മതി, മതി…. വിഷയം മാറ്റ്..
: പുറത്ത് പോകാത്തത്തിൽ വിഷമം ഉണ്ടോ എന്റെ മുത്തിന്..
: പുറത്തുപോയാൽ ഇതുപോലെ എന്റെ മടിയിൽ കിടക്കുമോ ഏട്ടൻ….
എനിക്ക് എന്റെ ഏട്ടന്റെ കൂടെ ഇവിടെ ആയാലും സന്തോഷമേ ഉള്ളു…
: ഉമ്മ….
: ഏട്ടാ….പാവം അമ്മ നാട്ടിൽ ഒറ്റയ്ക്ക് അല്ലെ… ഏട്ടന് അമ്മയെകൂടി ഇവിടേക്ക് കൊണ്ടുവന്നൂടെ…
: ഉം…. എന്റെ മനസിലും ഉണ്ട് അത്… അച്ഛനോട് പറയണം
: അമ്മകൂടി വന്നാൽ അമ്മായിയും ഷിയും അവിടെ ഒറ്റയ്ക്കാവും അല്ലെ.. അവരെക്കൂടി കൂട്ടിയാലോ…
: അവസാനം നാട്ടുകാരെ മൊത്തം ഇവിടേക്ക് കൊണ്ടുവരണം എന്ന് പറയുമോ…..
: ഒന്ന് പൊ അവിടുന്ന്…. എനിക്ക് എന്തോ പാവം തോന്നും അവരെ കാണുമ്പോൾ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അവർക്കൊന്നും ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ലല്ലോ… അമ്മായിക്കും ഷിക്കും മനസിൽ എന്തോ നല്ല വിഷമം ഉണ്ട്… ഇപ്പൊ പഴയപോലെ ഒരു ഉഷാർ ഇല്ല…
അന്ന് മംഗലാപുരത്ത് ഉണ്ടായിരുന്ന ആളേ അല്ല ഇപ്പൊ.. അമ്മായി ആകെ ഒരുമാതിരി ആയി.. ഒരു സന്തോഷവും ഇല്ല ഇപ്പൊ. ഇനി വല്ല അസുഖവും ഉണ്ടോ… നമ്മളോട് പറയാഞ്ഞിട്ട് ആയിരിക്കുമോ
: ഹേയ് ചുമ്മാ…. അത് ഷിൽനയുടെ കല്യാണം ഒന്നും ശരിയവാത്തതിന്റെയാ… പിന്നെ മാമനും അടുത്ത് ഇല്ലല്ലോ. എന്തെങ്കിലും വിഷമം വന്നാൽ തന്നെ പറയാൻ ഒരു ആൺതുണ ഇല്ലല്ലോ അടുത്ത് അതിന്റെയാ
: അതെനിക്ക് തോന്നി… അതല്ലേ ഏട്ടൻ മംഗലാപുരത്തുനിന്ന് ജോലി വിട്ട ഉടനെ അമ്മായി അവളെയും കൂട്ടി നാട്ടിലേക്ക് വന്നത്. ഏട്ടൻ ഉണ്ടെങ്കിൽ അവർക്കും ഒരു ധൈര്യം ആണ്.
: ഉം…. എന്തായാലും മാമനോട് ഒന്ന് പറഞ്ഞുനോക്കാം. വരുന്നുണ്ടെങ്കിൽ എല്ലാവരും വരട്ടെ. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം…
_______/______/_______/_______
നിമ്മിയുടെ സഹായത്തോടെ ശ്യാമിന്റെ പഴയതും പുതിയതുമായ കുറച്ച് ഫോട്ടോകൾ സംഘടിപ്പിച്ചു. നിമ്മി പറഞ്ഞത് വച്ചു നോക്കുമ്പോൾ ഞാൻ കണ്ടത് ശ്യാമിനെ തന്നെ ആവാൻ ആണ് സാധ്യത. കാരണം അവൻ ഒരു 6 മാസം മുൻപ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് പുറത്തേക്ക് എവിടെയോ പോയി എന്നും ആരോ പറഞ്ഞ അറിവ് അവൾക്ക് ഉണ്ടായിരുന്നു. അവളോട് കാര്യങ്ങൾ ഒന്നും വിശദമായി പറയാൻ നിന്നില്ല. കാരണം എല്ലാം പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അവൾ വഴി ഇതൊക്കെ ഷിൽന അറിയും. ഫോട്ടോകൾ ഉടനെ വിഷ്ണുവിന് അയച്ചുകൊടുത്തു. ഇനി നാട്ടിൽ ഉള്ള കാര്യങ്ങൾ അവൻ നോക്കും.
…………………….