ചേച്ചി : എന്താ അമ്മായീ…. ഇവൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ..
ഞാൻ : ഒന്ന് പോടി… ഞാൻ എന്ത് ചെയ്തെന്നാ…
അമ്മായി : അതൊന്നും അല്ലെടി…. അവന്റെ ഫോണിൽ ഉണ്ട്.. നിങ്ങൾ നോക്ക്
(എന്റെ ഫോണിൽ ഉണ്ടായിരുന്ന തുഷാരയുടെ ഫോട്ടോ അമ്മായി തന്നെ എല്ലാവരെയും കാണിച്ചു. )
ചേച്ചി : ആഹാ… എന്ത് ക്യൂട്ടാ ഈ കൊച്ചിനെ കാണാൻ…
ഇനി പേടിക്കാനില്ല ഇത് എന്തായാലും ഇവന് വളയില്ല… അമ്മായി കാര്യം പറ
ഞാൻ : ആണോ… എന്ന ഞാൻ വളച്ചു തരട്ടെ… ബെറ്റിന് ഉണ്ടോ…
അമ്മ : രണ്ടും തുടങ്ങിയല്ലോ… അമലൂട്ടാ നീ ഇപ്പൊ ആരെയും വളക്കാനും ഒടിക്കാനും ഒന്നും പോവണ്ട….
എന്താ നിത്യേ സംഭവം
അമ്മായി : ഇവളെ നമുക്ക് അമലൂട്ടന് വേണ്ടി ആലോചിച്ചാലോ… ഷിൽനയുടെ കൂടെ ജോലി ചെയ്യുന്ന കൊച്ചാണ്. അവളുടെ ജൂനിയർ ആയി പഠിച്ചതാ..
ചേച്ചി : എവിടാ അമ്മായി പെണ്ണിന്റെ വീട് ….
ഞാൻ : പയ്യന്നൂർ ആണ്.. ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് പോയാൽ മതി..
ചേച്ചി : അപ്പൊ നീ എല്ലാം ചോദിക്കുകയും കഴിഞ്ഞോ.. ഇതിൽ എന്തോ തട്ടിപ്പ് ഉണ്ടല്ലോ…
അമ്മ : അല്ല പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നല്ലോ …
അമ്മായി : തുഷാര എന്ന പേര്.. തട്ടിപ്പ് ഒന്നും ഇല്ല അച്ചു… അവൾ ഒരു ദിവസം വീട്ടിൽ വന്നിരുന്നു. ഇപ്പൊ ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോ ഷിൽനയ്ക്ക് കൂട്ടായിട്ട് തുഷാരയാ അവിടെ നിൽക്കുന്നത്… ഞാൻ വിളിച്ചപ്പോ പറഞ്ഞിരുനില്ലേ ഒരു കൂട്ടുകാരി കൂടെ നിൽക്കാൻ ഉണ്ടെന്ന്… അവളാണ് ഇത്..
അമ്മ : നല്ല മോളാ… എനിക്ക് ഇഷ്ടായി…
പെണ്ണിന്റെ വീട്ടുകാർക്ക് സമ്മതം ആവുമോ…
അമ്മായി : അതൊക്കെ ആയിക്കോളും… ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചിരുന്നു… അവർക്ക് കുഴപ്പം ഒന്നും ഇല്ല.. ഉഷേച്ചി വേഗം മോഹനാട്ടനെ വിളിച്ച് സംസാരിക്ക്… അധികം വൈകിക്കണ്ട..
( ഓഹോ… അമ്മായി രണ്ടും കല്പിച്ച് ആണല്ലോ… ഞാൻ അറിയാതെ അവളുടെ അമ്മയെ വരെ വിളിച്ച് സംസാരിച്ചോ…. )
അമ്മ : അല്ല നിത്യേ ഇവന്റെ ജാതകം ഇതുവരെ എഴുതിയിട്ടില്ല… അവർക്ക് അതൊക്കെ നിർബന്ധം ആണെങ്കിലോ..
ഞാൻ : ഓഹ് അതൊന്നും അവർക്ക് നിർബന്ധം ഇല്ല… ഇതൊക്കെ ഞാൻ ചോദിച്ച് മനസിലാക്കിയിട്ടുണ്ട്…
ചേച്ചി : ഇവൻ ഏതാ സാധനം നോക്കിയേ… ഇനി അവളുടെ എന്തെങ്കിലും അറിയാൻ ബാക്കി ഉണ്ടോടാ..
ദൈവമേ ഈ സാധനം ഇവിടെ നിൽക്കുന്നത് ഓർമയില്ലാതെ ആണല്ലോ ദൈവമേ ഞാൻ പറഞ്ഞത്.. അമ്മായി തന്നെ അവരുടെ സംശയങ്ങൾക്ക് എല്ലാം ഭംഗിയായി മറുപടി കൊടുത്തു. ‘അമ്മ അപ്പോൾ തന്നെ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
അച്ഛൻ അളിയനെ വിളിക്കുന്നു, മാമനെ വിളിക്കുന്നു, പിന്നെ ഇവർ എല്ലാം കൂടി എന്നെ വിളിക്കുന്നു…. ഒന്നും പറയണ്ട.. ഒരു ബഹളം തന്നെ ആയിരുന്നു. എല്ലാവർക്കും സന്തോഷമായി. അധികം അലയാതെ തന്നെ ഒരു പെണ്ണിനെ കിട്ടിയല്ലോ. കിട്ടിയില്ല .. എന്നാലും ഇത് ഏകദേശം ഉറച്ചത് പോലെ തന്നെ. ഇനി നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രശ്‌നങ്ങൾ പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായലോ…