിപ്പിച്ചു…
എടി പൊട്ടീ ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലെ….
: ആഹ് അത് ശരിയാണല്ലോ…. അത് സാരൂല… ആരും പറഞ്ഞാലും ഇഷ്ടം ഉണ്ടായാൽ മതി. ഇനി ഏട്ടന്റെ തുഷാരയും ഷിൽനയും എല്ലാം ഞാനാണ്. ഓകെ…