ഞങ്ങളെ പാസ് ചെയ്ത് അവർ രണ്ടുപേർ മുകളിലേക്ക് കയറി പോയി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി മുകളിൽ നിൽപ്പുണ്ട്. അപ്പോഴാണ് വിഷ്ണു മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തിയത്… അന്ന് ഞാൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ഇപ്പോൾ എനിക്ക് അത് ബോധ്യമായി വരുന്നുണ്ട്….
……………………(തുടർന്ന് വായിക്കുക)……………….
: അളിയാ…. ഇനി എങ്ങോട്ടാ നമ്മൾ പോകുന്നത്
: നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ.. അല്ലെങ്കിൽ പാർക്കിൽ പോവാം..
: എവിടെയും പോവണ്ട…. റൂമിലേക്ക് പോകാം. ഇന്ന് ഇനി കറക്കം ഒന്നും വേണ്ട
ചേച്ചി : നിനക്കെന്തുപറ്റി…. മുഖം ഒക്കെ വല്ലാതെ ഉണ്ടല്ലോ..
തുഷാര : എന്തായാലും ഇറങ്ങിയതല്ലേ ഏട്ടാ…. കുറച്ച് കറങ്ങിയിട്ട് പോയാൽ പോരെ..
ഞാൻ : ഇന്ന് ഇനി എവിടെയും പോണില്ല. എല്ലാവരും നേരെ വീട്ടിലേക്ക്. അളിയൻ ചാവി ഇങ്ങ് തന്നെ. വണ്ടി ഞാൻ ഓടിക്കാം
അളിയൻ : അമലൂട്ട…. എന്താ പ്രശ്നം. നീ ആകെ വല്ലാതെ ആയല്ലോ..
ഞാൻ : അതൊക്കെ പിന്നെ പറയാം. നിങ്ങൾ പെട്ടെന്ന് വന്നേ.
ചേച്ചി : അവന് പ്രാന്ത് അല്ലാതെ എന്ത്…പെണ്ണ് ആദ്യമായിട്ട് ദുബായിൽ വന്നിട്ട് ഒന്ന് കറങ്ങാൻ പോകാമെന്ന് വച്ചതാ.
ഞാൻ : എടി പുന്നാര ചേച്ചീ…. ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്. നമുക്ക് കറങ്ങാൻ ഒക്കെ പിന്നെ പോകാം.
ചേച്ചി : നീ കാര്യം എന്താണെന്ന് വച്ചാൽ പറ…. പെട്ടെന്ന് എന്താ നീ ഇങ്ങനെ
ഞാൻ : എടി കോപ്പേ…. എനിക്ക് അപ്പിയിടാൻ മുട്ടുന്നു…
നിങ്ങൾ ഒന്ന് നടന്നേ
( എല്ലാവരും ചിരിയോട് ചിരി….. ഒന്നും മനസ്സിലായില്ലെങ്കിലും അവരുടെ ചിരി കണ്ടിട്ട് കുട്ടൂസൻ വരെ പൊട്ടിച്ചിരിച്ചു… )
അളിയൻ : അളിയാ…. ഇതാണോ ഇത്ര വലിയ കാര്യം.. ഇവിടെ ഉണ്ടല്ലോ ടോയ്ലറ്റ്.. നല്ല നീറ്റ് ആണ്. പോയിട്ട് വാ