അല്ലേൽ കാര്യം പൊക്കാ. ചിലപ്പോ നമ്മളാണ് കുടിപ്പിച്ചത് എന്ന് വരെ പറഞ്ഞുകളയും അവർ. ”
ഓമനേച്ചി വെളിയിലേക്ക് വന്നതും വിഷ്ണുവിന്റെ തുട പൊളിച്ചു… കൈയ്യിൽ ഉണ്ടായിരുന്ന ചട്ടുകം വച്ച് നല്ല രണ്ടെണം കൊടുത്തു. ആഹാ.. കാണാൻ നല്ല രസമുണ്ട്. മിക്കവാറും അവനുള്ളത് കഴിഞ്ഞാൽ അടുത്തത് എന്റെ ഊഴം ആയിരിക്കും.
വിഷ്ണു : ആഹ്… അമ്മേ വിട് വേദനിക്കുന്നു. ഞാൻ കുടിച്ചിട്ടില്ല..
എടാ അമലൂട്ടാ ഒന്ന് പറയെടാ…
ഓമന : കളവ് പറയുന്നോടാ… നിന്റെ കുടി ഞാൻ മാറ്റി തരുന്നുണ്ട്.
വിഷ്ണു : ആഹ്.. മതി മതി. സത്യം ഞാൻ ഇഷ്ടമുണ്ടായിട്ട് കുടിച്ചതല്ല.. ദാ …അവൻ നിർബന്ധിച്ചപ്പോ കുടിച്ചതാ…
(തെണ്ടി… കാലത്തിന് മുന്നേ സഞ്ചരിച്ച ആശാന്റെ ഡയലോഗ് ഒന്ന്കൂടി മനസിൽ മിന്നി തിളങ്ങി.
പക്ഷെ ഞാൻ പോലും പ്രതീക്ഷിക്കാതെ ഓമനേച്ചി രണ്ടടി അവന്റെ മുട്ടുകാലിന് നോക്കി കൊടുത്തു… )
ഓമന : കള്ളം പറയുന്നോടാ…. നിന്റെ വാക്കും കേട്ടിട്ട് ഇത്രയും നാൾ ആ പാവം ചെക്കനെ സംശയിച്ചു… ഇനി നിന്റെ കളി ഇവിടെ നടക്കില്ല മോനേ…
( ദൈവമേ അപ്പൊ ഈ തെണ്ടി ഇത്രയും നാൾ എന്റെ പേരായിരുന്നോ പറഞ്ഞോണ്ടിരുന്നത്… )
ഞാൻ : നല്ല രണ്ടെണ്ണം കൂടി കൊടുക്ക് ഓമനേച്ചി… ഓന്റെ പഠിപ്പ് മാറട്ടെ…
(ഇതിനിടയിൽ വിഷ്ണു എന്നെ നോക്കി ഒന്ന് മുഖം ചുളിച്ചു… ഒന്ന് രക്ഷിക്കെടാ എന്ന ഭാവത്തിൽ.. )
ലീന : അതേ സാറേ.. അങ്ങോട്ട് പോവണ്ട… ‘അമ്മ മണത്ത് പിടിക്കും. നല്ല മണമുണ്ട്.. ( എന്റെ അടുത്ത് വന്ന് ലീനേച്ചി ചെറിയ ശബ്ദത്തിൽ പറഞ്ഞു )
ഞാൻ : ആണോ… എന്ന പോയി ആ ചെക്കനെ ഒന്ന് രക്ഷിക്ക് മുത്തേ.. പ്ലീസ്..
ലീന : ഇപ്പൊ മുത്തായോ…ഉം… നോക്കട്ടെ
അമ്മേ മതി… വെറുതേ നാട്ടുകാരെ അറിയിക്കണ്ട…. നമുക്ക് ശരിയാക്കാം അവനെ..
ഓമന : എന്റെ അമലൂട്ടാ… നിനക്ക് ഒന്ന് പറഞ്ഞുകൊടുത്തൂടെ ഇവന്.. ആ സുന്ദരൻ വക്കീലിന്റെ അടുത്ത് പ്രാക്ടീസിന് പോകാൻ പറഞ്ഞിട്ട് ആകെ 2 ദിവസം പോയി. പിന്നെ രാവിലെ ഇവിടുന്ന് ഇറങ്ങും വൈകുന്നേരം എവിടുന്നെങ്കിലും ഇതുപോലെ കള്ളും കുടിച്ചിട്ട് വരും. നീ ഒന്ന് നന്നാക്കി എടുക്ക് ഇവനെ.. ഓമനേച്ചി എന്തുവേണേലും തരാം നിനക്ക്…
ലീന : ‘അമ്മ അവനേം കൂട്ടി അകത്ത് പൊക്കോ.. ഞാൻ പറഞ്ഞോളാം അമലൂട്ടനോട്..
ഓമനേച്ചി അവനെയും കൂട്ടി അകത്തേക്ക് വിട്ടു. പാവം നന്നായി വേദനിച്ചു കാണും. എന്തായാലും അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. കുടിക്കുന്നത് പെട്ടെന്ന് നിർത്താൻ പറ്റിയില്ലെങ്കിലും കൃത്യമായി ജോലിക്ക് പോകുന്ന ആളാക്കി മാറ്റണം. നാളെ ആവട്ടെ ശരിയാക്കാം. ഇനി ടീച്ചർക്ക് എന്ത് ഉപദേശം ആണാവോ തരാൻ ഉള്ളത്.
: എന്ന ഞാൻ പൊക്കോട്ടേ… വണ്ടി ഞാൻ എടുക്കുവാണേ.. അവനോട് പറഞ്ഞാമതി.