ഞാൻ : അളിയാ…. ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്…. എനിക്ക് ഇവിടൊന്നും പോയാൽ ശരിയാവില്ല..
( എന്റെ മനസിൽ ഉള്ള പേടി എന്താണെന്ന് തൽക്കാലം ഇവരോട് പറയണ്ട. ചിലപ്പോൾ അത് അറിഞ്ഞാൽ അവരും പേടിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ഇപ്പൊ കുറച്ച് നാണംകെട്ടാലും സാരമില്ല. എന്റെ കുടുംബത്തിന്റെ സന്തോഷം ആണ് എനിക്ക് വലുത്..)
തുഷാര : ആഹ്… ഏട്ടന് വീട്ടിൽ ഇരുന്നാലേ പോകൂ…
മതി ഏച്ചി, ഇനി നാളെ കറങ്ങാൻ പോകാം. ഏട്ടൻ സമാധാനത്തിൽ പോയ്ക്കോട്ടെ..
ചേച്ചി : വീട് വരെ എത്തുമോഡേ…. അല്ല വണ്ടി നാറ്റിക്കുമോ
ഞാൻ : നീ ഒന്ന് മിണ്ടാതിരിക്കുമോ…… ഒരു അവസരം കിട്ടിയാൽ നല്ലോണം മുതലാക്കിക്കോണം…
എന്റെ അളിയാ…. നിങ്ങളെ സമ്മതിക്കണം. എങ്ങനെ സഹിക്കുന്നു ഇതിനെ….
……………………
വീട്ടിൽ എത്തിയ ഉടനെ തുഷാരയെ ബോധിപ്പിക്കുവാനായി കുറേ നേരം ടോയ്ലറ്റിൽ ചിലവഴിച്ചു. ഇനി ഒന്ന് വിഷ്ണുവിനെ വിളിക്കണം.
വെളിയിൽ ഇറങ്ങി നോക്കുമ്പോൾ തുഷാര അടുക്കളയിൽ ഉണ്ട്. വാങ്ങി വന്ന സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിൽ ആണ്. അവൾ കാണാതെ ബാൽക്കണിയിലേക്ക് ഇറങ്ങി വിഷ്ണുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.
: ചങ്കേ…. പറയെടാ മുത്തേ… എന്താണ് വിശേഷം. അവള് അവിടെ എത്തിയോ
: ആടാ…. അവൾ ഉച്ചയായപ്പോ എത്തി.. നീ എവിടാ.
: ഞാൻ ദാ ഇപ്പൊ വീട്ടിൽ എത്തിയതെ ഉള്ളു.
: ടാ…. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ. നീ അന്ന് പറഞ്ഞില്ലേ, എന്നെ അന്വേഷിച്ച് ആരോ രണ്ടുപേർ നാട്ടിൽ വന്നിരുന്നു എന്ന്… അതിന്റെ ഫുൾ ഡീറ്റൈൽസ് പറ
: എന്താടാ ഇപ്പൊ പെട്ടന്ന്… ഞാൻ അന്ന് പറഞ്ഞപ്പോ നീ അത്ര കായമാക്കിയിട്ടില്ലല്ലോ… അതിൽ ഒരുത്തൻ നമ്മുടെ മറ്റേ മേസ്ത്തിരിയുടെ കൂടെ ഉണ്ടായതാ… നമ്മൾ അന്ന് തല്ലി കൈ പൊട്ടിച്ചില്ലേ അവൻ.. പിന്നെ ഒരുത്തൻ ഏതാണെന്ന് എനിക്ക് അറിയില്ല… ഞാൻ അവരെ നേരിട്ട് കണ്ടിട്ടില്ല. പിള്ളേര് പറഞ്ഞതാ
: അതായത് ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചവൻ ആണോ വന്നത് അതോ കൂടെ ഉണ്ടായവനോ
: കൂടെ ഉള്ളവൻ…. അനീഷ് എന്നാ അവന്റെ പേര്, കൈയ്യിൽ കയറി പിടിച്ചവന്റെ പേര് കുട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെയാ അവനെ വിളിക്കുന്നത്. ഇപ്പൊ എന്താ പറ്റിയെ
: എടാ ഞാൻ ഇന്ന് ഇവിടെവച്ച് രണ്ടാളെ കണ്ടു… ഒന്ന് ഈ പറഞ്ഞ കുട്ടൻ ആണ്. കൂടെയുള്ളവനെ നിനക്ക് പറഞ്ഞാൽ അറിയില്ല… ഷിൽനയുടെ പുറകെ നടന്ന ഒരുത്തൻ ഉണ്ടായിരുന്നു. അവനുമായി ഒരിക്കൽ മംഗലാപുരത്തു വച്ച് ഞാൻ മുട്ടിയതാ.. പക്ഷെ അവൻ തന്നെ ആണോ എന്ന് ഉറപ്പില്ല… അന്ന് അവൻ താടിയും മുടിയുമൊക്കെ വളർത്തി ഒരു കോലത്തിൽ ആയിരുന്നു. ഇതിപ്പോ നല്ല നീറ്റ് ലുക്ക് ആണ്