( മോഹനനെ പുറത്ത് നിർത്തിയ ശേഷം അളിയൻ വീണ്ടും ഡോക്ടറോട് സംസാരിച്ചു തുടങ്ങി. )
: സാറേ… ഞാൻ അവരോട് ആരൊക്കെയാ മരിച്ചത് എന്നൊന്നും പറഞ്ഞിട്ടില്ല.. ഇപ്പൊ എനിക്ക് അത് പറയാൻ പറ്റില്ല. നാളെ കാലത്ത് അച്ഛനെയും എന്റെ ഭാര്യയെയും നാട്ടിലേക്ക് പറഞ്ഞ് വിടാനുള്ള ടിക്കറ്റ് നോക്കുന്നുണ്ട്. നാട്ടിൽ ഉള്ളവർക്കും അതൊരു സമാധാനം ആവും.
: അത് നന്നായി… ചെറിയ കുട്ടി ഒക്കെ ഉള്ളതല്ലേ. അവർ നാളെ പോകട്ടെ. നിങ്ങൾ ഉണ്ടല്ലോ ഇവിടെ.
: ഞാൻ ഉണ്ടാവും. പിന്നെ നാട്ടുകാർ കുറേ പേർ ഉണ്ട്. എന്ത് സഹായത്തിനും ആളുണ്ട് ഇവിടെ.
: കണ്ടീഷൻ വളരെ മോശമാണ്. എനിക്ക് ഒരു ഉറപ്പും ഇല്ല…
: ഡോക്ടറേ… വേറെ എവിടെങ്കിലും കൊണ്ടുപോയാൽ രക്ഷപ്പെടുമോ…. ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും കൊണ്ടുപോകാം. പൈസ എത്രയായാലും പ്രശ്‌നമല്ല. ഒരു ജീവൻ കളയരുത്…
: ഇപ്പൊ എവിടേക്കും മാറ്റാൻ പറ്റില്ല. തലയ്ക്ക് കാര്യമായ ഇഞ്ചുറി ഉണ്ട്. അതുപോലെ ഹാർട്ടിനും ലങ്സിനും ചെറിയ ക്ഷതം പറ്റിയിട്ടുണ്ട്. അതുകൊണ്ട് വെന്റിലേറ്റർ സഹായത്തോടെയാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. ഇപ്പൊ എവിടേക്കും മാറ്റുന്ന കാര്യം ചിന്ദിക്കണ്ട… അത് ചിലപ്പോ ദോഷം ചെയ്യും.
: ഉം… അപ്പൊ പ്രതീക്ഷ ഒന്നും വേണ്ട അല്ലെ….
ഞാൻ എങ്ങനാ ഡോക്ടറെ അവരെയൊക്കെ ഒന്ന് ആശ്വസിപിക്കുക… എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല…
: നമുക്ക് നോക്കാം… എന്തായാലും 2 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല. ഇനി ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ തന്നെ എങ്ങനെ ആയിരിക്കും എന്നൊന്നും പറയാൻ പറ്റില്ല… ചിലപ്പോ മെമ്മറി നഷ്ടപെടാം, അല്ലെങ്കിൽ ഒരു ഭാഗം തളർന്നുപോകാം, അല്ലെങ്കിൽ മന്നബുദ്ധി ആവാം… അങ്ങനെ ഏതെങ്കിലും ഒരു അവസ്ഥയിൽ ആയിരിക്കും.
പക്ഷെ അതൊക്കെ പിന്നത്തെ കാര്യം അല്ലെ… അതൊക്കെ നമുക്ക് ശ്രമിച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളു. ഇപ്പൊ ജീവൻ രക്ഷിക്കൽ ആണ് പ്രധാനം.
: എങ്ങനെ കിട്ടിയാലും കുഴപ്പമില്ല… ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം…തിരിച്ചു കിട്ടിയാൽ മതി ഞങ്ങൾക്ക്..
_____/_____/______/______
ഒരു നാടിനെ മുഴുവൻ നൊമ്പരത്തിൽ തള്ളിവിട്ടുകൊണ്ട് രണ്ട് മൃതശരീരങ്ങളുമായി ആംബുലൻസ് അമലിന്റെ നാട്ടു വഴികളെ കീറിമുറിച്ചുകൊണ്ട് മന്ദം മന്ദം നീങ്ങി. ഒരേ ദിവസം രണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന നാട്ടുകാരുടെ തേങ്ങലുകളെ സാക്ഷിയാക്കി അമലിന്റെ വീട്ടുപടിക്കൽ ആംബുലൻസ് വന്നുനിന്നു. അതുവരെ ഒന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവും കാത്തിരുന്ന ഉഷയും, നിത്യയും, ഷിൽനയും, അഞ്ജലിയും പൊട്ടിക്കരഞ്ഞു. എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ ആ ഉമ്മറത്തേക്ക് കയറ്റി വയ്ക്കുമ്പോൾ ആ നാട് ഒന്നാകെ കരഞ്ഞു.
(തുടരും)
❤️🙏
© wanderlust