ഷിൽനയുടെ കാര്യം ഓർത്ത് എപ്പോഴും ടെൻഷൻ അടിച്ച് ഇരിക്കുകയാണ്. ഇപ്പൊ പതിവില്ലാത്ത രീതിയിൽ മദ്യപാനവും തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മാമന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്നു കരുതിയാണ് ഞാൻ നിർബന്ധിക്കുന്നത്.
തുഷാരയും ചേച്ചിയും നല്ല ത്രില്ലിൽ ആണ്. അളിയൻ മുൻപ് അവിടൊക്കെ പോയിട്ടുള്ളതാണ്. ഞാൻ ദുബായിൽ വന്നിട്ട് ആദ്യമായാണ് ക്യാമ്പിൽ പോകുന്നത്. താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരം യാത്രയുണ്ട് അവിടേക്ക്… എന്റെ കാറിൽ എല്ലാവർക്കും കൂടി പോകാമെന്ന് പറഞ്ഞപ്പോൾ അളിയൻ ആണ് വിലക്കിയത്. ദൂരം കൂടുതൽ ഉള്ളതല്ലേ രണ്ടു വണ്ടിയിൽ പോകാമെന്ന് പറഞ്ഞു. ഒരു വണ്ടി കേടായാലും മറ്റേത് ഉണ്ടാകുമല്ലോ എന്നാണ് അളിയന്റെ തിയറി. ഒരു കണക്കിന് നോക്കുമ്പോൾ ശരിയാണ്. കാരണം കുറച്ചു ദൂരം മരുഭൂമിയിൽ കൂടെ ഉള്ളിലേക്ക് സഞ്ചരിക്കുവാൻ ഉണ്ട്.
……………………….
രണ്ട് വണ്ടികളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. വീട്ടിൽ നിന്നും ഇറങ്ങി നേരെ മാമന്റെ ഓഫീസിൽ പോയി മാമാനേയും കൂട്ടികൊണ്ടാണ് യാത്ര. ഞാനും തുഷാരയും മാമനും എന്റെ കാറിലും, അളിയൻ, ചേച്ചി, കുട്ടൂസൻ, അച്ഛൻ എന്നിവർ അളിയന്റെ കാറിലുമാണ് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, പുറകിൽ തന്നെ ഉണ്ടായിരുന്ന അളിയന്റെ വണ്ടി കാണാൻ ഇല്ല. ഞാൻ ഇത് പറഞ്ഞപ്പോൾ മാമൻ ഉടനെ അച്ഛന്റെ ഫോണിലേക്ക് ഡയൽ ചെയ്തു. അവർ പെട്രോൾ നിറയ്ക്കുവാൻ കയറിയതാണെന്നും പിന്നെ എന്തോ കുറച്ച് സാധനങ്ങൾ വാങ്ങണം എന്നും പറഞ്ഞു. ഞങ്ങളോട് വഴിയിൽ നിർത്തണ്ട യാത്ര തുടരുവാനും നിർദേശിച്ചു. വഴിയിൽ നിർത്തുന്നത് അത്ര സേഫ് അല്ല എന്ന് തോന്നിയത്കൊണ്ട് ആവും അച്ഛൻ അങ്ങനെ പറഞ്ഞത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി വിജനമായ പാതയിലൂടെ വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മാമൻ വണ്ടിയിൽ ഇരുന്ന് ഷിൽനയുടെ കല്യാണക്കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അവളോട് സംസാരിച്ച് ഒരു പോംവഴി കണ്ടെത്തണം എന്നാണ് മാമൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ തുഷാരയോടും പറയുന്നുണ്ട് ഷിൽനയെ പറഞ്ഞു മനസിലാക്കാൻ.
വണ്ടി മുന്നോട്ട് നീങ്ങും തോറും വഴിയിൽ ഒന്നും തന്നെ കാണാൻ ഇല്ല. രണ്ട് ഭാഗവും മരുഭൂമി മാത്രം. നിശ്ചിത അകലത്തിൽ വഴിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നതും എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റും ഒഴിച്ചാൽ മറ്റ് വെട്ടം ഒന്നും ഇല്ല.
: അമലൂട്ടാ… നീ നോക്കി ഓടിക്ക്, ഞാൻ ഒന്ന് മയങ്ങട്ടെ…
കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു ചെറിയ കവല ഉണ്ട്. അവിടെ നിർത്തിയിട്ട് എന്നെ വിളിക്ക്.
: ആഹ്.. മാമൻ ഉറങ്ങിക്കോ….നമുക്ക് ഒരു മിനിമം സ്പീഡിൽ പോകാം.
: ആഹ…. ദാ ഫോൺ അടിക്കുന്നു… ഷിൽന ആണല്ലോ.
ഒന്ന് ഉറങ്ങാമെന്ന് വച്ചപ്പോൾ….
: ഫോൺ എടുക്ക്… എന്തെങ്കിലും എമെർജൻസി ആണെങ്കിലോ..
മാമൻ ഫോൺ എടുത്ത് സംസാരം തുടങ്ങി. ഷിൽനയുടെ ഫോണിൽ നിന്നും