ചേച്ചിയെ ശപ്പെടുത്തി എന്ന് മാമൻ പറഞ്ഞ അറിവ് വച്ചുകൊണ്ടാണ് ഞാൻ കുട്ടനെയും, അനീഷിനെയും അടിക്കുവാൻ പോയത്. അതിനു ശേഷം ഇതുവരെ ഞാൻ ചേച്ചിയോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി ഞാൻ അറിയാത്ത വല്ല രഹസ്യവും ഇതിൽ ഉണ്ടോ ? കേവലം ഒരു അടിപിടിയുടെ പേരിൽ ഇത്രയും വർഷം പക ഉള്ളിൽ കൊണ്ടു നടക്കുമോ ആരെങ്കിലും. ഇതിൽ കാര്യമായി എന്തോ ഉണ്ട്. അനീഷിന്റെ കൂടെ ഉണ്ടായിരുന്നത് ശ്യാം തന്നെ ആണോ…? ഇനി ആണെങ്കിൽ ഇവർ തമ്മിൽ എന്താണ് ബന്ധം? അനീഷിന്റെ പകയുടെ കാരണം വ്യെക്തമാകുന്നില്ലല്ലോ. കുട്ടൻ ആണ് ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചതും, എന്റെ കൈയ്യിൽ നിന്നും അടി വാങ്ങിയതും. അനീഷിനും അടി കൊടുത്തു എങ്കിലും കുട്ടനേക്കാൾ പ്രതികാരദാഹി ആവേണ്ട കാര്യമെന്താണ്? ഇനി കുട്ടൻ പറഞ്ഞുവിട്ടതുപ്രകാരം ആയിരിക്കുമോ ഇവൻ എന്നെ പിന്തുടരുന്നത് ? എന്തായാലും ചേച്ചിയോട് ഈ കാര്യങ്ങളെ കുറിച്ച് ചോദിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഇങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടികൊണ്ടിരിക്കുമ്പോൾ ആണ് തുഷാര പുറകിൽ കൂടി വന്ന് കെട്ടിപിടിച്ചുകൊണ്ട് കിടക്കയിലേക്ക് മറിഞ്ഞത്. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ഞാൻ ശരിക്കും ഒന്ന് ഞെട്ടി.
: എന്റെ ഏട്ടാ…. ഇങ്ങനെ ഞെട്ടി വിറയ്ക്കാൻ എന്താ ഇപ്പൊ ഉണ്ടായേ
: ഒന്നുമില്ലെടി…. ഞാൻ ഓരോ കാര്യങ്ങൾ ചിന്തിച്ചു ഇരിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ നീ വന്ന് പിടിച്ചപ്പോൾ ശരിക്കും ഞെട്ടി…
: വെറുതേ ഓരോന്ന് ചിന്തിക്കേണ്ട…. പഴയപോലെ ആയേ…
ഏട്ടൻ ഇങ്ങനെ മൂടില്ലാതെ ഇരിക്കുന്ന കാണാൻ ഒരു രസവുമില്ല..
: എല്ലാം ശരിയായി… വാ കഴിക്കണ്ടേ.. എനിക്ക് വിശക്കാൻ തുടങ്ങി.
: അതിന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല…. ഏട്ടൻ കൂടി വാ പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കി തരാം
: എന്റെ ബുദ്ധൂ ഇന്ന് നീ വന്നതല്ലേ ഉള്ളു… ഭക്ഷണം ഒക്കെ ചേച്ചിയുടെ വീട്ടിൽ നിന്നും… ഉച്ചയ്ക്ക് പറഞ്ഞത് മറന്നുപോയോ
: ഓഹ് അത് ശരിയാണല്ലോ… എന്ന വാ…
ചേച്ചിയുടെ വീട്ടിലെ ഗംഭീര അത്താഴത്തിന് ശേഷം കുറേ സമയം കുട്ടൂസനുമൊത്ത് ചിലവഴിച്ചു. അവസാനം അവൻ ഉറങ്ങാനുള്ള ഭാവമൊന്നും ഇല്ല. എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു തുടങ്ങി. ഞാൻ ഉറക്കം തൂങ്ങി ഇരിക്കുന്നത് കണ്ടിട്ട് അളിയൻ ആണ് ഞങ്ങളെ പറഞ്ഞുവിട്ടത്. രാത്രി വിശദമായി തുഷാരയുമൊത്ത് ഒരു കളി പറഞ്ഞിരുന്നെങ്കിലും അവൾക്കും യാത്ര ക്ഷീണം ഉള്ളതുകൊണ്ട് വലിയ മൂടില്ല. റൂമിൽ എത്തിയ ഉടനെ രണ്ടുപേരും കെട്ടിപിടിച്ച് കിടന്നുറങ്ങി.
കുറേ നാളുകളായി എന്നെ അലട്ടികൊണ്ടിരിക്കുന്ന ആ സ്വപ്നം ഇന്നും എന്റെ ഉറക്കം കെടുത്തി. ഞാൻ ആകെ വിയർത്ത് കുളിച്ച് കൈകാലുകൾ കുടഞ്ഞ് ഞെട്ടി എഴുന്നേറ്റു. എന്റെ ആർത്തുവിളിയും പരവേശവും കേട്ട് തുഷാര ഞെട്ടിയുണർന്നു. അവൾ ഉടനെ എന്നെ മാറോട് ചേർത്തുനിർത്തി