എടുത്തുകൊണ്ട് നേരെ അമ്മായിയുടെ വീട്ടിലേക്ക് വിട്ടു. വീണ്ടും എന്റെ സ്വർഗ്ഗലോകത്തിലേക്ക്. ഇത്രയും സുരക്ഷിതമായി വെണ്ണ കട്ടുതിന്നാൻ ഭഗവാൻ കൃഷ്ണന് പോലും പറ്റിയിട്ടുണ്ടാവില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്നും സാധനങ്ങൾ ഒക്കെ എടുത്തു വച്ച ശേഷം നേരെ സോഫയിൽ ചെന്ന് മലർന്ന് കിടന്നു. അമ്മായി സ്വന്തം വീട്ടിൽ എത്തിയ സന്തോഷത്തിൽ ആണ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് എന്ന് പറയുന്നത് പോലെയാണ് ഇതും. എത്ര വലിയ ആഡംബര ഹോട്ടലിൽ നിന്നാലും സ്വന്തം വീട്ടിൽ കിട്ടുന്ന മനസുഖം ഉണ്ടാവില്ല. എല്ലാവർക്കും സ്വന്തം വീട് ഒരു സ്വർഗം തന്നെയല്ലേ. ലോകത്തിന്റെ ഏത് കോണിൽ പോയാലും മനുഷ്യർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകണം എന്നാണ്. വീടും നാടും നമ്മൾ മലയാളികൾക്ക് എന്നും ഒരു വികരമല്ലേ.
സാധനങ്ങൾ എല്ലാം എടുത്ത് വച്ച ശേഷം അമ്മായിയും എന്റെ അരികിലായി വന്നിരുന്നു. എന്റെ തലയിൽ വാത്സല്യത്തോടെ തടവിക്കൊണ്ട് എന്റെ കവിളിൽ ചെറുതായൊന്ന് തട്ടി.
: മുത്തേ…
: ഉം… എന്താ അമലൂട്ടാ… ഇപ്പൊ സന്തോഷം ആയോ എന്റെ കള്ളന്
: പിന്നെ ഇല്ലാതെ… എന്നാലും അമ്മായി ആളൊരു പുലി തന്നെ. ഇത് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല..
: ഇനി അവസരം കിട്ടുമ്പോഴൊക്കെ ഞാൻ എന്റെ കെട്ടിയോന്റെ കൂടെ തന്നെ ഉണ്ടാവും കേട്ടോ….
ആഹ് പിന്നേ നിന്നോട് പിണക്കമാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു
: ദൈവമേ അതാര…. ഷിൽന ആണോ…
: ആ പിന്നെ അല്ലാതെ.. തുഷാരയും ഇല്ലേ അവിടെ. എന്നിട്ട് നീ ഒരിക്കലെങ്കിലും വിളിച്ചോ അവളെ ?
: ഇന്ന് ഫുൾ ഡ്രൈവിങ് അല്ലായിരുന്നോ മുത്തേ… സത്യം പറഞ്ഞാൽ ഞാൻ വിട്ടുപോയി… ഇപ്പൊ വിളിച്ചാലോ.
: വേണ്ട… അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…
പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് അമലൂട്ടനോട്..
: പറയെടോ… അതിനെന്താ ഇത്ര മടി..
: ഞാൻ വേറെ ആരോടും പറഞ്ഞില്ല.. ആദ്യം എന്റെ കെട്ടിയോനോട് പറയാം എന്ന് കരുതി. രമേഷേട്ടൻ നേരത്തെ വിളിച്ചിരുന്നു. ഷിൽനയ്ക്ക് ഒരു ആലോചന. ഗൾഫിൽ തന്നെ ഉള്ളതാ ചെറുക്കനും ഫാമിലിയും. ചെക്കൻ ഇപ്പൊ എന്തോ ട്രൈനിങ്ങിന് പുറത്തെവിടെയോ ആണ് ഉള്ളത്. ഒരു വർഷം കഴിയും വരാൻ. അവർക്ക് താല്പര്യം ഉണ്ട് പോലും. ഇപ്പൊ പറഞ്ഞുവച്ചിട്ട് അടുത്തവർഷം നോക്കിയിട്ട് കല്യാണം നടത്താം എന്ന്.
: എല്ലാവരും ഗൾഫിൽ ആണോ… ഇവിടെ നാട്ടിൽ ആരും ഇല്ലേ
: അവരുടെ ബന്ധുക്കൾ ഒക്കെ നാട്ടിൽ ഉണ്ട്. ഇവർ കുടുംബമായിട്ട് ഗൾഫിൽ തന്നെയാണ്. ചെറുക്കന്റെ ഒരു പെങ്ങൾ ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. ഇനി ഇവാൻ മാത്രമേ ഉള്ളു. സന്ദീപ് എന്നാ അവന്റെ പേര്.
: ഷിൽന സന്ദീപ്…. കേൾക്കാൻ ഒരു സുഖം ഉണ്ട്.. എന്തായാലും മാമനോട് ഒന്ന് അന്വേഷിക്കാൻ പറ. നാട്ടിലെ കാര്യങ്ങൾ നമുക്ക് നോക്കാം.
: എന്ന ഞാൻ അവളോട് പറയാം അല്ലെ… ഫോട്ടോ കുറച്ചുകഴിഞ്ഞ് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. ഏട്ടന് നന്നായി അറിയുന്ന ഫാമിലി ആണെന്നാ പറഞ്ഞത്.