: അപ്പൊ ഇവൻ ആയിരിക്കുമോ അനീഷിന്റെ കൂടെ നാട്ടിൽ വന്നത്…
അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ നിന്റെ കയ്യിൽ
: ആഹ് പിന്നെ… തല്ലാൻ പോകുമ്പോ അവന്റെ ഫോട്ടോയും വാങ്ങിയിട്ടല്ലേ വരുന്നത്… പക്ഷെ ഒപ്പിക്കാം. നിമ്മിയോട് ചോദിച്ചാൽ കിട്ടും. ഷിൽനയോട് ഈ കാര്യം ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല.
ആഹ് പിന്നെ നീ ഇത് ആരോടും പറയണ്ട…
: ടാ… പണി പാളുമോ ?
ഒന്നാമത് നമ്മുടെ നാട് അല്ല. നീ ആവേശത്തിൽ എടുത്തുചാടി ഒന്നും ചെയ്യണ്ട..
: പണി പാളിയ ലക്ഷണം ആണ് മുത്തേ…. അവന്റെ കണ്ണിലെ പക ഞാൻ ഇന്ന് കണ്ടതാ. ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ നിന്ന് തല്ലിയേനെ ഞാൻ, പക്ഷെ തുഷാരയും ചേച്ചിയും കൂടെ ഉള്ളതല്ലേ…
മുത്തേ നീ ഒരു ഉപകാരം കൂടി ചെയ്യണം.. അമ്മായിയും ഷിൽനയും അവിടെ ഒറ്റക്കേ ഉള്ളു. അവരുടെ മേലെ ഒരു കണ്ണ് എപ്പോഴും വേണം.
ഇവന്മാരൊക്കെ ഏത് ടൈപ്പ് ആണെന്ന് പറയാൻ പറ്റില്ല. ചിലപ്പോ കുടുംബത്തിൽ കയറി കളിക്കും…
: അത് അവളുടെ പുറകെ ഒരുത്തൻ നടന്നതല്ലേ… അത് വിട്. ഇവിടെ നാട്ടിൽ വന്നിട്ട് ഒരുത്തനും ഒരു മൈരും കാണിക്കില്ല.
പക്ഷെ അത്രയും പക ഉണ്ടാകാൻ നീ അല്ലല്ലോ അവന്റെ പെങ്ങളെ കയറി പിടിച്ചത്..
നിന്റെ പെങ്ങളെ ശല്യം ചെയ്‌തത് നമ്മൾ ഒന്ന് ചോദിക്കാൻ പോയി… അത്രയല്ലേ ഉള്ളു..
: ഇത് തല്ല് കൊണ്ടതിന്റെ ആയിരിക്കില്ല…. എന്തോ കാര്യമായ പ്രശ്നം ഉണ്ട്…
ചേച്ചിയോട് വിശദമായി ചോദിച്ചാലോ…പക്ഷെ ഇന്ന് അവനെ ഇവിടെ കണ്ട കാര്യം പറഞ്ഞാൽ അവൾ പേടിക്കും… അതുകൊണ്ട് എന്താ ഇപ്പൊ ചെയ്യ
: നീ മറ്റവന്റെ ഫോട്ടോ ഒപ്പിക്ക്… ഞാൻ ഇവിടെ ഒന്ന് അന്വേഷിക്കട്ടെ..
അവന്റെ പേരെന്താ പറഞ്ഞത്
: ശ്യാം….
ഫോട്ടോ ഞാൻ റെഡി ആക്കാം. നിമ്മിയെ ഒന്ന് വിളിക്കട്ടെ..
: നിമ്മിയോ… ഏതെടെ ഇതൊക്കെ കുറേ ഉണ്ടല്ലോ സ്റ്റോക്കിൽ…
സെറ്റ് ആക്കി തരുമോ… നിന്റെ കല്യാണം കഴിഞ്ഞതോടെ ആകെ ചൊറയാണ്… എങ്ങനെങ്കിലും കെട്ടിച്ചേ അടങ്ങൂ എന്നാണ് വീട്ടുകാർ..
: അത് കല്യാണം കഴിഞ്ഞതാ… നമുക്ക് വേറെ നോക്കാം.. എന്ന ശരി. നാളെ വിളിക്കാം
: ഓകെ ടാ മുത്തേ… നീ ഒന്ന് ശ്രദ്ദിച്ചോ…
: ഉം…. ശരിയെടാ
……………………..