മടിയിൽ കിടന്ന് പിടയുന്ന അവളുടെ കൈകൾ ചേർത്തുപിടിച്ച് ഞാൻ പൊട്ടി കരഞ്ഞു… വണ്ടിയുടെ ഡോറിൽ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം കൈയ്യെത്തി പിടിച്ച് എടുത്തു. കുപ്പി തുറന്ന് വെള്ളം തുഷാരയുടെ മുഖത്തേക്ക് അൽപ്പം ഒഴിച്ചു കൊണ്ടിരുന്നു. അവളുടെ തലയിൽ കൂടി രക്തം വാർന്ന് എന്റെ തുടയിൽ മുഴുവൻ പരന്നിട്ടുണ്ട്… കുപ്പിയിൽ നിന്നും വെള്ളം അവളുടെ വായിലേക്ക് അൽപ്പാലപ്പം ഒഴിച്ചുകൊണ്ട് ഞാൻ നിലവിളിച്ചു…
മാമാ………. എഴുന്നേറ്റ് വാ… തുഷാര…. മാമാ…
എന്റെ വിളി കേൾക്കാൻ കാത്തുനിൽക്കാതെ ചേതനയറ്റ മാമന്റെ ശരീരമാണ് ബോണറ്റിന് മുകളിൽ എന്നറിയാതെ ഞാൻ അലറി…
ഉഉഹ്ഹ്ഹ….. ഏട്ടാ… ഹ്ഹ ഹൂ…..
തുഷാരേ…. മോളേ… ഒന്നുമില്ല…. മോൾക്ക് ഒന്നും ഇല്ല….
അവർ ഇപ്പൊ എത്തും………. ശ്വാസം എടുക്ക്…. ശ്വാസം എടുക്ക് മുത്തേ…
തുഷാരയെ മടിയിൽ എടുത്തുപിടിച്ച് കരയുന്ന എന്റെ മുന്നിലൂടെ രണ്ട് നിഴലുകൾ എന്നെ ലക്ഷ്യമാക്കി അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു. മുന്നിലുള്ള ലോറിയുടെ കത്തിനിൽകുന്ന ഹെഡ് ലൈറ്റ് അതിൽ ഒരാൾ ഒറ്റയടിക്ക് പൊട്ടിച്ചു… റോഡരികിലെ വിളക്കുകാലിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാൻ തലയുയർത്തി നോക്കുമ്പോൾ അവർ രണ്ടുപേർ….. ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അതിൽ ഒരാൾ കുട്ടനാണ്, മറ്റേത് മാളിൽ വച്ച് കണ്ട അതേ ആൾ. പക്ഷെ ഇയാളെ എനിക്ക് ഇതുവരെ മനസിലായില്ലല്ലോ…
: കുട്ടാ… പ്ലീസ് പെട്ടെന്ന് ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം… പ്ലീസ് ഹെല്പ് അസ്
: ഹ ഹ ഹാ…. പോവാട മുത്തേ… ഹോസ്പിറ്റലിലേക്ക് തന്നെ പോവാം.. നിനക്ക് ഇത് ആരാണെന്ന് അറിയോ…
: പ്ലീസ് കുട്ടാ…. അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം… ഒന്ന് സഹായിക്കൂ പ്ലീസ്… അല്ലെങ്കിൽ ഇവൾ മരിച്ചുപോകും… ഞാൻ നിന്റെ കാലു പിടിക്കാം..
: അവള് ചാവട്ടെടാ…. കൂട്ടത്തിൽ നിന്നെയും പറഞ്ഞയക്കാം എന്തേ…
നിനക്കിട്ട് ഒരു പണി തരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ കൊല്ലണം എന്ന് വിചാരിച്ചിട്ടില്ല. അപ്പോഴാണ് നമ്മുടെ ഭായി നിന്റെ കാര്യം പറയുന്നത്…. അത് കൂടി കേട്ടപ്പോ നിന്നെ വിടാൻ തോനുന്നില്ലെടാ നായിന്റെ മോനെ…
: കുട്ടാ… നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ… ഇവരെ ഉപദ്രവിക്കരുത്. പ്ലീസ്…. എത്രയും പെട്ടെന്ന് കൊണ്ടുപോയാൽ ഇവർ രക്ഷപ്പെടും…
ഭായ് : എട ചെറുക്കാ…. നിനക്ക് എന്നെ മനസിലായോ… ഉണ്ടാവില്ല.
നീ ആരാടാ നായിന്റെ മോനെ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ…. എങ്ങനേലും രണ്ടെണ്ണത്തിനെ പെഴപ്പിച്ച് കുറച്ച് കാശുണ്ടാക്കാമെന്ന് വിചാരിച്ചപ്പോ നിനക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നു അല്ലെടാ മൈ മോനെ…
ഞാൻ : ചേട്ടാ നിങ്ങൾ പറയുന്നതൊന്നും കേൾക്കാനുള്ള അവസ്ഥയിൽ അല്ല ഞാൻ…. ഒന്ന് സഹായിക്കൂ പ്ലീസ്…
ഭായ് : സഹായം…. വാവ്…. നിന്റെ വിധി ഇതാണ്. ഇവിടെ കിടന്ന് ചോരവാർന്ന് ചാവാൻ…